Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

അഗസ്ത്യാര്‍കൂടം ട്രെക്കിങ് : രജിസ്‌ട്രേഷൻ ഇന്ന് ആരംഭിച്ചു

ഈ വർഷത്തെ അഗസ്ത്യാർകൂടംട്രെക്കിങ് രജിസ്‌ട്രേഷൻ ആരംഭിച്ചു. അഗസ്ത്യാർകൂടം സീസൺ ട്രെക്കിങ് ഈ മാസം 20 ന് ആരംഭിച്ച് ഫെബ്രുവരി 22 ന് അവസാനിക്കും. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റിൽ serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ബുക്ക് ചെയ്യുന്നവർ തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തണം. അക്ഷയകേന്ദ്രങ്ങൾ മുഖേനയും പൊതുജനങ്ങൾക്ക് ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാം. സന്ദർശകരുടെ സൗകര്യാർഥം ഈ വർഷത്തെ ട്രെക്കിങും അതിന്റെ ബുക്കിങ്ങും മൂന്ന് […]
Read more

ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണം; കെപിസിസി അന്വേഷണ കമ്മീഷൻ ഇന്ന് വയനാട്ടിൽ

വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണം അന്വേഷിക്കുന്നതിനായി കെപിസിസി ചുമതലപ്പെടുത്തിയ സമിതി ഇന്ന് കൽപ്പറ്റ ഡിസിസി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അതിന് ശേഷം അന്തരിച്ച വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ വീട്ടിലും സമിതി അംഗങ്ങൾ സന്ദർശനം നടത്തും. കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി എൻ പ്രതാപൻ മുൻ എംപി, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎൽഎ, കെപിസിസി ജനറൽ […]
Read more

പെരിയ ഇരട്ടക്കൊല കേസ്: നാല് പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

പെരിയ ഇരട്ടക്കൊല കേസിലെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എംകെ ഭാസ്‌കരന്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്. അഞ്ച് വര്‍ഷം കഠിന തടവ് ശിക്ഷയാണ് ഇവർക്ക് ലഭിച്ചിരുന്നത് . ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്. വിധി […]
Read more

ലോസ് ഏഞ്ചലസിൽ കാട്ടുതീ പടർന്നു: 30000 പേരെ ഒഴിപ്പിച്ചു

ലോസ് ഏഞ്ചലസിലെ പസഫിക് പാലിസേഡുകളിലെ രണ്ടായിരത്തോളം ഏക്കർ സ്ഥലത്ത് കാട്ടുതീ പടർന്നു. വൈകുന്നേരം ആറരയോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് മുപ്പതിനായിരത്തോളം ആളുകളെ ഒഴിപ്പിച്ചു. പതിമൂവായിരത്തോളം കെട്ടിടങ്ങൾ അപകട ഭീഷണിയിലാണ്. അഗ്നിശമന സേന തീ അണക്കുകയാണ്. ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് ലോസ് ഏഞ്ചലസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കാറ്റ് ശക്തി പ്രാപിക്കുകയും കൂടുതൽ നാശങ്ങൾ ഉണ്ടാകാനുളള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്ത് വീടുകൾക്ക് തീപിടിച്ചതിനെ തുടർന്ന് തീയിൽ […]
Read more

ഡോ വി നാരായണന്‍ ഐഎസ്ആർഒ ചെയര്‍മാന്‍

ഡോ വി നാരായണന്‍ ഐഎസ്ആർഒ യുടെ പുതിയ ചെയർമാനാകും . ജനുവരി 14 ന് ഐഎസ്ആർഒ മേധാവിയായി ചുമതലയേൽക്കും. നിലവിലെ ചെയർമാൻ ഡോ. എസ് സോമനാഥ് സ്ഥാനമൊഴിയുന്നതോടെയാണ് പുതിയ നിയമനം. നിലവിൽ തിരുവനന്തപുരം, വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറാണ്. രണ്ടുവർഷത്തേക്കാണ് നിയമനം. 1984 ലാണ് ഡോ വി നാരായണന്‍ ഐഎസ്‌ആര്‍ഒയില്‍ ചേരുന്നത്. റോക്കറ്റ് ആന്‍ഡ് സ്‌പേസ് ക്രാഫ്‌റ്റ് പ്രൊപ്പല്‍ഷന്‍ വിദഗ്‌ധനാണ് നാരായണന്‍. വിവിധ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂരിലെ […]
Read more

സ്ത്രീകളുടെ ശരീരഘടനയെ മോശമായി പരാമർശിക്കുന്നത് കുറ്റകരമെന്ന് ഹൈക്കോടതി

സ്ത്രീകളുടെ ശരീരഘടനയെ മോശമായി പരാമർശിക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതും കുറ്റകരമെന്ന് ഹൈക്കോടതി. ഇത്തരം പരാമർശങ്ങൾ ലൈംഗിക അതിക്രമ പരിധിയിൽപ്പെടുമെന്ന് ഹൈക്കോടതി നീരിക്ഷിച്ചു. സഹപ്രവ‌ർത്തകയുടെ പരാതിയിൽ 2017 ൽ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ ഹർജി കോടതി തള്ളി. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഹര്‍ജി തള്ളിയത്. കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്ന ആര്‍ രാമചന്ദ്രന്‍ നായരാണ് ഹര്‍ജിക്കാരന്‍. സഹപ്രവർത്തകയുടെ ശരീരഘടനയെ പുകഴ്ത്തുകയും ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കുകയും ചെയ്തുവെന്ന പരാതിയിലായിരുന്നു കേസ്‌. രാമചന്ദ്രൻനായർക്കെതിരെ യുവതി കെഎസ്ഇബി വിജിലൻസിനും മേലധികാരികൾക്കും […]
Read more

ബോബി ചെമ്മണ്ണൂരിനെതിരായ കേസ്; പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും

കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് നല്‍കിയ കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ മേല്‍നോട്ടത്തില്‍ മൂന്ന് വനിതാ ഉദ്യോഗസ്ഥരടങ്ങുന്ന 10 പേരുടെ അന്വേഷണസംഘം ഇതിനായി രൂപീകരിച്ചു. ബോബി ചെമ്മണ്ണൂര്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കും. കഴിഞ്ഞ ദിവസമാണ് സത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. ഐടി ആക്ടും ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുണ്ട്. പിന്നാലെ ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് […]
Read more

വായ്പകളുടെ റവന്യൂ റിക്കവറിയിൽ ഇളവ് വരുത്തി സർക്കാർ

തിരുവനന്തപുരം: തിരിച്ചടവ് മുടങ്ങിയവർക്ക് ആശ്വാസമായി കേരള ബാങ്കിൽ നിന്നുള്ള വായ്പകളുടെ റവന്യൂ റിക്കവറിയിൽ ഇളവ് വരുത്തി കേരള സർക്കാർ. 20 ലക്ഷം വരെ വായ്പയിൽ തിരിച്ചടവ് മുടങ്ങിയവർക്കാണ് ഇളവ് ലഭ്യമാകുക. 20 ലക്ഷം വരെയുള്ള കുടിശ്ശികകൾ അടച്ചു തീർക്കാൻ പരമാവധി തവണകൾ അനുവദിക്കാനാണ് സർക്കാറിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.
Read more

ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസിന്റെ പരാതി

കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസിന്റെ പരാതി. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ആണ് നടി പരാതി നൽകിയത്. നിരന്തരം സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ഹണി റോസിന്റെ പരാതി. ബോബി ചെമ്മണൂർ തുടർച്ചയായി നടത്തിയ അശ്ലീല പരാമർശങ്ങൾ മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും നടി വ്യക്തമാക്കി. താൻ ഭാരതത്തിലെ നിയമ വ്യവസ്ഥയെ വിശ്വസിക്കുന്നുണ്ടെന്നും നടി പറഞ്ഞു. ഹണിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ […]
Read more

ഋഷഭ് പന്തിന് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചേക്കില്ല: സഞ്ജയ് ബംഗാർ

ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പരയിൽ ഋഷഭ് പന്തിന് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചേക്കില്ലെന്ന് ഇന്ത്യൻ മുൻ താരവും ബാറ്റിങ് കോച്ചുമായിരുന്ന സഞ്ജയ് ബംഗാർ. ഇന്ത്യയുടെ ട്വന്റി20 ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ സ്ഥാനം സഞ്ജു സാംസണ് ആയിരിക്കും. ട്വന്റി20 ലോകകപ്പ് നേടിയ ടീമിൽ ഉൾപ്പെട്ട താരമാണ് പന്ത് എങ്കിലും ഇംഗ്ലണ്ടിനെതിരെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കാം. കാരണം ടീമിൽ രണ്ട് വിക്കറ്റ് കീപ്പർ ബാറ്റേഴ്സിനെ പ്ലേയിങ് ഉൾപ്പെടുത്താനുള്ള സാധ്യത വിരളമാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix