Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: v d satheesan

ബിസിനസിൽ ലാഭവും നഷ്ടവും ഉണ്ടാകും’; അഴിമതിയാരോപണത്തിൽ വി ഡി സതീശന് മറുപടിയുമായി ധനമന്ത്രി

കെഎഫ്സിയിലെ കോടികളുടെ അഴിമതിയാരോപണത്തിൽ വി ഡി സതീശന് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്ത്. ലാഭവും നഷ്ടവും ബിസിനസിൽ വരുമെന്നും നിയമം പാലിച്ചാണ് 2018 ൽ നിക്ഷേപം നടത്തിയതെന്നും മന്ത്രി പറഞ്ഞു. അനിൽ അംബാനിയുടെ കമ്പനിയിൽ കെഎഫ്സി 60 കോടി രൂപ നിക്ഷേപിച്ചുവെന്നാണ് വി ഡി സതീശൻ ആരോപിച്ചത്.ഒരു ഗ്യാരണ്ടിയുമില്ലാതെയാണ് പണം നിക്ഷേപിച്ചതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. 2018ൽ നടന്ന കെഎഫ്സിയുടെ മാനേജ്‌മെൻ്റ് കമ്മിറ്റി തീരുമാനപ്രകാരമായിരുന്നു നിക്ഷേപം. എന്നാൽ ഇക്കാര്യം 2018-19-ലെ കെഎഫ്സിയുടെ വാർഷിക […]
Read more

നിക്ഷേപിച്ചത് 60 കോടി തിരിച്ചുകിട്ടിയത് 7 കോടി : കെഎഫ്‌സിക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ്

കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.2018 ൽ തകർന്നുകൊണ്ടിരുന്ന അനിൽ അമ്പാനിയുടെ കമ്പനിയിൽ 60 കോടി രൂപയുടെ നിക്ഷേപം നടത്തി. 2018 ൽ ബോർഡിൽ പോലും ചർച്ച ചെയ്യാതെ ആയിരുന്നു ഈ നടപടി. 2019 ൽ കമ്പനി ലിക്വിഡേറ്റ് ചെയ്തു. പലിശ അടക്കം 101 കോടി തിരിച്ചുകിട്ടേണ്ടിടത്ത് ലഭിച്ചത് വെറും ഏഴുകോടി മാത്രമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കാൻ ചുമതലപ്പെട്ട സ്ഥാപനമാണ് കെഎഫ്സി .ഈ പണമാണ് അംബാനിക്ക് […]
Read more

പാലക്കാടെ റെയ്ഡിന് പിന്നില്‍ മന്ത്രി, നിയമപരമായി നേരിടുമെന്ന് വിഡി സതീശന്‍

പാലക്കാട് കെപിഎം ഹോട്ടലില്‍ കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറികളില്‍ നടന്ന റെയ്ഡിന് പിന്നില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി എംബി രാജേഷും അളിയനുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എംബി രാജേഷാണ് പൊലീസിനെ വിളിച്ചത്. കേരള പൊലീസിന്റേത് നാണം കെട്ട നടപടിയാണ്. വിഷയത്തെ നിയമപരമായി നേരിടുമെന്നും വനിതാ നേതാക്കളെ അപമാനിച്ച എംബി രാജേഷിനെക്കൊണ്ട് മറുപടി പറയിക്കുമെന്നും സതീശന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ കഞ്ചാവ് വെച്ച് പിടിപ്പിച്ചല്ലല്ലോ എന്ന് സതീശന്‍ ചോദിച്ചു. ബിജെപിയെ രക്ഷിക്കാനാണ് പാതിരാ നടകം നടത്തിയത്. […]
Read more

‘ജീവാനന്ദം’ ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യം;’നിര്‍ബന്ധ നിക്ഷേപ പദ്ധതി’ അനുവദിക്കില്ല;വി ഡി സതീശന്‍

തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പ്രതിമാസം നിശ്ചിത തുക നിക്ഷേപമെന്ന രീതിയില്‍ പിടിച്ചുവയ്ക്കാനുള്ള ‘ജീവാനന്ദം’ പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.പദ്ധതിയുടെ ഉദ്ദേശ്യം ഇപ്പോഴും അവ്യക്തമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളം കൊടുക്കാന്‍ പറ്റാത്തതു കൊണ്ടാണോ നിക്ഷേപം എന്ന പേരില്‍ ശമ്പളത്തിന്റെ ഒരു ഭാഗം പിടിച്ചു വയ്ക്കാന്‍ പദ്ധതി തയാറാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണെന്നും പദ്ധതിയെ കുറിച്ച് കൂടിയാലോചനകളൊന്നും നടന്നിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മാസ ശമ്പളം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും […]
Read more

വി ഡി സതീശന്‍ 150 കോടി കോഴ വാങ്ങിയെന്ന ആരോപണം;ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ 150 കോടി രൂപയുടെ കോഴയാരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി ഇന്ന് പറയും.തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്.കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ മറുപടി വരാത്തതിനെ തുടര്‍ന്നാണ് വിധി പറയാന്‍ ഹര്‍ജി ഇന്നത്തേക്ക് മാറ്റിവെച്ചത്. ഇന്നത്തോടെ മറുപടി നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. നിയമസഭാ പ്രസംഗത്തിന് സഭയുടെ പ്രിവിലേജ് ഉള്ളതിനാല്‍ കേസെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് നിയമോപദേശം ലഭിച്ചതായി വിജിലന്‍സും കോടതിയെ അറിയിച്ചു.എന്നാല്‍ കേസെടുക്കുന്നതില്‍ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കുന്ന നിയമസഭാ സെക്രട്ടറിയേറ്റിന്റെ കത്ത് ഹര്‍ജിക്കാരന്‍ കോടതിക്ക് കൈമാറി.ഈ കത്ത് […]
Read more

കാപട്യത്തിന്റെ പേരാണ് പിണറായി വിജയന്‍; വി ഡി സതീശന്‍

തിരുവനന്തപുരം:മുഖ്യമന്ത്രി പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടാണെന്നും കാപട്യത്തിന്റെ പേരാണ് പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.യുഎപിഎ നിയമം പിന്‍വലിക്കുമെന്ന് സിപിഐഎം പറയുന്നു. 2016 മുതല്‍ 21 വരെ 165 പേര്‍ക്കെതിരെയാണ് കേരളത്തില്‍ യുഎപിഎ ചുമത്തിയത്.റിയാസ് മൗലവിയെ കൊന്ന ആര്‍എസ്എസ്‌കാര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ പിണറായിക്ക് മടിയാണ്. പുസ്തകം വായിച്ചതിന്റെ പേരില്‍ ജയിലില്‍ ഇടാന്‍ പിണറായിയ്ക്ക് മടിയില്ല.മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പാണെന്നും സതീശന്‍ തുറന്നടിച്ചു. ഇന്ത്യയില്‍ ആദ്യമായി യുഎപിഎ നിയമത്തില്‍ കേസെടുത്ത സംസ്ഥാനമാണ് കേരളം.കരിനിയമമാണെന്ന് പുറത്ത് പ്രസംഗിക്കും.ജനങ്ങളെ പിണറായി കബളിപ്പിക്കുകയാണ്. സര്‍ക്കാരിനെതിരെയുള്ള […]
Read more
1 … 8 9 10

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix