Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിയെ ബിഹാറിൽ നിന്ന് പിടികൂടി

കോഴിക്കോട്: ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി അസമിൽ പിടിയില്‍. അസം സ്വദേശി നസിദുല്‍ ഷെയ്ഖാണ് നല്ലളം പൊലീസിൻ്റെ പിടിയിലായത്. പ്രതി അസമിൽ തന്നെയുണ്ടെന്നറിഞ്ഞ പൊലീസ് കഴിഞ്ഞമാസം 24ാം തീയതി അവിടേക്ക് തിരിച്ചു. അസം പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. കഴിഞ്ഞ നവംബർ ഏഴിനാണ് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ ബിഹാര്‍ അതിര്‍ത്തിയില്‍ വെച്ച് ട്രെയിനില്‍ നിന്നും പ്രതി ചാടി രക്ഷപ്പെട്ടത്. ബംഗാൾ സ്വദേശിനിയായ പതിമൂന്ന് വയസുകാരിയെ 25,000 രൂപയ്ക്ക് ഹരിയാന സ്വദേശിക്ക് വിറ്റെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
Read more

കൊല്ലം താഹമുക്കിലെ വീടുകളിലെ ജലം കുടിക്കാന്‍ യോഗ്യമല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്‌

കൊല്ലം: താഹമുക്കിൽ വീടുകളിലെ വെള്ളം കുടിക്കാൻ യോ​ഗ്യമല്ലെന്ന് പരിശോധന റിപ്പോർട്ട്. പ്ര​ദേശത്ത് പ്രവ‍ർത്തിക്കുന്ന ദേവ്സ്നാക്സ് എന്ന സ്ഥാപനത്തിന്റെ ഫാമിൽ നിന്ന് മലിന ജലം കിണറ്റിലേക്ക് ഒഴുകുന്നതാണ് വെള്ളം മലിനമാകാൻ കാരണമെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. മഞ്ഞപ്പിത്തം ഉൾപ്പടെയുള്ള മാരക രോഗങ്ങൾ പിടിപെടാൻ കാരണമാകുന്ന അണുക്കൾ വെള്ളത്തിലുണ്ടെന്നാണ് വാട്ട‍‍ർ അതോറിറ്റി റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ പ്രദേശവാസികൾ പ്രതിസന്ധിയിലായി. ഈ പ്രശ്നം കാണിച്ച് പ്രദേശത്തുള്ള ഫാം അടച്ച് പൂട്ടണമെന്നും വെള്ളം കുടിക്കാൻ യോ​ഗ്യമല്ലെന്ന് കാണിച്ച് നാട്ടുകാ‍ർ തങ്ങൾക്ക് ലഭിച്ച റിപ്പോർട്ടുമായി ഡിഎംഒയുടെ […]
Read more

ജാതി സെന്‍സസ്: റിപ്പോര്‍ട്ടില്‍ തീരുമാനം മാറ്റിവെച്ച് കര്‍ണാടക

ബെംഗളൂരു: ജാതി സെന്‍സസ് റിപ്പോര്‍ട്ടില്‍ തീരുമാനം വീണ്ടും മാറ്റിവെച്ച് കര്‍ണാടക. വിഷയത്തില്‍ മന്ത്രിസഭ ഹ്രസ്വ ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിമാര്‍ക്കിടയില്‍ കൂടുതല്‍ വിപുലമായ ചര്‍ച്ചകള്‍ക്ക് സാധ്യതയുളളതിനാൽ തീരുമാനം വീണ്ടും മാറ്റിവെച്ചത്. വിഷയത്തിൽ നിരവധി മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കിയെന്നും നിയമ മന്ത്രി എച്ച് കെ പാട്ടീല്‍ പറഞ്ഞു. പിന്നാക്ക വിഭാഗ ക്ഷേമമന്ത്രി വിവരങ്ങള്‍ അവതരിപ്പിച്ചു. മെയ് 15-നാകും അടുത്ത മന്ത്രിസഭാ യോഗം നടക്കുക. അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകും.
Read more

‘അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം’; സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി

ന്യൂഡല്‍ഹി: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്‌ലാം കോടതിയിലേക്ക്. തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. ഡല്‍ഹി കോടതിയിലാണ് ഇയാള്‍ അപേക്ഷ നല്‍കിയത്. നിലവില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ബംഗ്ലാദേശി പൗരനായ മുഹമ്മദ് ഷരീഫുള്‍ ഇസ്‌ലാം കഴിയുന്നത്. അറസ്റ്റ് സമയത്ത് മതിയായ വിവരങ്ങള്‍ തനിക്ക് നല്‍കിയിട്ടില്ലെന്ന് ഇയാള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിൻവ്വലിച്ചതിന് പിന്നാലെയാണ് അപേക്ഷ സമര്‍പ്പിച്ചത്.
Read more

അ​​​ടി ഇ​​​ര​​​ന്നുവാ​​​ങ്ങു​​​ന്ന പാക്കിസ്ഥാൻ

പാക്കിസ്ഥാനുമായി മറ്റൊരു യുദ്ധം നമ്മുടെ രാജ്യം ആഗ്രഹിക്കുന്നില്ല. വെറുതേ അങ്ങോട്ട് കയറി ആക്രമിക്കുന്ന സ്വഭാവവും നമുക്ക് ഇല്ല. എന്നാൽ, അടിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നത് രാജ്യത്തിൻറെ പ്രഖ്യാപിത നിലപാടാണ്. അതു പാക്കിസ്ഥാനും അവിടുത്തെ ഭരണാധികാരികൾക്കും സൈനിക നേതൃത്വത്തിനും നന്നായി അറിയാവുന്നതുമാണ്. എന്നിട്ടും നമ്മെ പ്രകോപിപ്പിച്ച് തിരിച്ചടികൾ ഏറ്റുവാങ്ങാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതാണ് വിരോധാഭാസമായിട്ടുള്ളത്. ഇപ്പോഴത്തെ സംഘർഷം വലിയൊരു യുദ്ധത്തിലേക്കു നീങ്ങാതിരിക്കണമെങ്കിൽ പാക്കിസ്ഥാൻ ഇന്ത്യയെ പ്രകോപിപ്പിക്കാതിരിക്കണം. യുദ്ധം എത്രമാത്രം വിനാശകരമാണെന്നു തിരിച്ചറിയേണ്ടത് അവിടുത്തെ ഭരണാധികാരികളാണ്. അത് അവർ എന്തുകൊണ്ടോ തിരിച്ചറിയുന്നില്ല. അതുകൊണ്ടു […]
Read more

ഇന്ത്യ പാക് സംഘർഷം: സംയമനം പാലിക്കാൻ ആവശ്യപ്പെട്ട് G7 രാജ്യങ്ങൾ

ന്യൂ ഡല്‍ഹി: ഇന്ത്യ പാക് സംഘര്‍ഷം ദിനംപ്രതി ശക്തമാകുമ്പോള്‍ ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ട് G7 രാജ്യങ്ങളുടെ കൂട്ടായ്മ. G7 രാജ്യങ്ങളായ കാനഡ, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ജപ്പാന്‍, യുണൈറ്റഡ് കിങ്ഡം, അമേരിക്ക, എന്നിവയുടെ വിദേശ കാര്യാ മന്ത്രിമാരും, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധിയും ഒരുമിച്ച് പഹല്‍ഗാമിലെ നീചമായ ഭീകരാക്രമണത്തെ അപലപിച്ചു. ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തണമെന്നും ഇനിയും സംഘര്‍ഷങ്ങള്‍ ഉണ്ടാകരുതെന്നും രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ഇനിയും സൈനിക നടപടി തുടര്‍ന്നാല്‍ അത് മേഖലയിലെ സ്ഥിരതയ്ക്ക് തിരിച്ചടിയാകും. […]
Read more

മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനം: ഹൈക്കോടതി

കൊച്ചി: കേസന്വേഷണത്തിന്റെ ഭാഗമായി മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 22(1) ഇത് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും കോടതി ചുണ്ടിക്കാട്ടി. അറസ്റ്റ് ചെയ്യാനുളള സാഹചര്യം വ്യക്തമായി ബോധ്യപ്പെടുത്തി വേണം അറസ്റ്റ് രേഖപ്പെടുത്താൻ. അറസ്റ്റിനുളള കാരണം എഴുതിനല്‍കുന്നത് ഏറ്റവും ഉചിതമായിരിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. മലപ്പുറത്ത് ലഹരിമരുന്ന് കേസില്‍ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ പിതാവും നിക്ഷേപത്തട്ടിപ്പ് കേസില്‍ പത്തനംതിട്ട കോയിപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത യുവതിയുടെ മാതാവുമാണ് ഹൈക്കോടതിയെ […]
Read more

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു

ഇന്ത്യ- പാക് സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലെത്തി നിൽക്കെ രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങള്‍ താൽക്കാലികമായി അടച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം. വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ 32 വിമാനത്താവളങ്ങളാണ് മെയ് 15 വരെ അടച്ചത്. യാത്രാവിമാന സർവീസുകള്‍ താത്കാലികമായി നിർത്തിവെച്ചതായി വ്യോമയാന മന്ത്രാലയം പ്രസ്ഥാവന പുറത്തിറക്കി. ആദംപൂർ, അംബാല, അമൃത്‍സർ, അവന്തിപൂർ, ബഥിൻഡ, ഭുജ്, ബിക്കാനീർ, ചണ്ഡീഗഡ്, ഹൽവാര, ഹിന്ദോൺ, ജമ്മു, ജയ്സാൽമർ, ജാമ്നഗർ, ജോധ്പൂർ, കന്ദ്‍ല, കാംഗ്ര (ഗഗൽ), കേഷോദ്, കിഷൻഗഡ്, കുളു മണാലി (ഭുന്തർ), ലേ, ലുധിയാന, […]
Read more

ഇന്ത്യ-പാക് സംഘര്‍ഷം: നിർണായക പത്രസമ്മേളനം ഇന്ന്

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക വാര്‍ത്താ സമ്മേളനം രാവിലെ 10ന് നടക്കും. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമാണ് വാര്‍ത്താ സമ്മേളനം നടത്തുന്നതെന്നാണ് അഭ്യൂഹം. നേരത്തെ 5.45ന് സൈന്യം വാര്‍ത്താ സമ്മേളനം നടത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ പിന്നീട് ഇതുനീട്ടിവച്ചു. മുന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ വിദേശകാര്യസെക്രട്ടറിയും, സൈനിക ഉദ്യോഗസ്ഥരുമാണ് കൈകാര്യം ചെയ്തിരുന്നത്. നിര്‍ണായക പ്രഖ്യാപനങ്ങള്‍ വാര്‍ത്താ സമ്മേളനത്തിലുണ്ടാകുമെന്നാണ് സൂചന.ഇന്നലെ രാത്രി രാജ്യത്തെ 26 സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പാകിസ്ഥാന്റെ ശ്രമം. എന്നാല്‍ ശക്തമായി ഇന്ത്യ തിരിച്ചടിച്ചു. […]
Read more

അതിർത്തി സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാനിർദേശം; ആളുകളെ ഒഴിപ്പിച്ചു

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിർത്തി സംസ്ഥാനങ്ങളിൽ അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രാജസ്ഥാൻ, ​ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ജാ​ഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ജമ്മു കശ്മീരിൽ അതിർത്തി ​ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ജമ്മു കശ്മീരിൽ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിർത്തി​ഗ്രാമങ്ങളിൽ‌ താമസിക്കുന്നവരെ ഒഴിപ്പിച്ചു. ഇ–കൊമേഴ്സ് സ്ഥാപനങ്ങളുടെ ഡെലിവറികൾ താൽക്കാലികമായി റദ്ദുചെയ്തു. പാകിസ്ഥാനിൽ നിന്ന് 532 കിലോമീറ്റർ അതിർത്തി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix