Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ലോക്കോ പൈലറ്റുമാർക്ക് ആഹാരം കഴിക്കാൻ പ്രത്യേക ഇടവേളകള്‍ അ‌നുവദിക്കില്ല; വിചിത്ര മാർഗനിർദേശങ്ങളുമായി റെയില്‍വേ

ന്യൂഡൽഹി: ട്രെയിൻ യാത്രയില്‍ ലോക്കോ പൈലറ്റുമാർക്ക് ആഹാരം കഴിക്കാൻ പ്രത്യേക ഇടവേളകള്‍ അ‌നുവദിക്കില്ലെന്ന വിചിത്ര മാർഗനിർദേശങ്ങളുമായി റെയില്‍വേ. കൂടാതെ ഡ്യൂട്ടിയിലുള്ള സമയത്ത് ലോക്കോ പൈലറ്റുമാർക്ക് ശുചിമുറിയില്‍ പോകാനോ ഫ്രീ ടൈമോ ഉണ്ടാകില്ല. വനിതാ ലോക്കല്‍ പൈലറ്റുമാർക്കും നിലവിലെ തീരുമാനം ബാധകമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം രാജ്യത്തെ സോണല്‍ ജനറല്‍ മാനേജർമാർക്ക് സ‍ർക്കുല‍ർ അയച്ചിട്ടുണ്ട്. ക്യാബിനുകളില്‍ ക്യാമറവെയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും എന്നാല്‍ സ്വകാര്യതയെ ഹനിക്കില്ലെന്നും റെയില്‍വേ മന്ത്രാലയം വിശദീകരിക്കുന്നുണ്ട്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ […]
Read more

ബാലരാമപുരത്ത് പിക് അപ് വാന്‍ ബൈക്കിന് പിന്നിലിടിച്ച്‌ പാല്‍ കച്ചവടക്കാരൻ മരിച്ചു

തിരുവനന്തപുരം: ബാലരാമപുരത്ത് പിക് അപ് വാന്‍ ബൈക്കിന് പിന്നിലിടിച്ച്‌ പാല്‍ കച്ചവടക്കാരൻ മരിച്ചു. അവണാകുഴി രാമപുരം കെ.ആര്‍.നിവാസില്‍ ആർ.എസ്. കുമാര്‍(50) മരിച്ചത്. ബാലരാമപുരം കൊടി നടയ്ക്ക് സമീപം ദേശീയ പാതയിലായിരുന്നു അപകടം. പാലുമായി തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിന് പിന്നില്‍ മീനുമായി വന്ന പിക്‌അപ് വാഹനം ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിക്‌അപ് വാന്‍ അമിത വേഗതയിലായിരുന്നതാണ് അപകട കാരണമെന്ന് പ്രദേശത്തുണ്ടായിരുന്നവര്‍ പൊലീസിനെ അറിയിച്ചു.
Read more

ഇടുക്കി ബോഡിമെട്ടിന് സമീപം അപകടത്തിൽപ്പെട്ട വാഹനത്തിന് തീ പിടിച്ചു

ഇടുക്കി: ഇടുക്കി ബോഡിമെട്ടിന് സമീപം വാഹനാപകടം. എക്സൈസ് ചെക്പോസ്റ്റിനു സമീപനം നിയന്ത്രണം നഷ്ടപെട്ട വാഹനം 60 അടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ വാഹനത്തില്‍ തീ ആളിപടര്‍ന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ബാംഗ്ലൂര്‍ നിവാസികളായ നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ ഇവരെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
Read more

പടക്ക നിര്‍മാണശാലയിൽ തീപിടിത്തം; എട്ട് തൊഴിലാളികള്‍ മരിച്ചു, ഏഴ് പേര്‍ക്ക് പരിക്കേറ്റ

വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ അനകപ്പള്ളി ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ എട്ട് തൊഴിലാളികള്‍ മരിച്ചു.ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയാണ്. അതിവേഗ വൈദ്യസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഉത്തരവിട്ടിട്ടുണ്ട്. സംഭവസമയത്ത് ഏകദേശം പതിനഞ്ച് തൊഴിലാളികള്‍ യൂണിറ്റില്‍ ഉണ്ടായിരുന്നു. ഒരുപാട് ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുന്നതായി സംശയിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അനിത പറഞ്ഞു.
Read more

റോയല്‍സ് പോരില്‍ ബെംഗളൂരുവിന് ഒൻപത് വിക്കറ്റ് ജയം

ജയ്പൂർ: ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തകർപ്പൻ ജയം. രാജസ്ഥാൻ ഉയർത്തിയ 174 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നു. ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ട്, വിരാട് കൊഹ്ലി എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറി പ്രകടനങ്ങളാണ് ജയം എളുപ്പമാക്കിയത്. ആറ് മത്സരങ്ങളില്‍ നിന്ന് രാജസ്ഥാന്റെ നാലാമത്തെ തോല്‍വിയാണ് ഇന്നത്തേത്. 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് സ്‌ഫോടനാത്മകമായ തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത് 8.4 ഓവറില്‍ 92 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് ആദ്യ […]
Read more

കണ്ണൂരിൽ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; 20 ഓളം പേർക്ക് പരുക്കേറ്റു

കണ്ണൂർ: കണ്ണൂർകൊയ്യത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. മർക്കസ് സ്കൂളിൻറെ ബസ് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. വിദ്യാർത്ഥികള്‍ക്കടക്കം 20 ഓളം പേർക്ക് അപകടത്തിൽ പരുക്കേറ്റു. പരുക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വളവില്‍ വച്ച്‌ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. മരത്തില്‍ തടഞ്ഞു നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. 28 വിദ്യാർത്ഥികളും 4 മുതിർന്നയാളുകളുമാണ് ബസിലുണ്ടായിരുന്നത്. മർക്കസിലെ അധ്യാപകന്റെ മകൻറെ വിവാഹ സല്‍ക്കാരത്തിന് പോകുമ്പോഴാണ് അപകടം നടന്നത്. ഹോസ്റ്റലില്‍ താമസിക്കുന്നവരാണ് ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളെല്ലാം. പരുക്കേറ്റവരുടെ ആരുടെയും […]
Read more

നാഗ്പൂരിലെ അലുമിനിയം ഫോയിൽ ഫാക്ടറിയിൽ സ്ഫോടനം: അഞ്ച് മരണം, എട്ടുപേർക്ക് പരിക്ക്

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഉമ്രേദിലുള്ള അലുമിനിയം ഫോയില്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. പോളിഷിങ് ട്യൂബിംഗ് യൂണിറ്റിൽ ഉണ്ടായ സ്ഫോടനത്തിലാണ് മരണങ്ങളും പരുക്കുകളും സംഭവിച്ചത്. രണ്ടുപേർ ചികിത്സയ്ക്കിടെ ആശുപത്രിയിൽ മരിക്കുകയും, കാണാതായിരുന്ന മൂന്ന് പേരുടെ മരണം പിന്നീട് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. സംഭവത്തിൽ ആകെ എട്ടുപേർക്ക് പരിക്കേറ്റതായി നാഗ്പൂർ റൂറൽ എസ്.പി ഹർഷ് പോദ്ദാർ പറഞ്ഞു. പരിക്കേറ്റവരെ നാഗ്പൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.സ്ഫോടനസമയത്ത് ഫാക്ടറിയിൽ 87 പേർ ജോലി ചെയ്യുകയായിരുന്നു. പോളിഷിങ് ട്യൂബിംഗ് യൂണിറ്റിലായിരുന്നു സ്ഫോടനം […]
Read more

മുഷിദാബാദ് സംഘർഷം: കേന്ദ്രസേനയെ വിന്യസിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായ പശ്ചിമ ബംഗാളിലെ മുർഷിദാബാദില്‍ ഹൈക്കോടതി ഇടപെടല്‍. ജില്ലയില്‍ കേന്ദ്ര സേനയെ വിന്യസിക്കാൻ കൊല്‍ക്കത്ത ഹൈക്കോടതിയുടെ സ്‌പെഷ്യല്‍ ബെഞ്ച് ഉത്തരവിട്ടു. പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ ഹരജിയിലാണ് ഉത്തരവ്. വഖഫ് ഭേദഗതി നിയമത്തിനെതിരെ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തില്‍ മൂന്നുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. രണ്ടുപേർ സംഘർഷത്തിലും ഒരാള്‍ വെടിവെപ്പിലുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അഡീഷണല്‍ ഡയറക്ടർ ജനറല്‍ ജാവേദ് ഷമീം പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട് 118 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read more

ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് ഒരു കുടുബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുടുബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു .തെഹ്രി ജില്ലയിലെ ദേവപ്രയാഗിലാണ് സംഭവം.അപകടസമയം ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ക്രെയിനുകളും മറ്റ് ഹെവി മെഷിനറികളും ഉപയോഗിച്ചാണ് നദിയില്‍ നിന്ന് കാര്‍ പുറത്തെടുത്തത്. അപകട കാരണം വ്യക്തമല്ല.മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
Read more

എറണാകുളത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

എറണാകുളം: മഞ്ഞുമ്മല്‍ ചക്യാടം കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു.ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികളായ ബിപിൻ (26), അഭിജിത്ത് (23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ആറംഗ സംഘമാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. ഇതില്‍ അഭിജിത്ത് മുങ്ങി താഴുന്നത് കണ്ട നീന്തല്‍ വശമുള്ള ബിപിൻ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇരുവരും താഴ്ന്നു പോയി. മറ്റുള്ളവർ സുഹൃത്തുക്കള്‍ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. പിന്നീട് ഏലൂരില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് കടവിന് സമീപത്ത് നിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix