Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

നേര്യമംഗലം അപകടം: കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു

ഇടുക്കി: നേര്യമംഗലത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട സംഭവത്തിൽ ഡ്രൈവറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.അപകടത്തില്‍ യുവതി മരിക്കുകയും 21 യാത്രക്കാര്‍ക്കും കണ്ടക്ടര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടവുമായി ബന്ധപ്പെട്ട് കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കുമളി യൂണിറ്റിലെ ഡ്രൈവര്‍ കെ ആര്‍ മഹേഷിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി. കെ എസ് ആര്‍ ടി സി ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിലേക്കായി സ്റ്റേറ്റ് ലെവല്‍ ആക്സിഡന്റ് […]
Read more

കൊല്ലം നെടുവത്തൂരിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: കൊല്ലം നെടുവത്തൂരിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇഞ്ചക്കാട് സ്വദേശി അനീഷിന്റെ ഭാര്യ ശരണ്യമോൾ (26)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. സ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി എന്നെഴുതിയ കുറിപ്പാണ് പൊലീസ് കണ്ടെടുത്തത്. ശരണ്യയുടെ ഭർത്താവ് അനീഷ് വിദേശത്താണ്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.
Read more

മുതലപ്പൊഴിയിൽ, പൊഴിമുറിക്കൽ നാളെ രാവിലെ മുതൽ ആരംഭിക്കും

തിരുവനന്തപുരം: മുതലപ്പൊഴിയിൽ പൊഴിമുറിക്കാനുള്ള നടപടികൾ നാളെ രാവിലെ മുതൽ ആരംഭിക്കും. മത്സ്യത്തൊഴിലാളികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പൊഴിമുറിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. നീക്കം ചെയ്യുന്ന മണൽ പൊഴിമുഖത്തിന്റെ വലത് ഭാഗത്തേക്ക് നീക്കും. മണൽ നീക്കത്തിന് കൂടുതൽ യന്ത്ര സംവിധാനങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു. മുതലപ്പൊഴിയിൽ പൊഴി മുറിച്ചില്ലെങ്കിൽ 5 പഞ്ചായത്തുകൾ വെള്ളത്തിൽ ആകും. ഇത് മുന്നിൽകണ്ടാണ് യുദ്ധകാല അടിസ്ഥാനത്തിൽ പൊഴി മുറിക്കാനുള്ള നടപടികളുമായി വകുപ്പ് മുന്നോട്ടുപോകുന്നത്. പൊലീസിന്റെ സഹായത്തോടെ നാളെ രാവിലെ മുതൽ പൊഴി […]
Read more

തുടർച്ചയായ കാട്ടാന ആക്രമണം; അതിരപ്പിള്ളിയിൽ ജനകീയ ഹർത്താൽ

തൃശൂർ: അതിരപ്പിള്ളിയിൽ ജനകീയ ഹർത്താൽ ഇന്ന്. വർധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് ഹർത്താൽ.രണ്ടു ദിവസത്തിനിടെ മൂന്നുപേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അടിച്ചിൽ തൊടി ഉന്നതി സ്വദേശി സെബാസ്റ്റ്യൻ , ശാസ്താം പൂവം ഊരിലെ സതീഷ് അംബിക ,എന്നിവരാണ് കൊല്ലപ്പെട്ടത്.മൂന്നുപേരും വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സമയത്താണ് കാട്ടാന ആക്രമണം നേരിട്ടത്.ഇത്തരത്തിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളിൽ ശാശ്വത പരിഹാരം വേണം എന്നാണ് ആവശ്യം.
Read more

പന്തളത്ത് ബൈക്ക് നിയന്ത്രണംവിട്ട് മതിലിടിച്ച്‌ യുവാവ് മരിച്ചു

പത്തനംതിട്ട: പന്തളത്ത് ബൈക്ക് നിയന്ത്രണംവിട്ട് മതിലിടിച്ച്‌ യുവാവ് മരിച്ചു. പന്തളം കുരമ്പാല, പെരുമ്പുളിക്കല്‍, വാലയ്യത്ത് സൂര്യയാലത്തില്‍ സുരേഷ് കുമാറിന്റെ മകൻ സൂരജ് എസ് (25) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 7.45ന് പെരുമ്പുളിക്കല്‍ എൻ.എസ്.എസ് പോളിടെക്നിക് ഗ്രൗണ്ടില്‍ ഫുട്ബാള്‍ കളിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. വിസിറ്റിങ് വിസക്ക് വിദേശത്ത് പോയിട്ട് ഒരു മാസം മുമ്പാണ് മടങ്ങിയെത്തിയത്. ശ്രീലേഖയാണ് മാതാവ്. ഒരു സഹോദരിയുണ്ട്. പന്തളം പൊലീസ് തുടർ നടപടികള്‍ സ്വീകരിച്ചു.
Read more

കൊല്ലം കരുനാ​ഗപ്പള്ളിയിൽ ആത്മഹത്യക്ക് ശ്രമിച്ച അമ്മയ്ക്ക് പിന്നാലെ കുഞ്ഞുങ്ങളും മരിച്ചു

കൊല്ലം: കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയ്ക്ക് പിന്നാലെ 2 പെൺകുഞ്ഞുങ്ങളും മരിച്ചു. ഒന്നര വയസുകാരി അനാമികയും ആത്മിക(6) ആണ് മരിച്ചത്. മക്കളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹ​ത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ വൈകിട്ടോടെയാണ് അമ്മ താര മരിച്ചത്. കുഞ്ഞുങ്ങൾ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്കാണ് മക്കളെ തീ കൊളുത്തി അമ്മ ആത്മഹത്യാശ്രമം നടത്തിയത്. ആറും ഒന്നരയും വയസുള്ള പെൺമക്കളെ ഒപ്പം നിർത്തി മണ്ണെണ്ണ ഒഴിച്ച ശേഷം യുവതി തീകൊളുത്തുകയായിരുന്നു.
Read more

കെ.കെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യർക്കെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ സമൂഹമാധ്യമങ്ങളിൽ പുകഴ്ത്തി കുറിപ്പ് എഴുതിയ ദിവ്യ എസ് അയ്യർ ഐഎഎസിനെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് എകെജി സെന്‍ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓർക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജില്‍ മോഹനൻ വിമർശിച്ചു. ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിന്‍റെ തീരുമാനങ്ങള്‍ നടപ്പാക്കാൻ നിയോഗിക്കപ്പെട്ടവരാണ്. എന്നാല്‍ സർക്കാരിന് നേതൃത്വം കൊടുക്കുന്ന മാർക്സിസ്റ്റ് പാർട്ടി നേതാക്കൻമാരുടെ വിദൂഷകയായി മാറുകയാണ് ദിവ്യ എസ് അയ്യരെന്ന് വിജില്‍ മോഹനൻ കുറ്റപ്പെടുത്തി. […]
Read more

കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പരാമർശത്തില്‍ നിരാശയെന്ന് മുനമ്പം സമരസമിതി

കൊച്ചി: വഖഫ് ഭേദഗതി നിയമത്തിലൂടെ മാത്രം മുനമ്പത്തുകാർക്ക് നീതി ലഭിക്കില്ലെന്ന ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവിന്റെ പരാമർശത്തില്‍ നിരാശയെന്ന് മുനമ്പം സമരസമിതി.പുതിയ നിയമത്തിലൂടെ തങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാല്‍ അതുണ്ടായില്ലെന്നും അതില്‍ പൂർണ നിരാശരാണെന്നും സമരസമിതി പ്രതിനിധി ജോസഫ് ബെന്നി പറഞ്ഞു. ഇനി സംസ്ഥാന സർക്കാരിലാണ് ഏക പ്രതീക്ഷ. വഖഫ് ഭേദഗതി നിയമം വരുന്നതിലൂടെ മുനമ്പത്തെ ജനങ്ങള്‍ക്ക് ശാശ്വത പരിഹാരം ലഭിക്കുമെന്നായിരുന്നു വാഗ്ദാനങ്ങള്‍. എന്നാല്‍ ഈ നിയമം കൊണ്ട് മുനമ്പത്തെ ജനങ്ങള്‍ക്ക് ശാശ്വതപരിഹാരം ലഭിക്കില്ലെന്ന് ഇപ്പോള്‍ […]
Read more

ബലാത്സംഗകേസിലെ ഇരയെ അധിക്ഷേപിച്ചുകൊണ്ടുളള പരാമര്‍ശം: അലഹബാദ് ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി

ഡല്‍ഹി: ബലാത്സംഗകേസുകളില്‍ ഇരയെ അധിക്ഷേപിച്ചുകൊണ്ടുളള അലഹബാദ് ഹൈക്കോടതിയുടെ പരാമർശത്തിനെതിരെ സുപ്രീം കോടതി. കോടതി ഒരിക്കലും ഇത്തരം നിരീക്ഷണങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു. ഇര അപകടം ക്ഷണിച്ചുവരുത്തിയതാണെന്നും സംഭവിച്ചതിന് അവര്‍ കൂടി ഉത്തരവാദിയാണെന്നും ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ സുപ്രീം കോടതി ഖേദം പ്രകടിപ്പിച്ചു.
Read more

ഡല്‍ഹിയില്‍ യുവതിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ഡല്‍ഹി: ഡല്‍ഹിൽ യുവതിയെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ഇരുപത് വയസ് തോന്നിക്കുന്ന യുവതിയെയാണ് ഷഹ്ദാരയില്‍ ജിടിബി എന്‍ക്ലേവ് പ്രദേശത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അര മണിക്കൂര്‍ മുന്‍പാണ് പെണ്‍കുട്ടിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ജിടിബി എന്‍ക്ലേവ് പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. യുവതിക്ക് ഏകദേശം 20 വയസ് പ്രായം തോന്നിക്കും. ശരീരത്തില്‍ രണ്ട് വെടിയേറ്റ മുറിവുകളുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix