Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ട്രെയ്നിൽ ‘തുടരും’ സിനിമ കണ്ട യുവാവ് കസ്റ്റഡിയിൽ

തൃശൂർ: ട്രെയിൻ യാത്രക്കിടെ മൊബൈൽ ഫോണിൽ ‘തുടരും’ സിനിമ കണ്ട യുവാവിനെ തൃശൂർ റെയിൽവേ പോലിസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽ താമസിക്കുന്ന റെജിൽ എന്ന മലയാളി യുവാവിനെയാണ് ബംഗളൂർ-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിൽ നിന്നും പിടിച്ചത്.സഹയാത്രികനാണ് ഇയാൾ സിനിമ കാണുന്ന കാര്യം പൊലിസിനെ അറിയിച്ചത്. തൃശൂർ സ്റ്റേഷനിൽ റെയിൽവേ പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Read more

സംസ്ഥാനത്ത് മഴമുന്നറിയിപ്പ്; വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുറത്ത്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അല‍േർട്ട് ആയിരിക്കും. അതേസമയം ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
Read more

സ്കൂൾ വാർഷിക പരിപാടികൾ പ്രവൃത്തിദിനങ്ങളിൽ പാടില്ല; ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: സ്കൂൾ വാർഷിക പരിപാടികൾ പ്രവൃത്തിദിനങ്ങളിൽ നടത്താൻ പാടില്ലെന്നു ബാലാവകാശ കമ്മിഷൻ. ശനി, ഞായർ ദിവസങ്ങളിൽ പകൽസമയം ആരംഭിച്ച് രാത്രി 9.30ന് അകം തീരുന്ന രീതിയിൽ പരിപാടികൾ ക്രമീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപഴ്സൻ കെ.വി.മനോജ്‌കുമാർ നിർദേശിച്ചു. സ്‌കൂൾ പ്രവർത്തനങ്ങളെയും ക്ലാസുകളെയും തടസ്സപ്പെടുത്തുന്ന രീതിയിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. സ്കൂ‌ളുകളിൽ പരിപാടികൾ നടത്തുന്ന സർക്കാരിതര ഏജൻസികൾ, ക്ലബ്ബുകൾ, സംഘടനകൾ എന്നിവയ്ക്കും നിർദേശം ബാധകമായിരിക്കും. സ്കൂ‌ൾ കലോത്സവങ്ങൾക്ക് ഇതു ബാധകമല്ല.
Read more

കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: കേരളാതീരത്ത് കളളക്കടൽ പ്രതിഭാസത്തിന് സാധ്യത. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ രാത്രി 11.30 വരെ സംസ്ഥാനത്തെ വിവിധ കടലോരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കണം. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണെന്നും […]
Read more

ഗുരുഗ്രാമിൽ സ്കൂളിന് സമീപം സ്യൂട്ട്കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

ഹരിയാന: ഗുരുഗ്രാമിൽ സ്കൂളിന് സമീപം സ്യൂട്ട്കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഫരീദാബാദ് റോഡിലെ ശിവ് നാടാർ സ്കൂളിന് സമീപത്ത് ‌‍കൂടി പോവുകയായിരുന്ന വഴിയാത്രാക്കാരനാണ് സ്യൂട്ട്കേസ് കണ്ടത്. ഈച്ചയരിച്ച രീതിയിലായിരുന്നു സ്യൂട്ട്കേസ്. അജ്ഞാത മൃതദേഹം 30 നും 35 നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയുടേതാണെന്ന് പൊലീസ് പറഞ്ഞു. അഴുകിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ ഇടതുകൈവിരലിൽ “8” എന്ന നമ്പറും ഒപ്പം ഇടതു തോളിൽ “മാ” (അമ്മ) എന്ന വാക്കും പച്ചകുത്തിയിട്ടുണ്ട്. യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം […]
Read more

നോവായി നിയ, മൃതദേഹം ഖബറടക്കി

കൊല്ലം: പേവിഷബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഏഴു വയസുകാരി നിയ ഫൈസലിന്റെ മൃതദേഹം ഖബറടക്കി. കൊല്ലത്തെ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിലായിരുന്നു ഖബറടക്കം. പ്രോട്ടോക്കോൾ പ്രകാരം പൊതുദർശനം ഒഴിവാക്കി മൃതദേഹം ആശുപത്രിയിൽ നിന്നും നേരെ പളളിയിലേക്കാണ് കൊണ്ടുപോയി ഖബറടക്കുകയായിരുന്നു. ഏപ്രിൽ എട്ടിനാണ് കുട്ടിയെ നായ കടിച്ചത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായ കടിക്കുകയായിരുന്നു. ഞരമ്പിൽ കടിയേറ്റതുമൂലം രക്തത്തിലൂടെ തലച്ചോറിനെ ബാധിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.
Read more

കോഴിക്കോട് മെഡിക്കൽ കൊളജിൽ പുക ഉയർന്ന സംഭവം: ദുരൂഹതയില്ലെന്ന് പൊലീസ്

കോഴിക്കോട്: മെഡിക്കൽ കൊളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്ന സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. ഫോറൻസിക് പരിശോധനയിൽ ഇന്ധനത്തിന്റെയോ, മറ്റു വസ്തുക്കളുടെയോ സാന്നിധ്യം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസിൻ്റെ പ്രതികരണം. യുപിഎസ് ബാറ്ററിയിലെ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിന്റെ പ്രാഥമിക കണ്ടെത്തൽ. അന്വേഷണത്തിന്റെ ഭാ​ഗമായി സിസിടിവി ദൃശ്യങ്ങളും കാഷ്വാലിറ്റി രജിസ്റ്ററുകളും പൊലീസ് പരിശോധിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആശുപത്രിയിലെ കാഷ്വാലിറ്റിയിലെ യുപിഎസ് റൂമിലെ ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളിലേക്ക് പടർന്നത്.
Read more

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും രാവിലെ മുതൽ മഴയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മെയ് ഏഴിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും മെയ് എട്ടിന് പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് […]
Read more

ഫോർവേഡ് ബ്ലോക്ക്‌ യുഡിഎഫിന് പുറത്തേക്ക്…?

സംസ്ഥാനത്ത് യുഡിഎഫിന്റെ ഭാഗമായി നിൽക്കുന്ന ഫോർവേഡ് ബ്ലോക്ക് യുഡിഎഫിന് പുറത്തേക്കെന്ന് സൂചന. ദീർഘകാലമായി ഫോർവേഡ് ബ്ലോക്ക് യുഡിഎഫിന്റെ ഭാഗമാണ്. തീവ്ര ഇടതു സ്വഭാവമുള്ള സംഘടന ഒരിക്കലും കോൺഗ്രസിന്റെയോ, യുഡിഎഫിലെ മറ്റു ഘടകകക്ഷികളുടെയോ സ്വഭാവത്തിന് ചേർന്ന രാഷ്ട്രീയ പാർട്ടി ഒന്നുമല്ല. അങ്ങനെ പറയുമ്പോൾ, ഇടത് ആശയങ്ങളോട് ആത്മാർത്ഥത ഉള്ള കൂട്ടരാണെന്ന് ചിന്തയൊന്നും വേണ്ടെന്ന് താനും. പറയുമ്പോൾ ഇടതെന്നു പറയുമെങ്കിലും, എല്ലാ അർത്ഥത്തിലും വലതു സ്വഭാവങ്ങളാണ് നേതാക്കൾ പിന്തുടരുന്നത്. ജി ദേവരാജൻ തന്നെയാണ് എത്രയോ കാലങ്ങളായി ആ പാർട്ടിയുടെ നേതാവ്. […]
Read more

സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം; തിരുവനന്തപുരം ചികിത്സയിലായിരുന്ന 7 വയസ്സുകാരി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം. തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരിയാണ് മരിച്ചത്. കുട്ടി വെൻറിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് മൂന്ന് കുട്ടികളാണ് പേവിഷ ബാധയേറ്റ് മരിക്കുന്നത്. പേവിഷ ബാധയ്ക്കെതിരായ വാക്‌സിനെടുത്തിട്ടും ഫലമില്ലാത്ത അവസ്ഥയാണ്.കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് മരിച്ച കുട്ടി. ദിവസങ്ങൾക്ക് മുമ്പാണ് മലപ്പുറം പെരുവള്ളൂർ സ്വദേശിയ്ക്ക് പേവിഷബാധയേറ്റ് കോഴിക്കോട് മെ‍ഡിക്കൽ കോളേജിൽ മരിച്ചത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മാത്രം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix