പാകിസ്ഥാനിൽ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി
പാകിസ്ഥാനില്‍ ഭൂചലനം റിപ്പോർട്ട് ചെയ്തു. ഭൂചലനത്തിൽ റിക്ടർ സ്കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തി. പുലർച്ചെ 1.44നാണ് ഭൂചലനം ഉണ്ടായത്. പാക് – അഫ്ഗാന്‍ അതിർത്തിക്ക് സമീപമാണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോർട്ടുകൾ. വിവിധ ഭാഗങ്ങളിലായി പ്രകമ്പനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, എന്നാൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല. ദിവസങ്ങൾക്ക് മുമ്പ്, പാകിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. അതേസമയം, ഇന്ത്യ- പാക് സംഘർഷം രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്ത്യയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടിട്ടും […]
Read more