Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

പാലക്കാട്‌: മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കയറംക്കോട് സ്വദേശി അലൻ (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു. അലൻ്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരും വൈകീട്ട് വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു ആനയുടെ ആക്രമണം. കണ്ണാടൻചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ അലന്‍റെ അമ്മയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read more

കരുവന്നൂര്‍: കെ. രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ ചൊവ്വാഴ്ച ഹാജരാകും

തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ കെ. രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ ചൊവ്വാഴ്ച ഹാജരാകും.ഇഡി ആവശ്യപ്പെട്ട രേഖകള്‍ കഴിഞ്ഞ മാസം 17 ന് തന്നെ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കെ. രാധാകൃഷ്ണന്‍ വ്യക്തമാക്കി. സ്വത്ത്, ബാങ്ക് രേഖകളാണ് സമര്‍പ്പിച്ചത്.കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണനോട് ഹാജരാകാൻ ഇഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം ഇഡിക്കു മുന്നില്‍ ഹാജരായിരുന്നില്ല. കരുവന്നൂർ ഇടപാടുകളുടെ സമയത്ത് സിപിഎമ്മിന്‍റെ ജില്ലാ സെക്രട്ടറി ആയിരുന്നു രാധാകൃഷ്ണൻ. രാധാകൃഷ്ണന്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് […]
Read more

മുനമ്പത്ത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍

കൊച്ചി: മുനമ്പത്ത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. കൊല്ലപ്പെട്ട യുവാവിന്‍റെ സുഹൃത്തായ സനീഷ് ആണ് അറസ്റ്റിലായത്. പ്രതിയുടെ സാമ്പത്തിക ബാധ്യത തീർക്കാനാണ് കൊല നടത്തിയത് എന്നാണ് വിവരം. മഴു ഉപയോഗിച്ച്‌ തലയില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വൈപ്പിൻ മുനമ്പത്ത് ശനിയാഴ്ചയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുനമ്പം സ്വദേശി സിനു (44) ആണ് മരിച്ചത്. വീടിന്‍റെ കാര്‍ പോർച്ചിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഇയാള്‍ ഒറ്റയ്ക്കാണ് താമസം.
Read more

ജോലിസമ്മർദ്ദം; യുവാവ് ഫ്ളാറ്റില്‍ നിന്നു ചാടി ജീവനൊടുക്കി

കോട്ടയം: ജോലിസമ്മർദ്ദത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം കഞ്ഞിക്കുഴിയില്‍ ജേക്കബ് തോമസാണ് (23 )ആത്മഹത്യ ചെയ്തത്. യുവാവ് താമസിക്കുന്ന ഫ്ളാറ്റില്‍ നിന്നും ചാടുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടർ എൻജിനീയറാണ് ജേക്കബ് തോമസ്. ജോലിസമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് ജേക്കബ് മാതാപിതാക്കളോട് പലതവണ പറഞ്ഞിരുന്നു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിക്ക് ഇതുമായി ബന്ധപ്പെട്ട വീഡിയോ സന്ദേശം ജേക്കബ് മാതാവിന് അയക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് ആത്മഹത്യ. ഡിഗ്രി പഠനത്തിന് ശേഷം […]
Read more

ഉദ്ഘാടനത്തിനു പിന്നാലെ പാമ്പന്‍ പാലം തകരാറിലായി

രാമേശ്വരം: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി സമര്‍പ്പിച്ച പാമ്പന്‍ പാലം ഉദ്ഘാടനത്തിനു പിന്നാലെ തകരാറിലായി. തീരസംരക്ഷണ സേനയുടെ ചെറിയ കപ്പല്‍ പാലത്തിനടിയിലൂടെ കടത്തിവിടാനായി ഉയര്‍ത്തിയ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ താഴ്ത്താന്‍ സാധിക്കാതെ വന്നതാണ് തകരാര്‍.ലിഫ്റ്റ് സ്പാനിന്റെ ഒരു ഭാഗത്തിനായിരുന്നു പ്രശ്‌നം. എന്നാല്‍ വേഗം തന്നെ അറ്റകുറ്റപണികള്‍ തീര്‍ത്ത് പാലം പൂര്‍വ്വസ്ഥിതിയിലേക്കാക്കുകയായിരുന്നു.
Read more

സിപിഎം പാർട്ടി കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ; കേന്ദ്ര കമ്മിറ്റി പാനലിനെതിരെ മത്സരിച്ച്, ഡി.എല്‍. കാരാഡ്

മധുര: സിപിഎം പാർട്ടി കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ കേന്ദ്ര കമ്മിറ്റി പാനലിനെതിരെ മഹാരാഷ്ട്ര യിൽ നിന്നുള്ള നേതാവ് രംഗത്ത്. പാനലിനെതിരെ മത്സരിച്ച മഹാരാഷ്ട്രയില്‍നിന്നുള്ള പ്രതിനിധി ഡി.എല്‍. കാരാഡ് പരാജയപ്പെട്ടു.31 വോട്ട് ആണ് അദ്ദേഹത്തിനു ലഭിച്ചത്. സിഐടിയു മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്‍റും സിഐടിയു അഖിലേന്ത്യാവൈസ് പ്രസിഡന്‍റുമായ കാരാഡ് പ്രാതിനിധ്യം ഉന്നയിച്ചാണ് മത്സരിച്ചത്. മഹാരാഷ്ട്രയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിഗണന കേന്ദ്ര കമ്മിറ്റി പാനലില്‍ ലഭിച്ചില്ലെന്നും അതുകൊണ്ടാണ് മത്സരിച്ചതെന്നും കാരാഡ് പ്രതികരിച്ചു. മത്സരം ആരോടുമുള്ള പ്രതിഷേധമല്ലെന്നും പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയില്‍ ജനാധിപത്യപരമായ […]
Read more

കോഴിക്കോട് മകനെ പിതാവ് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു

കോഴിക്കോട്: എലത്തൂരില്‍ മകനെ പിതാവ് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പുതിയങ്ങാടി അത്താണിക്കല്‍ സ്വദേശി ജംഷീറിനെയാണ് പിതാവ് ജാഫർ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ജംഷീർ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജാഫറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നാണ് വിവരം. ഇതേത്തുടർന്നാണ് ജാഫർ മകനെ ആക്രമിച്ചത്.
Read more

മുൻ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് അന്തരിച്ചു

കണ്ണൂർ: കേരള പോലിസിന്റെ പ്രതാപകാലത്ത് ടീമിലെ നിർണായക സാന്നിധ്യമായിരുന്ന വിങ് ബാക്ക് പയ്യന്നൂർ അന്നൂരിലെ എം.ബാബുരാജ് (60) നിര്യാതനായി. രണ്ടുതവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയ ടീമിലും അംഗമായിരുന്നു ബാബുരാജ്. 1964-ല്‍ പയ്യന്നൂരിലെ അന്നൂരില്‍ ജനിച്ച ബാബുരാജ് കേരള പോലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു. വിദ്യാഭ്യാസകാലത്ത് പയ്യന്നൂർ കോളേജ് ടീമില്‍ അംഗമായിരുന്നു. പയ്യന്നൂർ ടൗണ്‍ സ്പോർട്സ് ക്ലബ്ബ്, പയ്യന്നൂർ ബ്ലൂസ്റ്റാർ ക്ലബ്ബ് എന്നിവയ്ക്കുവേണ്ടി നിരവധി ടൂർണ്ണമെന്റുകള്‍ കളിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. 1986-ല്‍ ഹവില്‍ദാറായി […]
Read more

പാലക്കാട്‌ ബൈക്കും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

പാലക്കാട്‌: പാലപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന പാലപ്പുറം കൈപ്പറ്റ വീട്ടില്‍ പ്രകാശന്‍ (36) ആണ് മരിച്ചത്. പ്രകാശന് ഒപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന പിതൃസഹോദരന്റെ മകന്‍ ഉണ്ണികൃഷ്ണന് (40) പരിക്കേറ്റു.പാലപ്പുറം എന്‍എസ്‌എസ് കോളേജിന് സമീപം രാത്രി ഒന്‍പതുമണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ആദ്യം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരിച്ചു.
Read more

അമ്പനാറില്‍ ആദിവാസി സ്ത്രീ മരിച്ച നിലയില്‍; സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

കൊല്ലം: കൊല്ലം അമ്പനാറില്‍ ആദിവാസി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. മാമ്പഴത്തറ സ്വദേശി രാജമ്മ ആണ് മരിച്ചത്. പാറപ്പുറത്ത് നിന്ന് വീണ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. സുഹൃത്തിനൊപ്പം വനവിഭവം ശേഖരിക്കാൻ പോയതായിരുന്നു രാജമ്മ. രാജമ്മയുടെ സുഹൃത്ത് പോലീസ് കസ്റ്റഡിയിലാണ്. വനം വകുപ്പും പോലീസും സ്ഥലത്ത് പരിശോധന നടത്തി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix