Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ട്രംപിന്റെ തീരുവ യുദ്ധം: പെയിന്റടിച്ച ബോയിങ് വിമാനം തിരിച്ചയച്ച് ചൈന

ബീയ്ജിങ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തില്‍ പ്രതിഷേധിച്ച് ബോയിങ് വിമാനം തിരിച്ചയച്ച് ചൈന. സിയാമെന്‍ എയര്‍ലൈന്‍സ് വാങ്ങിയ ബോയിങ് 737 മാക്‌സ് വിമാനമാണ് ചൈന തിരിച്ചയച്ചത്. ഈ വിമാനം യുഎസിലെ സിയാറ്റിലിലെ ബോയിങ് ഫീല്‍ഡില്‍ എത്തിയതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. സിയാമെന്‍ എയര്‍ലൈന്‍സിന്റെ പെയിന്റ് അടക്കം അടിച്ച വിമാനമാണ് യുഎസില്‍ എത്തിയിരിക്കുന്നത്. ഏകദേശം 469 കോടി രൂപയാണ് ഒരു വിമാനത്തിന്റെ വില. വിഷയത്തില്‍ ബോയിങും സിയാമെനും പ്രതികരിച്ചിട്ടില്ല. ഇത്രയും കാലം വ്യോമയാന മേഖലയില്‍ നികുതികളുണ്ടായിരുന്നില്ല. […]
Read more

കോതമം​ഗലത്ത് ഫുട്ബോൾ മത്സരത്തിനിടെ താൽക്കാലിക ​ഗ്യാലറി തകർന്നുവീണ് അപകടം, നിരവധി പേർക്ക് പരിക്ക്

എറണാകുളം: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണ് അപകട. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫുട്ബോൾ ടൂർണമെൻ്റിനായി കെട്ടിയ താൽക്കാലിക ഗ്യാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. 4000 ത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം തുടങ്ങുന്നതിന് മുൻപാണ് അപകടം ഉണ്ടായത്. അടിവാട് മാലിക്ക് ദിനാർ സ്കൂൾ ഗ്രൗണ്ടിലാണ് അപകടം ഉണ്ടായത്. കളി തുടങ്ങുന്നതിന് 10 മിനിട്ട് മുമ്പായിരുന്നു അപകടം ഉണ്ടായത്. ഹീറോ യങ്സ് എന്ന ക്ലബ്‌ സംഘടിപ്പിച്ച ടൂർണമെൻ്റിനിടെയായിരുന്നു […]
Read more

കർണാടക മുൻ ഡിജിപി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; ഭാര്യ കസ്റ്റഡിയിൽ

ബംഗളൂരു : കർണാടക മുൻ പോലീസ് മേധാവി ഓം പ്രകാശിനെ (68) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എച്ച്‌എസ്‌ആർ ലേഔട്ടിലെ മൂന്നുനില വസതിയുടെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിരമിച്ച മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയായ സുഹൃത്തിനെ വീഡിയോകോള്‍ ചെയ്ത് താൻ ‘ആ പിശാചിനെ’ കൊന്നു’ എന്നു പറഞ്ഞതായും ആ സുഹൃത്ത് പോലീസിനെ ഇക്കാര്യമറിയിച്ചതായും ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് ഓം പ്രകാശിന്റെ വസതിയിലെത്തിയ പോലീസ് നിരവധി കുത്തേറ്റ നിലയില്‍ അദ്ദേഹത്തിന്റെ മൃതശരീരം […]
Read more

സുപ്രീംകോടതിക്കും ചീഫ് ജസ്റ്റീസിനുമെതിരായ പരാമർശം; ബിജെപി എംപിക്കെതിരെ നടപടി ആവശ്യപ്പെട്ട്, ബാർ കൗൺസിൽ

ന്യൂഡൽഹി: സുപ്രീംകോടതിക്കും ചീഫ് ജസ്റ്റീസിനുമെതിരായ പരാമർശത്തിൽ ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരേ നടപടി വേണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ.ജുഡീഷ്യറിയുടെ അന്തസിടിക്കുന്ന പ്രസ്താവനയാണ് എംപിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ബാർ കൗണ്‍സില്‍ വിമർശിച്ചു. ദുബെയ്ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബാർ കൗണ്‍സില്‍ അറ്റോർണി ജനറലിന് കത്ത് നല്‍കി. സുപ്രീംകോടതി അഭിഭാഷകൻ അനസ് തൻവീറാണ് കത്തയച്ചത്. സുപ്രീംകോടതി നിയമം നിർമിക്കുകയാണെങ്കില്‍ പാർലമെന്‍റും നിയമസഭകളും പൂട്ടുന്നതാണ് നല്ലതെന്നായിരുന്നു ജാർഖണ്ഡില്‍നിന്നുള്ള എംപിയായ നിഷികാന്ത് ദുബെ പ്രസ്താവിച്ചത്. പാർലമെന്‍റിന്‍റെ നിയമനിർമാണ അധികാരത്തിന്മേല്‍ സ്വന്തം […]
Read more

ഇതിഹാസം ലയണല്‍ മെസിയുടെ വക നടൻ മോഹൻലാലിന് സമ്മാനം

തിരുവനന്തപുരം: ഇതിഹാസം ലയണല്‍ മെസിയുടെ വക നടൻ മോഹൻലാലിന് സമ്മാനം. മോഹൻലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ തനിക്ക് കിട്ടിയ സമ്മാനത്തെക്കുറിച്ച്‌ ആരാധകരെ അറിയിച്ചത്. മെസ്സിയുടെ ഓട്ടോഗ്രാഫ് പതിഞ്ഞ ജേഴ്സിയാണ് മോഹൻലാലിന് സമ്മാനമായി ലഭിച്ചത്. ‘ഡിയർ ലാലേട്ടാ’ എന്നാണ് ജേഴ്സിയില്‍ മെസി എഴുതിയിരിക്കുന്നത്. ഡോ. രാജീവ് മാങ്കോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നിവർ ചേർന്നാണ് മോഹൻലാലിന് ഇത്തരമൊരു അപൂർവ സമ്മാനം നല്‍കിയത്. അവർക്ക് നന്ദിയും മോഹൻലാല്‍ അറിയിച്ചിട്ടുണ്ട്. ‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ അങ്ങനെയാണ്. വാക്കുകള്‍ക്ക് അതീതമായിരിക്കും. അത് എന്നും നിങ്ങളോടൊപ്പം ഉണ്ടാകുകയും […]
Read more

പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ ഇന്ന്

യേശുദേവൻ്റെ ഉയർത്തെഴുന്നേൽപ്പിൻ്റെ ഓർമ പുതുക്കി മറ്റൊരു ഈസ്റ്റർ ദിനം കൂടി. 50 ദിവസം നീണ്ട നോമ്പാചരണത്തിനും പ്രത്യേക പ്രാർഥനകളോടും പാതിര കുർബാനയോടും പരിസമാപ്തിയായി. ഏത് പീഡാനുഭവങ്ങളുടെയും സഹനത്തിന് ശേഷം പ്രതീക്ഷയുടെ ഒരു പുലരി ഉണ്ടാകുമെന്ന സന്ദേശമാണ് ഓരോ ഈസ്റ്റർ ദിനവും ലോകത്തെ പഠിപ്പിക്കുന്നത്.ഓരോ ദുഖവെള്ളിക്കും ശേഷം ഒരു ഈസ്റ്റര്‍ ഉണ്ടായിരിക്കും. പീഡാനുഭവത്തിനും കുരിശു മരണത്തിനും ശേഷം യേശുവിൻ്റെ വാക്ക് നിറവേറാന്‍ കാത്തിരുന്നവര്‍ക്ക് ഉയർത്തെഴുന്നേൽപ്പിലൂടെ പ്രതീക്ഷയുടെ പുതുനാളം പകരുന്ന ദിനം കൂടിയാണിത്. ഓശാനയോട് കൂടി വിശുദ്ധ വാരത്തിലേക്ക് കടന്ന […]
Read more

തൃശൂർ കയ്പ‌മംഗലത്ത് രണ്ടര വയസുകാരൻ കടലിൽ വീണു മരിച്ചു

തൃശൂർ: കയ്പ‌മംഗലം കൂരിക്കുഴി കമ്പനിക്കടവിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ രണ്ടര വയസുകാരൻ കടലിൽ വീണു മരിച്ചു.മുറ്റിച്ചൂർ സ്വദേശി കുരിക്കപ്പീടിക വീട്ടില്‍ നാസർ – ഷാഹിറ ദമ്പതികളുടെ മകൻ അഷ്ഫാക്ക് ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. നാല് വയസുകാരനായ മൂത്ത സഹോദരനോടൊപ്പം അയല്‍ വീട്ടിലേക്ക് പോയതായിരുന്നു അഷ്ഫാഖ് ഇതിനിടയില്‍ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച്‌ വീടിന് സമീപമുള്ള വഴിയിലൂടെ കടലിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണ് കരുതുന്നത്. കുട്ടിയെ കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയ നാട്ടുകാരായ മത്സ്യ തൊഴിലാളികള്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ […]
Read more

കോഴിക്കോട് വടകരയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: വടകര മണിയൂർ കരുവഞ്ചേരിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. വീടിനടുത്ത് പറമ്പിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. കരുവഞ്ചേരിയിലെ നിവാൻ (5) ആണ് മരിച്ചത്. മറ്റൊരു കുട്ടിയും നിവാനോടൊപ്പം കിണറ്റില്‍ വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കല്‍പ്പടവുകളില്‍ പിടിച്ചു നിന്നതിനാലാണ് ഈ കുട്ടി രക്ഷപ്പെട്ടത്. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രക്ഷപ്പെട്ട കുട്ടിയെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നി രക്ഷ സേന സ്ഥലത്തെത്തി. തുടര്‍ന്ന് രണ്ടുപേരെയും ആശുപത്രിയിലെത്തിക്കുകയാരുന്നു. […]
Read more

നടൻ ഷൈൻ ടോം ചാക്കോയ്ക്ക് വീണ്ടും നോട്ടീസ്; തിങ്കളാഴ്ച ഹാജരാകാൻ നിർദേശം

കൊച്ചി: ലഹരിക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ നടൻ ഷൈൻ ടോം ചാക്കോയോട് വീണ്ടും ഹാജരാകണമെന്ന് പൊലീസ്. തിങ്കളാഴ്ച ഹാജരാകണമെന്നാണ് നിർദേശം. ഇന്ന് ഷൈൻ ടോം ചാക്കോയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. കൂട്ടുപ്രതി അഹമ്മദ് മുർഷിദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് പ്രതികളേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു.ഷൈൻ പലതവണ മയക്കുമരുന്ന് ഉപയോ​ഗിച്ചിരുന്നതായി എഫ്ഐആറിൽ പറയുന്നു. ഗൂഢാലോചന കുറ്റവും ചുമത്തി. കൂട്ടുകാരനുമായി മുറിയെടുത്തത് മയക്കുമരുന്ന് ഉപയോഗിക്കാനാണെന്നും മയക്കുമരുന്ന് ഉപയോഗിക്കാൻ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. അതേസമയം, ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈൻ സമ്മതിച്ചിട്ടുണ്ട്. […]
Read more

ബസ് ജീവനക്കാരുടെ മർദ്ദനത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിക്കാനിടയായ കേസിലെ പ്രതി, ലോഡ്‌ജിൽ തൂങ്ങി മരിച്ച നിലയിൽ

മലപ്പുറം: മഞ്ചേരിയിൽ സ്വകാര്യ ബസ് ജീവനക്കാരനെ ലോഡ്‌ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആനക്കയം സ്വദേശി സിജു(37) ആണ് മരിച്ചത്. മലപ്പുറം ഒതുക്കുങ്ങലില്‍ ബസ് ജീവനക്കാരുടെ മർദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ മരിക്കാനിടയായ കേസില്‍ മൂന്നാം പ്രതിയാണ് സിജു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix