Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

എന്‍ടിആര്‍ – പ്രശാന്ത് നീല്‍ ചിത്രം 2026 ജൂണ്‍ 25ന്

മാന്‍ ഓഫ് മാസ്സസ് എന്‍ടിആര്‍, കെജിഎഫ് സീരീസ്, സലാര്‍ തുടങ്ങിയ സെന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്ററുകളുടെ സംവിധായകന്‍ പ്രശാന്ത് നീലുമായി കൈകോര്‍ത്ത ചിത്രം ജൂണില്‍ തീയേറ്ററുകളിലെത്തും.താല്‍ക്കാലികമായി എന്‍ടിആര്‍നീല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രീകരണം വേഗത്തില്‍ പുരോഗമിക്കുകയാണ്. ഈ സഹകരണത്തെ ചുറ്റിപ്പറ്റിയുള്ള ആവേശംവര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനൊടുവില്‍ എന്‍ടിആര്‍നീലിന്റെ റിലീസ് തീയതി ഒടുവില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍-പാക്ക്ഡ് ഇതിഹാസം 2026 ജൂണ്‍ 25 ന് തിയേറ്ററുകളില്‍ എത്തും. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, തുടങ്ങി ഒന്നിലധികം ഭാഷകളില്‍ റിലീസ് […]
Read more

ഇന്ത്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാകും: നേരിടാൻ ഒരുങ്ങുകയാണെന്ന് പാകിസ്താൻ മന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാകാമെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചതായി പാകിസ്ഥാൻ ഇൻഫോർമേഷൻ മന്ത്രി അത്താഉല്ല തരാര്‍. 24 മുതൽ 36 മണിക്കൂറിനുളിൽ ഇന്ത്യ അക്രമിക്കുമെന്നും, പാകിസ്താൻ തയ്യാറെടുക്കുകയുകയാണെന്നുമാണ് തരാര്‍ പറഞ്ഞത്. പാകിസ്ഥാനെതിരെ തിരിച്ചടിക്കാൻ ഇന്ത്യ ഒരുങ്ങുന്നു എന്ന സൂചനകൾ നിലനിൽക്കെയാണ് പാകിസ്താൻ മന്ത്രിയുടെ പ്രതികരണം. ഇന്ത്യൻ സൈന്യത്തിന് കേന്ദ്ര സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഔദ്യോഗിക വസതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഇന്ത്യന്‍ സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. മൂന്ന് […]
Read more

വിഴിഞ്ഞം കമ്മീഷനിങ്; പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ലെന്ന വാർത്ത തള്ളി മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിട്ടില്ലെന്ന വാര്‍ത്ത തള്ളി മന്ത്രി വി എന്‍ വാസവന്‍. തൻ്റെ ലെറ്റർപാഡിലാണ് ക്ഷണക്കത്ത് നല്‍കിയതെന്ന് വി എന്‍ വാസവന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിട്ടുണ്ടെന്നുംആരൊക്കെ പരിപാടിയില്‍ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം വി ഡി സതീശനെ ക്ഷണിക്കേണ്ടത് തങ്ങള്‍ അല്ലെന്നാണ് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചത്. എന്നാല്‍ പട്ടികയില്‍ പ്രതിപക്ഷ നേതാവിന്റെ പേര് ഉണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് എന്ത് […]
Read more

പാകിസ്ഥാന് ചൈനയുടെ പിന്തുണ; സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ചൈനയുടെ പിന്തുണയെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ ഫോണില്‍ സംസാരിച്ച് പിന്തുണ ഉറപ്പ് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പാകിസ്ഥാന്റെ സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കും. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സ്വതന്ത്രമായ അന്വേഷണം വേണമെന്നും ചൈന പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനായി ഇരുരാജ്യങ്ങളും പരിശ്രമിക്കുമെന്നാണ് കരുതുന്നതെന്നും വാങ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായുള്ള ഫോണ്‍കോളിനിടെ പറഞ്ഞു.പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. സിന്ദു നദീജല കരാര്‍ […]
Read more

പാക് പൗരന്മാർ ഞായറാഴ്ചക്കുള്ളില്‍ നാട് വിടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച പ്രകാരം കേരളത്തിൽ ഉണ്ടായിരുന്ന ആറ് പാക് പൗരന്മാർ തിരിച്ചുപോയി. പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. വിസിറ്റിംഗ് വിസയിൽ എത്തിയവരാണ് ഇന്നലെ തിരിച്ചുപോയത്. 104 പാക് പൗരന്മാരിൽ ആറ് പേരാണ് തിരിച്ച് പോയത്. ഹ്രസ്വകാല സന്ദർശനത്തിനായി എത്തിയവരാണ് ഉടൻ മടങ്ങാൻ കേന്ദ്രം നിർദ്ദേശിച്ചത്. അവശേഷിക്കുന്ന 98 പാക് പൗരന്മാർ സംസ്ഥാനത്ത് തുടരും. ഇവർ ദീർഘകാല വിസയിൽ കേരളത്തിൽ കഴിയുന്നവരാണ്. ഇവർക്ക് രാജ്യത്ത് തുടരുന്നതിൽ തടസമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മെഡിക്കല്‍ വിസയുള്ള പാക് […]
Read more

ആക്‌സിസ് ബാങ്കിന് 26,373 കോടി രൂപയുടെ അറ്റാദായം

കൊച്ചി: ആക്‌സിസ് ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം ആറു ശതമാനം വര്‍ധിച്ച് 26,373 കോടി രൂപയിലെത്തി. ബാങ്കിന്റെ അറ്റ പലിശ വരുമാനവും ആറു ശതമാനം വര്‍ധിച്ച് 13,811 കോടി രൂപയിലെത്തിയിട്ടുണ്ട്. ബാങ്കിന്റെ കറണ്ട്, സേവിങ്‌സ് ബാങ്ക് വിഭാഗത്തില്‍ ത്രൈമാസാടിസ്ഥാനത്തില്‍ പത്തു ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മാര്‍ച്ച് 31-ലെ കണക്കു പ്രകാരം ബാങ്കിന്റെയാകെ നിഷ്‌ക്രിയ ആസ്തികള്‍ 1.28 ശതമാനത്തിലും അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.33 ശതമാനത്തിലുമാണ്. കഴിഞ്ഞ ത്രൈമാസത്തില്‍ ഈ മേഖലയിലെ നിരവധി പുതിയ നീക്കങ്ങള്‍ക്കും ബാങ്ക് […]
Read more

പാകിസ്ഥാനിൽ സൈനിക വാഹനം ബോംബ് വെച്ച് തകർത്തു; 10 പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സ്ഫോടനമുണ്ടായത്. 10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്ഫോടനം നടന്നത്. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ സഹായത്തോടെ ഐ ഇ ഡി ഉപയോഗിച്ചാണ് തകര്‍ത്തത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ ലിബറേഷന്‍ ആര്‍മി അവരുടെ വെബ്സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തു.
Read more

2026ൽ പത്തനാപുരത്ത് ബിജെപി സ്ഥാനാർത്ഥി മേജർ രവി

കേരളത്തിലെ ഗ്ലാമർ മണ്ഡലങ്ങളിൽ ഒന്നാണ് പത്തനാപുരം. അങ്ങനെ പറയുന്നതിന് പലതുണ്ട് കാരണങ്ങൾ. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം കുറച്ചുനാളുകൾക്കു മുമ്പ്, കൃത്യമായി പറഞ്ഞാൽ 2016ൽ മൂന്നു മുന്നണികളിൽ നിന്നും അവിടെ മത്സരിച്ചത് സിനിമാ ബന്ധമുള്ള സ്ഥാനാർത്ഥികൾ ആയിരുന്നു. കോൺഗ്രസിൽ നിന്ന് നടൻ ജഗദീഷും എൽഡിഎഫിൽ നിന്ന് നടൻ കൂടിയായ ഗണേഷ് കുമാറും ബിജെപിയിൽ നിന്ന് ഭീമൻ രഘുവും ആയിരുന്നു അന്ന് ഏറ്റുമുട്ടിയിരുന്നത്. ആ തെരഞ്ഞെടുപ്പിൽ അന്തിമവിജയം നിലവിൽ പത്തനാപുരത്തിന്റെ എംഎൽഎയും മന്ത്രിയുമായ ഗണേഷ് കുമാറിനായിരുന്നു. വരുന്ന തെരഞ്ഞെടുപ്പിലും […]
Read more

അപകീർത്തി കേസ് : മേധ പട്ക്കർക്ക് ജാമ്യം

ഡൽഹി: മാനനഷ്ടക്കേസിൽ അറസ്റ്റിലായ മേധ പട്ക്കർക്ക് ജാമ്യം.ഡഷഹി മുൻ ലഫ്. ഗവർണ്ണർ നൽകിയ പരാതിയിലാണ് സാകേത് കോടതി ജാമ്യം അനുവ​ദിച്ചത്. കേസിൽ നേരത്തെ മേധാ പട്കറിനെതിരെ ജാമ്യമില്ലാ അറസ്റ്റു വാറന്റ് ഡൽഹി കോടതി പുറപ്പെടുവിച്ചിരുന്നു. ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന 23 വർഷം മുൻപ് നൽകിയ അപകീർത്തി കേസിലാണ് മേധാ പട്ക്കർ അറസ്റ്റിലായത്. വിധി പറഞ്ഞ കോടതി പിഴയിനത്തിൽ ഒരു ലക്ഷം രൂപയും ബോണ്ട് തുകയായി 25000 രൂപയും കെട്ടിവയ്ക്കാൻ ഉത്തരവിട്ടു. എന്നാൽ കോടതി വിധി […]
Read more

വ്‌ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്‌സോ കേസ്

കൊച്ചി: വ്‌ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്‌സോ കേസ്. മോഡലിംഗിന്റെ മറവില്‍ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്ന പതിനഞ്ചുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. കുട്ടിയുടെ രക്ഷിതാക്കളാണ് കോവളം പൊലീസില്‍ പരാതി നല്‍കിയത്. ഒന്നരമാസം മുമ്പ് കോവളത്തെ റിസോര്‍ട്ടില്‍വെച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കോവളത്ത് എത്തിച്ച് കുട്ടിയുടെ സമ്മതമില്ലാതെ ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പര്‍ശിച്ചുവെന്നും ഇതുവഴി കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് നേരിട്ടെന്നും പരാതിയിലുണ്ട്. എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലും നേരത്തെ മുകേഷ് പ്രതിയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ മദ്യവില്‍പ്പന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix