Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ

ബെംഗളൂരു: ജമ്മുകാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ. കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. കർണാടക സ്വദേശികളായ രണ്ട് പേരും ആന്ധ്ര സ്വദേശിയും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ ഒരാളുമാണ് കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് വിജയനഗർ സ്വദേശി മഞ്ജുനാഥ റാവു, ബെംഗളൂരുവിലെ ബിസിനസുകാരൻ ഭരത് ഭൂഷൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ സമേതം പഹൽഗാമിലെത്തിയ ഇവരെ ഭീകരർ ഉറ്റവരുടെ മുന്നിൽ വെച്ച് നിർദാക്ഷിണ്യം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
Read more

പഹൽഗാം ഭീകരാക്രമണം: ഉടൻ തിരിച്ചടിക്കും, രാജ്യത്തിന് ഉറപ്പ് നല്‍കുന്നുവെന്ന് രാജ്‌നാഥ് സിങ്

ന്യൂഡൽഹി: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവർക്കും അതിന് പിന്നിൽ പ്രവർത്തിച്ചവർക്കും വ്യക്തവും ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രതിരോധ മന്ത്രി രാജനാഥ് സിങ്. ആക്രമണം ഒരു പ്രത്യേക മത വിഭാഗത്തെ ലക്ഷ്യം മറ്റുള്ളതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സൈനിക മേധാവികൾ അടക്കം പങ്കെടുത്ത ഉന്നതല യോഗത്തിന് ശേഷം ഡൽഹിയിൽ നടന്ന ഒരു പൊതുപരിപാടിയി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ പഹൽഗാമിൽ ഒരു പ്രത്യേക മത വിഭാഗത്തെ ലക്ഷ്യമിട്ട് ഭീകരർ ഹീനമായ ഒരു പ്രവർത്തി നടത്തി. അതില്‍ നിരപരാധികളായ നിരവധി ജീവനുകള്‍ നമുക്ക് നഷ്ടമായി. […]
Read more

പഹല്‍ഗാം ഭീകരാക്രമണം; കോണ്‍ഗ്രസ് അടിയന്തര പ്രവര്‍ത്തക സമിതി യോഗം നാളെ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അടിയന്തര പ്രവര്‍ത്തക സമിതി യോഗം നാളെ ചേരും. അക്ബര്‍ റോഡിലെ ദേശീയ ആസ്ഥാനത്ത് നാളെ രാവിലെ 11 മണിക്കാണ് യോഗം നടക്കുക. ആക്രമണത്തെ അപലപിച്ച് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തി. പഹൽഗാം ആക്രമണത്തെ രാജ്യത്തിന് എതിരായ ആക്രമണമായി കാണണമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ ഭീകരമായ ആക്രമണം തന്നെയാണ് നടന്നത്. ഇപ്പോള്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. നാളത്തെ പ്രവര്‍ത്തക സമിതി […]
Read more

പഹല്‍ഗാം ഭീകരാക്രമണം; ഭീകരവാദിയുടെ ആദ്യ ചിത്രം പുറത്ത്

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ ഭീകരവാദിയുടെ ആദ്യ ചിത്രം പുറത്ത്. ലഷ്‌കർ-ഇ-തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റൻ്റ് ഫ്രണ്ട് ആണ് ആക്രമണത്തിന് പിന്നില്ലെന്ന് സുചനകൾ പുറത്തു വരുന്ന സാഹചര്യത്തിലാണ് തീവ്രവാദ സംഘത്തിലാെരാളുടെ ചിത്രം പുറത്തു വരുന്നത്. ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്നും സൂചനയുണ്ട്. ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ – ഐഎസ്ഐ ആസൂത്രിത ആക്രമണമെന്നാണ് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. ആക്രമണത്തിൽ ഒരു മലയാളി ഉൾപ്പെടെ 28 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.
Read more

പഹൽ​ഗാം ഭീകരാക്രമണം: പിന്നിൽ ലഷ്കർ ഇ തൊയ്ബ തന്നെയെന്ന് സ്ഥിരീകരണം

ന്യൂ ഡൽഹി: രാജ്യത്തെ നടുക്കിയ പഹൽ​ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്ന് സൂചന. ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ – ഐഎസ്ഐ ആസൂത്രിത ആക്രമണമെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. അതേസമയം ആക്രമണത്തിൽ 28 പേർ മരിച്ചതായാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധിപ്പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ ദ്വിദിന സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി […]
Read more

പഹൽഗാമിൽ വൻ ഭീകരാക്രമണം ; മരണസംഖ്യ ഉയരുന്നു, 27 പേർ കൊല്ലപ്പെട്ടതായി വിവരം

ജമ്മു: കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേർ കൊല്ലപ്പെട്ടതായി വിവരം.അതേസമയം മരണസംഖ്യ സംബന്ധിച്ച്‌ ഔദ്യോഗിക കണക്കുകള്‍ സർക്കാർ പുറത്തുവിട്ടിട്ടില്ല. മരണസംഖ്യ 20-ല്‍ കൂടുതലാകാമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോർട്ട് ചെയ്തു. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ജമ്മു കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഭീകരാക്രമണത്തെ തുടർന്ന് പ്രദേശത്ത് […]
Read more

ലഹരിയുടെ അപായ മുനമ്പിൽ നിന്നും കേരളത്തെ രക്ഷിക്കാൻ ഒന്നിക്കുക: എൻ എസ് കെ ഉമേഷ്

കാക്കനാട്: ലഹരിയുടെ അപായ മുനമ്പിലായ കേരളത്തെ ലഹരിമുക്തമാക്കി രക്ഷിച്ചെടുക്കാൻ ഏവരും ഒറ്റക്കെട്ടായി പോരാടണമെന്ന് ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷ് പറഞ്ഞു. ലഹരിക്കെതിരെ കേന്ദ്ര സർക്കാർ പദ്ധതിയായ “നശാ മുക്ത് ഭാരത് അഭിയാൻ” പ്രോഗ്രാമിൻ്റെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. ലഹരിയിൽ ഒടുങ്ങേണ്ടവരല്ല നാം. നമ്മുടെ ഉണർവിനെ കൊടുത്തിക്കളയുന്ന എല്ലാ ലഹരികളോടും നമുക്ക് ‘”നോ ” പറയണം. ലഹരിക്കൂട്ടിൽപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണം. ലഹരിയുടെ അടിമത്തം സമൂഹത്തിൻ്റെ സമ്പൂർണ്ണ നാശത്തിലേക്കാണ് വഴിതെളിക്കുന്നത്. സമൂഹം ഒറ്റക്കെട്ടായി […]
Read more

മാർപാപ്പക്ക് ആദരവുമായി രാജ്യങ്ങൾ; ജന്മനാടായ അർജന്റീനയിൽ ഒരാഴ്ചത്തെ ദു:ഖാചരണം

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ദു:ഖാചരണവുമായി രാജ്യങ്ങൾ. മാർപാപ്പയുടെ ജന്മനാടായ അർജന്റീനയിൽ ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. സ്പെയിനിൽ മൂന്ന് ദിവസത്തെ ദു:ഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രാൻസിലെ പ്രശസ്തമായ ഈഫൽ ടവറിന്റെ ലൈറ്റുകൾ അണച്ചു. മാർപാപ്പയുടെ മൃതദേഹം ബുധനാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റുമെന്ന് വത്തിക്കാൻ അറിയിച്ചു. അതിനു ശേഷം ജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ അവസരമുണ്ടായിരിക്കും. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രി വാസത്തിലായിരുന്നു മാര്‍പാപ്പ. തുടര്‍ന്ന് വിശ്രമത്തിലിരിക്കെയായിരുന്നു 88-ാം വയസില്‍ വിയോഗം. വത്തിക്കാനിലെ സാന്താ മാര്‍ത്ത വസതിയില്‍ ഇന്ത്യന്‍ […]
Read more

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവർത്തകൻ സുകാന്തിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവർത്തകൻ സുകാന്തിനെതിരെ നടപടി. ഇയാളെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. കേസിൽ പ്രതിയായ കാര്യം പൊലീസ് ഇൻ്റലിജൻസ് ബ്യൂറോയെ അറിയിച്ചിരുന്നു. കേസിൻ്റെ വിശദാംശങ്ങളടക്കം പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോയുടെ തീരുമാനം. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി ചെയ്തിറങ്ങി ശേഷമാണ് ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽ ചാടി മരിക്കുന്നത്. സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന സുകാന്തുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. സാമ്പത്തിക മായും ശാരീരമായും ചൂഷണം ചെയ്ത ശേഷം വിവാഹ ബന്ധത്തിൽ നിന്നും സുകാന്ത് പിൻമാറിയതിൻെറ മാനസിക […]
Read more

ഷൈൻ ടോം ചാക്കോയ്ക്കെതിരായ കേസ്; തുടരന്വേഷണ സാധ്യത പരിശോധിക്കാൻ പൊലീസ്

കൊച്ചി: ലഹരിക്കേസിൽ പ്രതിയായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് നിർണായകം. ഷൈനിന്റെ കേസിൽ തുടരന്വേഷണ സാധ്യത പരിശോധിക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ഇന്ന് അന്വേഷണ സംഘത്തിൻ്റെ യോഗം ചേരും. ഷൈനിനെതിരായ നടപടി ഉറപ്പിക്കാൻ സിനിമാ സംഘടനകളുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം ഇന്ന് യോഗം ചേരുന്നത്. ഷൈനിനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ യോഗം തീരുമാനം എടുക്കും. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം ഷൈനിനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix