Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്: ശിക്ഷ നാളെ വിധിക്കും

പത്തനംതിട്ട: കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധി. കായംകുളം സ്വദേശി നൗഫലിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കനിവ് 108 ആംബുലൻസ് ഡ്രൈവറായിരുന്നു നൗഫൽ. 2020 സെപ്റ്റംബർ അഞ്ചിനാണ് ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലൻസിൽ 19കാരിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. കൊവിഡ് കെയർ സെന്ററിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പീഡനം. ആശുപത്രിയിലെത്തിയ ഉടനെ പെൺകുട്ടി പീ‍ഡന വിവരം വെളിപ്പെടുത്തി.
Read more

ഒറ്റപ്പാലത്ത് നിന്നും കാണാതായ അമ്മയെയും മക്കളെയും കണ്ടെത്തി

പാലക്കാട്: ഒറ്റപ്പാലത്ത് നിന്നും കാണാതായ അമ്മയെയും മക്കളെയും കണ്ടെത്തി. ഒറ്റപ്പാലം തോട്ടക്കര സ്വദേശിയുടെ ഭാര്യയെയും രണ്ടു മക്കളെയും ചൊവ്വാഴ്ച മുതലാണ് കാണാതായത്. ഇന്നലെ രാത്രി എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. മൂവരും സുരക്ഷിതരെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു. ചൊവ്വാഴ്ച ഒറ്റപ്പാലത്തെ വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ പട്ടാമ്പിയിലേ വീട്ടിലേക്ക് പോയതായിരുന്നു മൂവരും.
Read more

ബീഹാറിൽ ഇടിമിന്നലേറ്റ് 13 മരണം

പട്ന: ബീഹാറിൽ വിവിധ ജില്ലകളിലായി ഇടിമിന്നലേറ്റ് 13 മരണം. നാല് ജില്ലകളിലായാണ് മരണം റിപ്പോർട്ട് ചെയ്തത്. ബെഗുസാരായിയിൽ അഞ്ച് മരണങ്ങളും. ദർഭംഗയിൽ നാല് മരണങ്ങളും. മധുബാനിയിൽ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു.സമസ്തിപൂരിൽ ഒരു മരണവുമാണ് റിപ്പോർട്ട്‌ ചെയ്തത്. ഇന്ന് രാവിലെ ഉണ്ടായ അതിശക്തമായ മഴയിൽ ഈ മേഖലകളിൽ കനത്ത നാശനഷ്ടം ഉണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ബീഹാർ സർക്കാർ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
Read more

തൃശൂര്‍ തൊട്ടിപ്പാൾ പൂരത്തിന് കതിന നിറക്കുന്നതിനിടെ തീപിടുത്തം; മൂന്ന് പേർക്ക് പൊള്ളലേറ്റു

തൃശൂര്‍: തൊട്ടിപ്പാൾ ഭഗവതി ക്ഷേത്രത്തിലെ പകൽ പൂരത്തിന്റെ ഒരുക്കത്തിനിടെ തീപിടുത്തം ഉണ്ടാകുകയും മൂന്നു പേർക്ക് പൊള്ളലേറ്റു. തലൂര്‍ സ്വദേശികളായ കൊല്ലേരി വീട്ടിൽ കണ്ണൻ, വാരിയത്തുപറമ്പിൽ മോഹനൻ, കൊല്ലേരി നന്ദനൻ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരിൽ കണ്ണന് ഗുരുതരമായി പൊള്ളലേറ്റതായാണ് വിവരം. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആറാട്ടുപുഴ പൂരത്തിന്‍റെ ഭാഗമായി നടക്കുന്ന തൊട്ടിപ്പാൾ പൂരത്തിന്റെ സമാപന ചടങ്ങിനായി കതിനകള്‍ കൂട്ടത്തോടെ തയ്യാറാക്കിയിരുന്ന സമയത്താണ് തീപടർന്നത്. കതിന നിറയ്ക്കലിന് നേതൃത്വം നല്‍കിയിരുന്നത് കണ്ണനായിരുന്നു. തീപടർന്നതിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ […]
Read more

സിഐടിയു ഭീഷണി: സിമന്‍റ് കച്ചവടം അടച്ചുപൂട്ടിയ കടയുടമയ്ക്ക് വ്യാപാരികളുടെ പിന്തുണ; 22ന് പാലക്കാട് ഹര്‍ത്താല്‍

പാലക്കാട്‌: ഷൊർണ്ണൂർ കുളപ്പുള്ളിയില്‍ സിഐടിയു ഭീഷണിയെ തുടർന്ന് സിമന്‍റ് കച്ചവടം നിർത്തിയ കടയുടമയ്ക്ക് പിന്തുണയുമായി വ്യാപാരികള്‍.22 ന് പാലക്കാട് ജില്ലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കുളപ്പുള്ളിയിലെ പ്രകാശ് സ്റ്റീല്‍സ് ആൻഡ് സിമന്‍റ്സിലെ തൊഴില്‍ തർക്കത്തില്‍ കടയുടമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ നടത്തിയ പ്രതിഷേധത്തിലാണ് പ്രഖ്യാപനം. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ധ൪ണ സംഘടിപ്പിച്ചത്. സി ഐ ടി യു തൊഴിലാളികള്‍ ലോഡ് ഇറക്കാൻ അനുവദിക്കാത്തതിനാല്‍ 20 ലക്ഷം രൂപയുടെ […]
Read more

കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ജിയുടെ കൊച്ചുമകള്‍ ഭർത്താവിന്റെ വെടിയേറ്റ് മരിച്ചു

പട്ന: കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ജിയുടെ കൊച്ചുമകള്‍ ഭർത്താവിന്റെ വെടിയേറ്റ് മരിച്ചു. ബിഹാറിലെ ഗയയിലാണ് സംഭവം. കേന്ദ്ര എംഎസ്‌എംഇ വകുപ്പ് മന്ത്രിയായ ജിതൻ റാം മാഞ്ജിയുടെ കൊച്ചുമകൾ സുഷ്മാ ദേവിയാണ് കൊല്ലപ്പെട്ടത്. വെടിയേല്‍ക്കുമ്പോള്‍ സഹോദരി പൂനം കുമാരിയും വീട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. സുഷ്മാ ദേവിയും ഭർത്താവ് രമേഷും തമ്മില്‍ രാത്രിയില്‍ വാക്കുതർക്കമുണ്ടായെന്നാണ് സഹോദരി പൂനം പറയുന്നത്. തർക്കത്തിനിടെ സുഷ്മയെ ഭർത്താവ് നാടൻ തോക്കുപയോഗിച്ച്‌ വെടിവെയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് പൂനം കുമാരി ഓടിയെത്തിയപ്പോള്‍ രക്തം വാർന്നുകിടക്കുന്ന സുഷ്മയെ ആണ് കണ്ടത്. […]
Read more

സ്വർണം തട്ടിയെടുത്തു; മുൻ എംഎല്‍എ മാത്യു സ്റ്റീഫനടക്കം മൂന്ന് പേർക്കെതിരെ കേസ്

ഇടുക്കി: ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെന്ന പരാതിയില്‍ മുൻ എംഎല്‍എ മാത്യു സ്റ്റീഫനടക്കം മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. തൊടുപുഴയിലെ ജ്വല്ലറി ഉടമയുടെ പരാതിയിലാണ് തൊടുപുഴ പോലീസിന്റെ നടപടി. പത്ത് ലക്ഷം രൂപയുടെ സ്വർണ്ണം കടമായി വാങ്ങിയ ശേഷം പണം നല്‍കാതെ വഞ്ചിച്ചെന്നും, പണം ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് ജ്വല്ലറി ഉടമയുടെ പരാതി. ജനാധിപത്യ സംരക്ഷണ സമിതി പ്രവർത്തകരായ മുൻ എംഎൽഎ മാത്യു സ്റ്റീഫൻ, ജിജി, സുബൈർ, എന്നിവരാണ് പ്രതികള്‍.. പണം ചോദിച്ചപ്പോള്‍ ജ്വല്ലറി ഉടമക്കെതിരെ ജിജി പോലീസില്‍ പരാതി […]
Read more

സംസ്ഥാനത്ത് മഴ തുടരുന്നു; കന്യാകുമാരി തീരത്ത് കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു. ഈ സാഹചര്യത്തിൽ നാളെ, ഏപ്രിൽ 10 ന് മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് രാത്രി കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കാനും നിർദേശമുണ്ട്. ഇന്ന് ഏപ്രിൽ 9ന്, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേരള – […]
Read more

കാക്കനാട് ജില്ലാ ജയിലില്‍ തടവുകാര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ കൈ തല്ലിയൊടിച്ചു.

കൊച്ചി: കാക്കനാട് ജില്ലാ ജയിലില്‍ തടവുകാര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ കൈ തല്ലിയൊടിച്ചു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അഖില്‍ മോഹനനാണ് ആക്രമിക്കപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരക്കായിരുന്നു സംഭവം. അമ്പലമേട് പോലീസ് സ്റ്റേഷനിലെ പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതികളായ അഖിലും അജിത്തുമാണ് ആക്രമണം അഴിച്ചു വിട്ടത്. പ്രതികള്‍ ബഹളംവച്ചതു ചോദ്യം ചെയ്തതിനു പിന്നാലെ ഇരുവരും അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ അഖില്‍ മോഹനനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read more

കാരണവർ വധക്കേസ് പ്രതി ഷെറിൻ പരോളിലിറങ്ങി

കണ്ണൂർ: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ പരോളിലിറങ്ങി. കണ്ണൂർ വനിത ജയിലില്‍ കഴിഞ്ഞിരുന്ന ഇവർക്ക് 15 ദിവസത്തെ പരോളാണ് അനുവദിച്ചതെന്നും സ്വാഭാവിക നടപടിയാണിതെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു.ശിക്ഷായിളവ് നല്‍കി ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭ തീരുമാനം വിവാദമായതിനെതുടർന്ന് മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് ആഭ്യന്തരവകുപ്പ് പരോള്‍ അനുവദിച്ചത്. നൈജീരിയക്കാരിയായ സഹതടവുകാരിയെ മർദിച്ചതിന് ഷെറിനെതിരെ കണ്ണൂർ ടൗണ്‍ പൊലീസ് കഴിഞ്ഞമാസം കേസെടുത്തിരുന്നു. പരോള്‍ നല്‍കുന്നതിന് തടസ്സമല്ലെന്നും ജയിലധികൃതർ പറഞ്ഞു. ഉന്നത ബന്ധമാണ് ഷെറിന്റെ ശിക്ഷായിളവ് നീക്കത്തിന് കാരണമെന്നും ജയിലില്‍ ഇവർക്ക് പ്രത്യേക […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix