Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെ.കെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യർക്കെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ സമൂഹമാധ്യമങ്ങളിൽ പുകഴ്ത്തി കുറിപ്പ് എഴുതിയ ദിവ്യ എസ് അയ്യർ ഐഎഎസിനെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ്

എകെജി സെന്‍ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓർക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജില്‍ മോഹനൻ വിമർശിച്ചു. ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിന്‍റെ തീരുമാനങ്ങള്‍ നടപ്പാക്കാൻ നിയോഗിക്കപ്പെട്ടവരാണ്. എന്നാല്‍ സർക്കാരിന് നേതൃത്വം കൊടുക്കുന്ന മാർക്സിസ്റ്റ് പാർട്ടി നേതാക്കൻമാരുടെ വിദൂഷകയായി മാറുകയാണ് ദിവ്യ എസ് അയ്യരെന്ന് വിജില്‍ മോഹനൻ കുറ്റപ്പെടുത്തി.

വിജില്‍ മോഹനന്റെ കുറിപ്പ്

‘ശ്രീ. കെ.കെ രാഗേഷിനായി സര്‍വീസ് ചട്ടങ്ങള്‍ മറന്ന് വാഴ്‌ത്ത് പാട്ട് പാടുന്ന ശ്രീമതി. ദിവ്യ മേഡം ഐ.എ.എസ്,
കെ.കെ രാഗേഷിനെ കണ്ണൂര്‍ ജില്ലാ കളക്ടറായി തിരഞ്ഞെടുത്തതിനല്ല
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയാക്കിതിനാണീ കസര്‍ത്തെല്ലാം.
‘പാടുക നിരന്തരം തരവും ശബ്ദമൊപ്പിച്ച്‌,
കിട്ടുന്നതൊക്കെ വാങ്ങിയെടുക്കുക’…
പിണറായിക്കാലത്ത് എ.കെ.ജി സെന്ററില്‍ നിന്നല്ല ശമ്ബളം വാങ്ങുന്നതെന്നെങ്കിലും ഓര്‍ക്കണം മാഡം.
ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. എന്നാല്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ വിദൂഷകയായി മാറുകയാണ് ഇവര്‍. ഔദ്യോഗിക കൃത്യ നിര്‍വ്വഹണ രംഗങ്ങളെ ദുഷിപ്പിക്കുന്ന ഇത്തരക്കാര്‍ ലക്ഷ്യമിടുന്നത് എന്താണ്…?
ഭരണചക്രം തിരിയുമ്ബോള്‍ തരം പോലെ കളം മാറ്റി ചവിട്ടാമെന്നാണോ ധരിച്ചിട്ടുളളത്. അപ്പോള്‍ സംരക്ഷണം കിട്ടുമെന്നാണോ കരുതുന്നത്….

അത്യന്തം ഗൗരവമുള്ള പദവികളില്‍ ഇരിക്കുന്ന ഇവരുടെ പ്രകടനങ്ങള്‍ ബി ഗ്രേഡ് സിനിമയുടെ നിലവാരത്തില്‍ താഴുകയാണ്.ദിവ്യ എസ് അയ്യരുടെ സര്‍ക്കാര്‍ സ്തുതികളില്‍ മുമ്ബും പിശകുണ്ടായിട്ടുണ്ട്. അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമായ പലതും മുമ്ബും ഇവര്‍ വിളിച്ച്‌ പറഞ്ഞിട്ടുണ്ട്. ഏത് രാഷ്‌ട്രീയ കക്ഷികളുടേതാണെങ്കിലും സര്‍ക്കാരുകള്‍ തുടര്‍ച്ചയാണെന്നുള്ള ബോധം പോലുമില്ലാതെയുള്ള ഇവരുടെ പ്രസ്താവനകളോട് യൂത്ത് കോണ്‍ഗ്രസ് ബോധപൂര്‍വ്വം മൗനം പാലിച്ചിട്ടുണ്ട്. വികസന പ്രവര്‍ത്തികളുടെ നാള്‍ വഴികള്‍ പോലും പഠിക്കാതെ യജമാനന്റെ മേശയില്‍ നിന്ന് വീഴുന്ന അപ്പക്കക്ഷണങ്ങള്‍ക്കായുള്ള ആശ്ലേഷങ്ങള്‍ ഇവര്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

കര്‍ണ്ണന് പോലും അസൂയ തോന്നും വിധം ഈ കെകെആര്‍ കവചം!
ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നില്‍ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാന്‍ സാധിച്ച അനവധി ഗുണങ്ങള്‍ ഉണ്ട്-ദിവ്യ എസ് അയ്യര്‍ കെ കെ രാഗേഷിനെ കുറിച്ച്‌ പറഞ്ഞത്.

Recent News

Advertisement
WhiteswanTV Footer