Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വി ഡി സതീശന്‍ 150 കോടി കോഴ വാങ്ങിയെന്ന ആരോപണം;ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ 150 കോടി രൂപയുടെ കോഴയാരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി ഇന്ന് പറയും.തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്.കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ മറുപടി വരാത്തതിനെ തുടര്‍ന്നാണ് വിധി പറയാന്‍ ഹര്‍ജി ഇന്നത്തേക്ക് മാറ്റിവെച്ചത്. ഇന്നത്തോടെ മറുപടി നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

നിയമസഭാ പ്രസംഗത്തിന് സഭയുടെ പ്രിവിലേജ് ഉള്ളതിനാല്‍ കേസെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് നിയമോപദേശം ലഭിച്ചതായി വിജിലന്‍സും കോടതിയെ അറിയിച്ചു.എന്നാല്‍ കേസെടുക്കുന്നതില്‍ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കുന്ന നിയമസഭാ സെക്രട്ടറിയേറ്റിന്റെ കത്ത് ഹര്‍ജിക്കാരന്‍ കോടതിക്ക് കൈമാറി.ഈ കത്ത് പരിഗണിച്ച് അന്വേഷണം ആരംഭിക്കണമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.തെളിവില്ലാതെ ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്നും എന്ത് തെളിവാണ് കൈവശമുളളതെന്നും കഴിഞ്ഞ തവണ കേസ് പരിഗണിച്ചോള്‍ കോടതി ഹര്‍ജിക്കാരനോട് ചോദിച്ചിരുന്നു.

ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ്മ-വിരാട് കോലി ഓപ്പണിംഗ്;റിപ്പോര്‍ട്ട് പുറത്ത്

കേരളാ കോണ്‍ഗ്രസ് എം നേതാവ് എ എച്ച് ഹഫീസിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ കെ റെയില്‍ അട്ടിമറിക്കാന്‍ വന്‍ സാമ്പത്തിക ഗൂഢാലോചന നടന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും ആയിരുന്നു പി വി അന്‍വറിന്റെ ആരോപണം.കോടികളുടെ അഴിമതിയാണ് സതീശന്‍ നടത്തിയതെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെ കമ്പനികളില്‍ മൂന്ന് തവണയായി 150 കോടി രൂപ കോയമ്പത്തൂര്‍ വഴി ചാവക്കാട്ട് എത്തിച്ചുവെന്നും, ഈ തുക വി ഡി സതീശന് ലഭിച്ചു എന്നുമാണ് പി വി അന്‍വറിന്റെ ആരോപണത്തില്‍ പറയുന്നത്.

Recent News

Advertisement
WhiteswanTV Footer