Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലക്കേസ്: വിധി ഇന്ന്

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് വിധി പ്രസ്താവിക്കുക. ഏക പ്രതിയായ കേഡല്‍ ജിന്‍സൺ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ഏപ്രിലിൽ നടന്ന സംഭവത്തിൽ കഴിഞ്ഞ വർഷമാണ് വിചാരണ നടപടികൾ ആരംഭിച്ചത്.നാടിനെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിലാണ് ഇന്ന് വിധി പറയുക. ചൊവ്വാഴ്ച പരിഗണിച്ചെങ്കിലും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.വിഷ്ണു, കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 2017 ഏപ്രില്‍ 9ന് […]
Read more

വിവാഹ വീട്ടില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണം തിരികെ കിട്ടി; സഞ്ചിയില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍

പയ്യന്നൂര്‍: വിവാഹ ദിവസം നവവധുവിന്റെ നഷ്ടപ്പെട്ട 30 പവന്‍ സ്വര്‍ണ്ണം തിരിച്ചു കിട്ടി.വീടിനു സമീപം ഉപേക്ഷിച്ച നിലയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. മോഷണവുമായി ബന്ധപ്പെട്ട് വീട്ടുകാരുടെ മൊഴി എടുക്കാനായി എത്തിയ പൊലീസ് വീടിനു സമീപത്ത് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്. പാലിയേരി കെഎസ്ഇബി മുന്‍ ഓവര്‍സീയര്‍ സി.മനോഹരന്റെ മകന്‍ എ.കെ.അര്‍ജുന്റെ ഭാര്യ കൊല്ലം സ്വദേശി ആര്‍ച്ച എസ്. സുധിയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ പിറ്റേ ദിവസം ബന്ധുക്കളെ കാണിക്കാന്‍ ആഭരണം എടുത്തപ്പോഴാണ് മോഷണം […]
Read more

അതീവ ജാഗ്രതയിൽ രാജ്യം; സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത. രാജ്യതലസ്ഥാനത്തും ജമ്മുകാശ്മീരിലും സുരക്ഷ വർധിപ്പിച്ചു. കൂടുതൽ കേന്ദ്ര സേനയെ ഡൽഹിയിൽ വിന്യസിച്ചു. ജമ്മു കാശ്മീരിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മു മേഖലയിലെ ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് എന്നിവിടങ്ങളിലെ സ്കൂളുകളും കോളേജുകളുമടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ കശ്മീര്‍ മേഖലയിലെ ബാരാമുള്ള, ഗുരേസ്, കുപ്വാര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി കശ്മീര്‍ ഡിവിഷണൽ കമ്മീഷണര്‍ […]
Read more

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; മുൻ മുംബൈ ഇന്ത്യൻസ് താരം അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ക്രിക്കറ്റ് താരം അറസ്റ്റിൽ. മുൻ മുംബൈ ഇന്ത്യൻസ് താരം ശിവാലിക് ശര്‍മയെയാണ് രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തത്. ശിവാലിക് ശർമയുമായി അടുപ്പത്തിലായിരുന്ന യുവതിയാണ്, താരത്തിനെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ച് പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ശിവാലിക് ശർമയ്‌ക്കെതിരെ യുവതിയുടെ പരാതി.യുവതിയുടെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ താരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 2023ലെ ഐപിഎൽ താരലലേലത്തിൽ 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് […]
Read more

വിഴിഞ്ഞം പദ്ധതി നാടിന്‍റെ ആവശ്യം, കേന്ദ്രം സഹായിച്ചില്ല: മുഖ്യമന്ത്രി

ആലപ്പുഴ: വിഴിഞ്ഞം പദ്ധതി നാടിന്‍റെ ആവശ്യമാണെന്നും കേന്ദ്ര സർക്കാർ പദ്ധതിക്കായി സഹായം നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാൻ എൽഡിഎഫ് സർക്കാർ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ സർക്കാരിനെ സഹായിക്കേണ്ട പലഘട്ടങ്ങളിൽ കേന്ദ്രം സഹായിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിൻ്റെ നേരത്തെ ഉണ്ടായിരുന്ന അഭിപ്രായ ഭിന്നത നിലനിർത്തികൊണ്ടാണ് വിഴിഞ്ഞം പദ്ധതി മുന്നോട്ട് കൊണ്ടുപോയത്. കേന്ദ്രം പലഘട്ടങ്ങളിലും വിദേശ സ​ഹായം പോലും തടഞ്ഞെന്നും എന്നാൽ കേരളം അതിനെയൊക്കെ അതിജീവിച്ചെന്നും അദ്ദേഹം പറ‍ഞ്ഞു.
Read more

വാളയാറിൽ വൻ ലഹരിവേട്ട; 900 ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ സ്വദേശി പിടിയിൽ

പാലക്കാട്: വാളയാറിൽ വൻ ലഹരിവേട്ട. 900 ഗ്രാം എംഡിഎംഎയാണ് എക്സൈസ് പിടികൂടിയത്. തൃശ്ശൂർ നന്ദിക്കര സ്വദേശി ദീക്ഷിത്ത് പിടിയിലായാത്. ദീക്ഷിത്ത് കെഎസ്ആ‍ർടിസി ബസിൽ കടത്തുകയായിരുന്ന എംഡിഎംഎയാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും തൃശ്ശൂരിലേക്ക് ലഹരി കടത്താനായിരുന്നു ശ്രമം. തൃശ്ശൂർ പൂരത്തിനിടെ വിൽപ്പന നടത്താനായാണ് എംഡിഎംഎ എത്തിച്ചതെന്ന് എക്സൈസ് പറയുന്നു.
Read more

പാലക്കാട് 600 ഗ്രാം എംഡിഎംഎ വേട്ട; രണ്ട് യുവാക്കൾ പിടിയിൽ

പാലക്കാട്: പാലക്കാട് നഗരത്തിൽ 600 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പട്ടാമ്പി സ്വദേശികളായ യുവാക്കളാണ് പൊലീസിന്റെ പിടിയിലായത്. കോയമ്പത്തൂരിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ പാലക്കാട്ടേക്ക് എത്തിയ യുവാക്കളാണ് പിടിയിലായത്. ലഹരി കടത്തുമായി ബന്ധപ്പെട്ട് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്. ബസ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്. ടൗൺ സൗത്ത് പൊലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡുമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
Read more

പാലക്കാട് യുവതിയെയും മകനെയും വീട്ടിക്കയറി കുത്തിയ യുവമോർച്ച നേതാവ് അറസ്റ്റിൽ

പാലക്കാട്: സുഹൃത്തിനെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ യുവമോർച്ച നേതാവിനെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി രാഹുലാണ് പിടിയിലായത്. തേങ്കുറുശ്ശി വാണിയംപറമ്പ് സുജ (50), മകൻ അനുജിൽ (29) എന്നിവർക്കാണ് കുത്തേറ്റത്.ഇന്നലെ രാത്രി രാഹുലും സുഹൃത്തായ അജുവും അനുജിലിന്റെ വീട്ടിൽ കയറി അനുജിലിനെ കുത്തുകയായിരുന്നു. കൂട്ടുപ്രതി അജുവിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇടത് നെഞ്ചിലാണ് കത്തികൊണ്ട് പ്രതികൾ കുത്തിയത്.ആക്രമണം തടയാൻ എത്തിയ അനുജിലിന്റെ അമ്മ സുജയ്ക്കും കുത്തേൽക്കുകയായിരുന്നു. സുജയുടെ തോലയ്ക്കാണ് കുത്തേറ്റത്. വ്യക്തി വൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. […]
Read more

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം വർധിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം വർധിക്കുന്നു. ഈ വർഷം ഇതുവരെ ഒന്നരലക്ഷത്തിലധികം പേരാണ് തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത്. തെരുവുനായകളുടെ ആക്രമണം വർധിക്കുന്നത് തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഉൾപ്പടെ താളം തെറ്റിയെന്ന വസ്തുതയ്ക്ക് ഉദാഹരമാണ്. തെരുവുനായകളുടെ എണ്ണം പെരുകുന്നത് നിയന്ത്രിക്കുന്നതിൽ വീഴ്ചയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.2020-ൽ 1,60,483 പേർക്കും 2021- ൽ 2,21,379 പേർക്കും തെരുവ് നായയുടെ കടിയേറ്റുവെന്നാണ് റിപ്പോർട്ട്. 2022- ൽ തെരുവുനായ ആക്രമണത്തിൽ വർധന ഉണ്ടായി. 2,88,866 പേരാണ് തെരുവുനായ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ […]
Read more

തൃശൂർ പൂരം ഇന്ന്; കുടമാറ്റം വൈകിട്ട് 5.30ന്

തൃശൂർ: തൃശൂർ പൂരം ഇന്ന്. പൂരം നാൾ നാളെയാണെങ്കിലും ഉത്രം അധിക രാവുള്ള ദിവസത്തിനു തലേന്ന് പൂരം എന്നാണ് തൃശൂർ പൂരത്തിന്റെ കണക്കു വരുന്നത്. അതനുസരിച്ച്, ഇക്കുറി മകം നാളിൽ പൂരമെത്തി. കണിമംഗലം ശാസ്താവിന്റെ വരവോടെ ഘടകപൂരങ്ങൾക്ക് തുടക്കം കുറിക്കും. ഇത്തവണ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഭഗവതി – ശാസ്താമാരും ഇന്ന് വടക്കും നാഥനെ വണങ്ങുന്നതിനായെത്തും. ഉച്ചയ്ക്ക് പതിനൊന്നരയ്ക്കാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix