Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മേഘാലയ പ്രിൻസിപ്പല്‍ സെക്രട്ടറി ഉസ്ബക്കിസ്ഥാനിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

ഷില്ലോങ്: മേഘാലയ പ്രിൻസിപ്പല്‍ സെക്രട്ടറി സൈദ് മുഹമ്മദ് എ റാസിയെ ഉസ്ബക്കിസ്ഥാനിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മധ്യ ഏഷ്യൻ രാഷ്ട്രങ്ങളില്‍ സ്വകാര്യ സന്ദർശനത്തിനായിരുന്നു അദ്ദേഹം. റാസി ഫോണ്‍ കോളുകളോട് പ്രതികരിക്കാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാർ വാതിലിന്‍റെ പൂട്ട് തകർത്ത് അകത്ത് കയറി പരിശോധിക്കുകയായിരുന്നു. മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് ആരംഭിച്ചു. റാസിയുടെ മരണത്തില്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ സാങ്മ അനുശോചനം രേഖപ്പെടുത്തി.ഏപ്രില്‍ 4നാണ് റാസി ഉസ്ബക്കിസ്ഥാനിലെത്തിയത്.
Read more

കൊല്ലം ആയൂരില്‍ വാഹനാപകടത്തില്‍ നവവധു മരിച്ചു

കൊല്ലം: കൊല്ലം ആയൂരില്‍ വാഹനാപകടത്തില്‍ നവവധു മരിച്ചു. അടൂർ സ്വദേശിനി സാന്ദ്ര വില്‍സണ്‍ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ഭർത്താവ് ആയൂർ സ്വദേശി ജിതിൻ ജോയിക്കൊപ്പം ബുള്ളറ്റില്‍ സഞ്ചരിക്കുമ്ബോള്‍ ആണ് അപകടമുണ്ടായത്. ഇരുചക്ര വാഹനവും കാറും കൂട്ടിയിടിക്കുകയായിരുന്നു. ബന്ധു വീട്ടില്‍ പോയി മടങ്ങും വഴിയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ജിതിൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read more

ദിൽസുഖ് നഗർ സ്‌ഫോടന കേസ്; അഞ്ച് പ്രതികളുടെ വധശിക്ഷ ശരിവെച്ചു

തെലങ്കാന: ദിൽസുഖ് നഗർ സ്‌ഫോടനക്കേസിലെ പ്രതികളുടെ വധശിക്ഷ തെലങ്കാന ഹൈക്കോടതി ശരിവച്ചു. എൻഐഎ കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് കോടതി അപ്പീലുകൾ തള്ളിയത്. കേസിലെ അഞ്ച് പ്രതികളായ യാസിൻ ഭട്കൽ, സിയാ-ഉർ-റഹ്മാൻ , അസദുള്ള അക്തർ, തെഹ്‌സീൻ അക്തർ, ഐജാസ് ഷെയ്ഖ് എന്നിവരുടെ വധ ശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്. 2013-ലാണ് ദിൽസുഖ് നഗർ സ്‌ഫോടനം നടന്നത്. ഹൈദരാബാദിലെ ദിൽസുഖ് നഗറിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ 18 പേർ മരിക്കുകയും 131 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു
Read more

മാവേലിക്കരയില്‍ 77 പേരെ കടിച്ച നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

ആലപ്പുഴ: മാവേലിക്കരയിലും പരിസര പ്രദേശങ്ങളിലുമായി 77 പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. 77 പേര്‍ക്ക് പുറമെ നൂറോളം തെരുവു നായകള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തിരുവല്ലയിലെ എഡിഡിഎല്‍ ലാബിലെ പരിശോധനയിലാണ് വിഷബാധയുടെ സ്ഥിരീകരണം. കണ്ണമംഗലത്തെ പറമ്പില്‍ ചത്തുകിടന്ന നായയെ നാട്ടുകാര്‍ കുഴിച്ചിട്ടിരുന്നു. കഴിഞ്ഞ ദിവസം നഗരസഭ, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നായയെ പുറത്തെടുത്ത് പരിശോധനക്കായി കൊണ്ടുപോയി. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതലാണ് 3 വയസ്സുകാരി ഉള്‍പ്പെടെ 77 ആളുകള്‍ക്ക് തെരുവുനായയുടെ […]
Read more

ആശമാരുടെ സമരം: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരന് താക്കീതുമായി, കെ സുധാകരൻ

തിരുവനന്തപുരം: ആശമാരുടെ സമരത്തില്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചെന്നാരോപണം ഉയർന്നതിനെ തുടർന്ന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരനെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ താക്കീത് ചെയ്തു.നേരത്തെ കോണ്‍ഗ്രസിന്റെ നിലപാടിന് വിഭിന്നമായ സമീപനമാണ് ആശമാരുടെ സമരത്തില്‍ ഐഎൻടിയുസി സ്വീകരിച്ചിരുന്നത്. കൂടാതെ, ആശാ സമരത്തിന്റെ ചർച്ചയില്‍ സർക്കാരിന് അനുകൂലമായ നിലപാടാണ് ഐഎൻടിയുസി പ്രസിഡന്റ് സ്വീകരിച്ചതെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റിനെ താക്കീത് ചെയ്തത്.
Read more

കോന്നി മെഡിക്കൽ കോളേജിൽ ആത്മഹത്യാശ്രമം: താത്കാലിക ജീവനക്കാരനും പെൺസുഹൃത്തും ആശുപത്രിയിൽ

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലിക ജീവനക്കാരനും പെൺസുഹൃത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചു. മോർച്ചറിയിൽ താൽക്കാലിക അറ്റൻഡറായി ജോലി ചെയ്യുന്ന യുവാവും, കൂടെ ഉണ്ടായിരുന്ന പെൺസുഹൃത്തുമാണ് എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച്ത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ജീവനക്കാരന് അനുവദിച്ചിരുന്ന മുറിയിലാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മറ്റു ജീവനക്കാരാണ് ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കോന്നി മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read more

ആര്‍എസ്‌എസ് ഗണഗീതം: കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിടാൻ ദേവസ്വം ബോര്‍ഡ് തീരുമാനം

കൊല്ലം: ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേളയില്‍ ആർഎസ്‌എസ് ഗണഗീതം ആലപിച്ച സംഭവത്തില്‍ നടപടിയുമായി ദേവസ്വം ബോർഡ്. കൊട്ടാരക്കര ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷണർ തിരുവിതംകൂർ ദേവസ്വം ബോർഡിന് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച്‌ ക്ഷേത്രം ഉപദേശക സമിതിയെ പിരിച്ചുവിടുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ക്ഷേത്ര ഉപദേശ സമിതിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. ആർഎസ്‌എസ് ഗണഗീതം ആലപിക്കുന്നതിന് മുൻപുള്ള ദിവസങ്ങളില്‍ ക്ഷേത്ര പരിസരത്ത് ആർഎസ്‌എസ് കൊടിയും തോരണങ്ങളും കെട്ടിയതായുള്ള പരാതി ലഭിച്ചതായി ദേവസ്വം ബോർഡ് പറയുന്നു. […]
Read more

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം: വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച പെരുമ്പാവൂർ സ്വദേശിനി അസ്‌മയുടെ ഭർത്താവ് സിറാജുദ്ദീനെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം മലപ്പുറം ഈസ്റ്റ് കോഡൂരിലെ വാടകവീട്ടിൽ വെച്ചാണ് പ്രസവത്തെ തുടർന്ന് അസ്മ മരിച്ചത് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് സിറാജുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാർന്നാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ചികിത്സ […]
Read more

ചക്ക തലയില്‍വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോഴിക്കോട്: ചക്ക തലയില്‍വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തിരിച്ചിലങ്ങാടി ഉണ്ണിയാലിങ്ങല്‍ കോലഞ്ചേരി മിനി (53) ആണ് മരിച്ചത്.കഴിഞ്ഞ വ്യാഴാഴ്ച വീട്ടില്‍ തുണി അലക്കുന്നതിനിടെ പ്ലാവില്‍നിന്ന് ചക്ക ദേഹത്തുവീണാണ് പരിക്കേറ്റത്. പരിക്കേറ്റ് അബോധാവസ്ഥയിലായ മിനിയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നട്ടെല്ലിന് ക്ഷതം പറ്റിയ മിനി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭർത്താവ്: പാലക്കോട്ട് ഉണ്ണികൃഷ്ണൻ. മക്കള്‍: നികേഷ്, നിഷാന്ത്.
Read more

പെട്രോളിനും ഡീസലിനും വില കൂടും, എക്സൈസ് ഡ്യൂട്ടി 2 രൂപ വർധിപ്പിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടും. എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചതോടെയാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർധിക്കുക. ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് ഈ നടപടി. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുവകൾ സംബന്ധിച്ചുളള പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പെട്രോളിനും ഡീസലിനും വില കൂടുന്നത്. ഉയർന്ന ഇന്ധന വില ഗാർഹിക ബജറ്റിനെ കൂടുതൽ ഞെരുക്കും. അതേസമയം ചിലറ വിൽപ്പനക്കാരെ ഇത് ബാധിക്കില്ല എന്നും വിവരം പുറത്തുവരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix