Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ത്യാഗ സ്മരണകൾ പുതുക്കി ഇന്ന് ദുഃഖവെള്ളി

യേശുക്രിസ്തുവിന്റെ കുരിശു മരണത്തെയും അതിന്റെ ത്യാഗ സ്മരണകളെയും ആദരിക്കുന്നതിനായി ക്രിസ്ത്യാനികള്‍ക്കുള്ള ഒരു പുണ്യദിനമാണ് ദുഃഖവെള്ളി. അതിനാല്‍ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ഈസ്റ്ററിന് തൊട്ടു മുന്‍പുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ കുരിശു മരണത്തെ ഈ ദിനം അനുസ്മരിക്കുന്നു. ഇത് ഹോളി ഫ്രൈഡേ, ഗ്രേറ്റ് ഫ്രൈഡേ, ബ്ലാക്ക് ഫ്രൈഡേ എന്നും അറിയപ്പെടുന്നു. ദുഃഖവെള്ളിക്ക് മുമ്പ് മൗണ്ടി(പെസഹ)വ്യാഴാഴ്ചയും തുടര്‍ന്ന് വിശുദ്ധ ശനിയാഴ്ചയും തുടര്‍ന്ന് ഈസ്റ്റര്‍ ഞായറാഴ്ചയും വരുന്നു. വിശുദ്ധ ബൈബിളില്‍ പറയുന്നത്, ദുഃഖവെള്ളി ദിനം എന്നത് യേശുവിനെ യൂദാസ് സ്‌കറിയോട്ട് […]
Read more

വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഏജീസ് ഓഫീസിലെ ജീവനക്കാരനായ രാജസ്ഥാൻ സ്വദേശി ജതിൻ ആണ് പിടിയിലായത്. ജതിൻ താമസിച്ചിരുന്ന കമലേശ്വരത്തെ വാടക വീടിന്റെ ടെറസില്‍ നിന്നാണ് കഞ്ചാവ് ചെടികള്‍ പിടികൂടിയത്. എക്സൈസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ജതിനൊപ്പം ഒരു ബിഹാർ സ്വദേശിയും, ഉത്തർപ്രദേശ് സ്വദേശിയുമാണ് ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍, താനാണ് കഞ്ചാവ് ചെടികള്‍ നട്ടതെന്ന് പറഞ്ഞ് ജതിൻ സ്വയം കുറ്റമേറ്റെടുക്കുകയായിരുന്നു. […]
Read more

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മുങ്ങി മരിച്ചു

മലപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും ബന്ധുവായ 12കാരനും മുങ്ങിമരിച്ചു. തവനൂർ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (40), ആബിദയുടെ സഹോദരന്റെ മകൻ മുഹമ്മദ് ലിയാൻ (12) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ മുഹമ്മദ് ലിയാൻ ഒഴുക്കിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ആബിദ രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു. ആബിദയുടെയും മുഹമ്മദ് ലിയാൻറെയും മൃതദേഹങ്ങൾ കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലും താലുക്ക് ആശുപത്രികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്
Read more

പോലീസ് സ്റ്റേഷൻ ഉപരോധം; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ പോലീസ് കേസെടുത്തു

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ പോലീസ് കേസെടുത്തു. പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷൻ ഉപരോധിച്ച സംഭവത്തിലാണ് കേസെടുത്തത്. രാഹുലിനും കണ്ടാലറിയാവുന്ന 19 പേർക്കുമെതിരെയാണ് കേസ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി ഓഫീസിലേക്ക് മാർച്ച്‌ നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തതിനു പിന്നാലെ പാലക്കാട്ട് ബുധനാഴ്ച സംഘർഷമുണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. സംഘർഷത്തെ തുടർന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പ്രവർത്തകരും പോലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിജെപി നടത്തിയ കൊലവിളി […]
Read more

നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സംഘടനകൾ; സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തയേക്കും

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കുമെന്ന് സൂചന. സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് ഉൾപ്പെടെ കടത്ത നടപടകൾ ഉണ്ടായേക്കുമെന്നാണ് സൂചന. നടി വിന്‍സി ഫിലിം ചേംബറിന് നല്‍കിയ പരാതിയില്‍ തിങ്കളാഴ്ച ചേരുന്ന യോഗം തീരുമാനം എടുത്തേക്കും. . ഫിലിം ചേംബറിന് വേണ്ടി സംസാരിച്ച നിര്‍മ്മാതാവ് സജി നന്ത്യാട്ട് ഇത്തരം ഒരു സൂചനയാണ് നല്‍കിയത്.നിലവില്‍ ഷൈന്‍ സഹകരിക്കുന്ന പ്രൊജക്ടുകള്‍ പൂര്‍ത്തിയായല്‍ ഷൈനെ പിന്നീട് സഹകരിപ്പിക്കുന്നത് താല്‍ക്കാലം അവസാനിപ്പിക്കാന്‍ അടക്കമുള്ള കാര്യങ്ങളാണ് സിനിമ സംഘടനകള്‍ ആലോചിക്കുന്നത്. […]
Read more

‘ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി’; ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റിനെതിരെ വിമർശനവുമായി, സന്ദീപ് വാര്യർ

പാലക്കാട്‌: ബിജെപി പാലക്കാട് സൗത്ത് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ വിമർശിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സഹപ്രവർത്തകനായിരുന്നു ആർഎസ്എസുകാരനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രശാന്ത് ശിവനെന്നും സന്ദീപ് കുറ്റപ്പെടുത്തി. സന്ദീപിന്റെ സാമൂഹ്യ മാധ്യമ കുറിപ്പ്, പൂർണ്ണരൂപം ബിജെപിയുടെ പാലക്കാട് ജില്ലാ പ്രസിഡന്‍റ് ഏതു കൊലപാതക കേസിലെ പ്രതിയാണ് എന്നറിയാമോ ?. ആർഎസ്‌എസിന്‍റെ ഒന്നാന്തരം പ്രവർത്തകനായിരുന്ന, സ്വയംസേവകനായിരുന്ന അലക്സിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്ന കേസില്‍ പ്രതിയാണ് ഈ മഹാൻ. അലക്സ് ആർഎസ്‌എസിന് ആരായിരുന്നു എന്ന് […]
Read more

വിഴിഞ്ഞം തുറമുഖം മെയ് 2 ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

തിരുവനന്തപുരം: വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖത്തിന്‍റെ കമ്മീഷനിംഗ് മെയ് 2 ന് . പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്രമോ​​​ദി മെ​​​യ് രണ്ടി​​​ന് വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖം രാജ്യത്തിന് സമർ​​​പ്പി​​​ക്കും. ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര അ​​​ർ​​​ലേ​​​ക്ക​​​ർ, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, കേ​​​ന്ദ്ര ഷി​​​പ്പിം​​​ഗ്- തു​​​റ​​​മു​​​ഖ മ​​​ന്ത്രി സ​​​ർ​​​ബാ​​​ന​​​ന്ദ സോ​​​നോ​​​വാ​​​ൾ, സം​​​സ്ഥാ​​​ന തു​​​റ​​​മു​​​ഖ മ​​​ന്ത്രി വി എ​​​ൻ വാ​​​സ​​​വ​​​ൻ, വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി ​​​രാ​​​ജീ​​​വ്, ഡോ. ​​​ശ​​​ശി ത​​​രൂ​​​ർ എം​​​പി, വ്യ​​​വ​​​സാ​​​യി ഗൗ​​​തം അ​​​ദാ​​​നി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ഉദ്ഘാട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് […]
Read more

ഷൈൻ ടോം ചാക്കോയെപത്ത് വർഷമായി വേട്ടയാടുന്നു; വെളിപ്പെടുത്തലുമായി ഷൈൻ്റെ കുടുംബം

തൃശൂർ: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ഷൈനിൻ്റെ കുടുംബം. പത്ത് വർഷമായി ഷൈനിനെ വേട്ടയാടുന്നത് തുടരുകയാണ്. ‘വിൻസിയുമായും അവരുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധം ഉണ്ട്. ഇരു കുടുംബങ്ങളും പൊന്നാനിയിൽ ഒരുമിച്ച് ഉണ്ടായിരുന്നു. അത്ര അടുപ്പമുള്ളവരാണ് ഇരുവരും. നാലുമാസം മുമ്പാണ് ഷൂട്ടിംഗ് സെറ്റിൽ വിൻ സിയും ഷൈനും ഒരുമിച്ച് ഉണ്ടായിരുന്നത്. അന്നൊന്നും പരാതി പറഞ്ഞിരുന്നില്ല. ഇപ്പോൾ പരാതിയുമായി എത്തുന്നത് എന്താണെന്ന് തങ്ങൾക്ക് അറിയില്ലായെന്നും’ ഷൈനിൻ്റെ കുടുംബം പറയുന്നു. വിവാദങ്ങൾ […]
Read more

ചായക്കടയുടെ മുന്നിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചു കയറി; ഒരാള്‍ മരിച്ചു

പാലക്കാട്: ചായക്കടയക്ക് മുന്നില്‍ നിന്ന് ചായകുടിക്കുകയായിരുന്ന യുവാക്കള്‍ക്ക് മേല്‍ പിക്കപ്പ് വാന്‍ ഇടിച്ചു കയറി. ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് ചെര്‍പ്പുളശ്ശേരിക്ക് സമീപം തിരുവാഴിയോട് ചായ കടയ്ക്ക് മുന്നില്‍ നിന്ന യുവാക്കള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ ഇടിച്ച് കയറിയത്. മലപ്പുറം തിരൂര്‍ സ്വദേശിയായ തഹസിലാണ് മരിച്ചത്. പരിക്കേറ്റവരെ മാങ്ങോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കോഴിയുമായി വന്ന പിക്കപ്പ് വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് യുവാക്കള്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. […]
Read more

പാലക്കാട് വഴിയുള്ള ട്രെയിനുകൾ റദ്ദാക്കി

പാലക്കാട്: ഗോണ്ടിയ സ്റ്റേഷനിൽ ഒന്നിലധികം ദിവസങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.മേയ് ഒന്നിന് തിരുവനന്തപുരം നോർത്തില്‍നിന്ന് രാവിലെ 6.15ന് ആരംഭിക്കുന്ന നമ്ബർ 22648 തിരുവനന്തപുരം-കോർബ ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മേയ് മൂന്നിന് കോർബയില്‍നിന്ന് വൈകുന്നേരം 7.40ന് ആരംഭിക്കുന്ന നമ്ബർ 22647 കോർബ-തിരുവനന്തപുരം നോർത്ത് ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവ പൂർണമായി റദ്ദാക്കി. മേയ് ഏഴിന് എറണാകുളത്തു നിന്ന് രാവിലെ 8.40ന് ആരംഭിക്കുന്ന നമ്ബർ 22816 എറണാകുളം-ബിലാസ്പുർ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മേയ് അഞ്ചിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix