Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

റിയാദിൽ പറന്നിറങ്ങി ഡോണൾഡ് ട്രംപ്, സ്വീകരിച്ച് സൗദി കിരീടാവകാശി

റിയാദ്: സൗദി അറേബ്യയിലെത്തി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റിയാദിലെത്തിയ ട്രംപിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നേരിട്ടെത്തി സ്വീകരിച്ചു. ഡോണൾഡ് ട്രംപിന് വൻ സ്വീകരണമാണ് സൗദി ഒരുക്കിയത്. സൗദി-യുഎസ് നിക്ഷേപ ഫോറത്തില്‍ പങ്കെടുക്കുന്ന ട്രംപ്, ഖത്തറിലും യുഎഇയിലും സന്ദര്‍ശനം നടത്തും. വമ്പൻ വ്യാവസായിക പ്രഖ്യാപനങ്ങളുണ്ടാകാൻ സാധ്യതയുള്ള സൗദി- അമേരിക്ക നിക്ഷേപക സംഗമം ഇന്ന് നടക്കും. ബഹ്റൈൻ, ഒമാൻ, കുവൈത്ത് രാഷ്ട്രനേതാക്കളെ സൗദി ക്ഷണിച്ചിട്ടുണ്ട്. പലസ്തീൻ സംബന്ധിച്ച് നിർണായക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യതകളെന്നും റിപ്പോർട്ടുകളുണ്ട്. […]
Read more

ജമ്മുവിൽ സ്‌കൂളുകള്‍ ഇന്ന് തുറക്കും, നിയന്ത്രണ രേഖയില്‍ സുരക്ഷശക്തം

ശ്രീനഗര്‍: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ജനജീവിതം സാധാരണ നിലയിലേക്ക്. ജമ്മുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. അതിര്‍ത്തി മേഖലയില്‍ അടക്കം സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. അതേസമയം അതിര്‍ത്തി മേഖലകളില്‍ ശക്തമായ സുരക്ഷ തുടരുകയാണ്. പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ ഇന്ത്യക്ക് പ്രതിഷേധമുണ്ട്. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പൂഞ്ചിലെത്തി സാഹചര്യം വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി ശാന്തമാണെന്നുമാണ് സൈന്യം അറിയിച്ചത്.
Read more

”എല്ലാം ഉദ്ദേശിക്കുന്ന പോലെ ആകണമെന്നു നമ്മൾ വാശി പിടിക്കരുത്”

സി പി സുഗതൻ എനിക്ക് എന്റെ തന്നെ കുറേ സുഹൃത്തുക്കളോട് പറയാനുള്ളത് തുറന്നു പറയുന്നു. നമ്മൾക്ക് എന്തും എഴുതാനും പറയാനുമുള്ള വേദിയാണ് സമൂഹമാധ്യമങ്ങൾ. അതിന്റെ ഉപയോഗം നമ്മൾ ഓരോരുത്തരും നമ്മുടെ ഈഗോ അനുസരിച്ചാണ് നടത്തുന്നത്. നമ്മുടെ യഥാർത്ഥ രൂപം അതിൽ നിന്നും ബുദ്ധിയുള്ളവർക്ക് ഗണിച്ചെടുക്കാമല്ലോ. ആപൽ സമയങ്ങളിൽ ഉത്തരവാദിത്വ ബോധം കുറെ എങ്കിലും കാണിക്കും എന്നു പ്രതീക്ഷിക്കുന്ന ചിലരെങ്കിലും അങ്ങനെ കാണിക്കാത്തത് കൊണ്ടുള്ള വിഷമത്തിൽ നിന്നാണ് ഞാൻ ഈ പോസ്റ്റ്‌ ഇടുന്നത്. നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ രാജ്യവും […]
Read more

ബ്ലാക്ക് ഔട്ടുകള്‍ പിന്‍വലിച്ചു; അതിർത്തിയിൽ ജാഗ്രത തുടരുന്നു

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിലവിൽ അതിർത്തി ശാന്തമെന്നും, ജാഗ്രത തുടരുന്നതായും റിപ്പോർട്ട്. ജമ്മുകശ്മീർ, രാജസ്ഥാന്‍, പഞ്ചാബ് പ്രഖ്യാപിച്ചിരുന്ന ബ്ലാക്ക് ഔട്ടുകളും പിന്‍വലിച്ചു. ഇന്നലെ രാത്രിയോടെ പാക് ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ച മേഖലകളില്‍ കനത്ത ജാഗ്രത തുടരുകയാണ്. പഞ്ചാബിലെ ഫിറോസ്‌പൂരിലടക്കം സ്കൂളുകള്‍ അടച്ചിടും. എയർഇന്ത്യയും ഇന്‍ഡിഗോയും വിമാന സർവീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ജമ്മു, അമൃത്സർ, ചണ്ഡിഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട്, എന്നീ ആറ് വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. സുരക്ഷാ നടപടി കണക്കിലെടുത്താണ് നടപടിയെന്നാണ് ഇൻഡിഗോ അറിയിക്കുന്നത്. […]
Read more

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ മുടങ്ങിയ വാടക തുക അടിയന്തരമായി ലഭ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ താമസത്തിനുള്ള മുടങ്ങിയ വാടക തുക അടിയന്തരമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് ഭരണ, സാങ്കേതിക, സാമ്പത്തിക അനുമതികള്‍ നല്‍കുന്നതിന് സമയക്രമം നിശ്ചയിച്ചു നല്‍കി. വൈദ്യുത വിതരണ സംവിധാനങ്ങള്‍ പുനക്രമീകരിക്കുക, അനുമതിയോടെ വേണ്ട മരങ്ങള്‍ മുറിച്ചു മാറ്റുക, അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് പുഴയുടെ ഒഴുക്ക് സുഗമമാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.
Read more

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴമുന്നറിയിപ്പ് പുറത്ത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആയിരിക്കും.
Read more

ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ

കൊച്ചി: ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ ചെയ്ത കോഴിക്കോട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യ പാക് സംഘർഷം നടക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന വ്യാജേനയാണ് ഇയാൾ ദക്ഷിണ നാവിക സേന ആസ്ഥാനത്തേക്ക് വിളിച്ചത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. കൊച്ചി ഹാർബർ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ മാനസിക വിഭ്രാന്തിയുള്ളയാളാണ് എന്നാണ് വിവരം. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. രാഘവൻ എന്ന് സ്വയം പരിചയപ്പെടുത്തിയ […]
Read more

ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ല: വി ശിവൻകുട്ടി

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി. പ്ലസ് വണ്‍ പ്രവേശനത്തിന് യാതൊരു തരത്തിലുമുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ അനധികൃത പിരിവ് നടത്തുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ക്ലാസ് മുറികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. സ്കൂളും പരിസരവും നന്നായി വൃത്തിയാക്കണം. പുകയില, ലഹരി വിരുദ്ധ ബോർഡുകൾ സ്ഥാപിക്കണമെന്നുംമന്ത്രി […]
Read more

കോന്നിയിൽ കാട്ടാന ചെരിഞ്ഞ സംഭവം; കൈതത്തോട്ടം ഉടമക്കെതിരെ കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട: കോന്നി കുളത്തുമണ്ണിൽ കാട്ടാന ചെരിഞ്ഞത് സംഭവത്തിൽ കൈതത്തോട്ടം ഉടമ ബൈജു രാജനെതിരെ വനം വകുപ്പ് കേസെടുത്തു. ആന ചരിഞ്ഞത് ഹൈ വോൾട്ടേജ് വൈദ്യുതാഘാതം ഏറ്റതിനെ തുടർന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. സംഭവത്തിൽ വനം വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റത് എന്നാണ് പറഞ്ഞതെങ്കിലും അതല്ല എന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. വേലിയിൽ നേരിട്ട് വൈദ്യുതി കൊടുത്തതായാണ് സംശയം. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ വീഴ്ചവരുത്തി എന്ന് ആക്ഷേപമുയർന്നിരുന്നു. ജഡം കണ്ടെത്തിയതിന് പിന്നാലെയുള്ള […]
Read more

ഇന്ത്യ-പാക് ഡിജിഎംഒ ചർച്ച ഇന്ന്

ന്യൂഡല്‍ഹി: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണക്ക് ശേഷം ഇരുരാജ്യങ്ങളുടെയും ഡിജിഎംഒമാരുടെ ആദ്യയോഗം ഇന്ന്. ഉച്ചയ്ക്ക് 12 മണിക്കാണ് ചർച്ച നടക്കുക. യോ​ഗത്തിൽ പാക് പ്രകോപനത്തില്‍ ശക്തമായ നിലപാട് അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടേക്കും. പാക്കിസ്താനില്‍ വളരുന്ന ഭീകരവാദം അവസാനിപ്പിക്കണമെന്നും പ്രകോപനം ആവര്‍ത്തിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും യോഗത്തില്‍ ഇന്ത്യ അറിയിക്കും. അതേസമയം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. ജമ്മുകശ്മീരില്‍ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix