അമ്പയറുമായി തര്‍ക്കം:ശുഭ്മാന്‍ ഗില്ലിനെ കാത്തിരിക്കുന്നത് കടുത്ത നടപടി
അഹമ്മദാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ റണ്ണൗട്ട് തീരുമാനത്തിന്റെ പേരില്‍ അമ്പയറുമായി വാക് പോരിലേര്‍പ്പെട്ട ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലിനെ തേടി അച്ചടക്ക നടപടിയുണ്ടാകാന്‍ സാധ്യത. കഴിഞ്ഞദിവസത്തെ കളിയില്‍ ഗുജറാത്ത് ഇന്നിംഗ്‌സിന്റെ 13-ാം ഓവറിലെ അവസാന പന്തിലാണ് 38 പന്തില്‍ 76 റണ്‍സെടുത്ത ഗില്‍ അനാവശ്യ റണ്ണിനായി ഓടി റണ്ണൗട്ടായത്. സീഷാന്‍ അന്‍സാരിയുടെ പന്ത് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗിലേക്ക് തട്ടിയിട്ട് ജോസ് ബട്ലര്‍ അതിവേഗ സിംഗിളിനായി ഓടുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ശുഭ്മാന്‍ ഗില്‍ ക്രീസിലെത്തും […]
Read more