Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: vaibhav suryavanshi

പ്രായം നോക്കേണ്ട, വൈഭവിനെ ഉടൻ ഇന്ത്യൻ ടീമിലെടുക്കണമെന്ന് ​ഗവാസ്കർ

മുംബൈ: കൗമാര ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടി-20 ടീമിലേക്ക് തിരഞ്ഞെടുക്കണമെന്ന് ഇതിഹാസം സുനിൽ ഗാവസ്‌കർ. വൈഭവ് കേവലം ഒരു ഭാവി വാഗ്ദാനം മാത്രമല്ല, മറിച്ച് ഇപ്പോൾത്തന്നെ അന്താരാഷ്ട്ര തലത്തിൽ കളിക്കാൻ പ്രാപ്തനാണെന്ന് ഗാവസ്കർ അഭിപ്രായപ്പെട്ടു. വൈഭവിന്റെ പ്രായത്തെക്കുറിച്ച് വേവലാതിപ്പെടാതെ അവന്റെ ബാറ്റിങ് മികവിനെയാണ് സെലക്ടർമാർ നോക്കേണ്ടതെന്ന് പറഞ്ഞ ​ഗവാസ്കർ, തന്നെക്കാൾ 15 വയസ് കൂടുതൽ പ്രായമുള്ളവർക്കും അന്താരാഷ്ട്ര പരിചയമുള്ള ബൗളർമാർക്കുമെതിരേ വൈഭവ് നടത്തുന്ന മികച്ച പ്രകടനങ്ങളേയും പ്രശംസിച്ചു. ഈവർഷം ജൂലൈയിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 […]
Read more

കമ്മിൻസിനെ നിലം തൊടീക്കാതെ പറത്തി വൈഭവ്; ഓടിയെടുത്തത് വെറും 5 റൺസ് മാത്രം- VIDEO

ചണ്ഡീഗഢ്: ഐപിഎല്ലിൽ ഞെട്ടിക്കുന്ന പ്രകടനം തുടർന്ന് കൗമാരതാരം വൈഭവ് സൂര്യവംശി. റെക്കോഡുകൾ ഒന്നൊന്നായി കീഴടക്കിക്കൊണ്ടാണ് ഹൈദരാബാദിനെതിരെ സൂര്യവംശിയുടെ ഇന്നിങ്‌സ്. ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡിന് തൊട്ടരികിൽ വീണെങ്കിലും അതിനകം ഹൈദരാബാദിന്റെ ബൗളർമാരെയെല്ലാം കൗമാരതാരം വെള്ളംകുടിപ്പിച്ചിരുന്നു. 28 പന്തിൽ 97 റൺസ് ചേർത്തിരിക്കേയാണ് പ്രഫുൽ ഹിംഗെയുടെ പന്തിലെ അപ്പർ കട്ടിൽ തേർഡ്മാനിൽ രവിചന്ദ്രൻ സ്മരണിന്റെ കൈയിലൊതുങ്ങിയത്. അതിനകം 12 സിക്‌സും അഞ്ചു ഫോറും അടിച്ചു. ആ ഷോട്ടുകൂടി ഫോർ ആയെങ്കിൽ ഐ.പി.എൽ. ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാകുമായിരുന്നു. […]
Read more

ഓറഞ്ച് ക്യാപ് വീണ്ടും വൈഭവിന്‍റെ തലയില്‍; അടിച്ചുകൂട്ടിയത് 680 റൺസ്

ഐപിഎൽ 2026 ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മുന്നിലെത്തിയിരിക്കുന്നത് രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശിയാണ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടത്തിയ തകർപ്പൻ പ്രകടനത്തോടെ താരം പട്ടികയിലെ ഒന്നാം സ്ഥാനത്തെത്തി. 15 മത്സരങ്ങളിൽ നിന്ന് 680 റൺസ് നേടിയ വൈഭവ്, 29 പന്തിൽ 97 റൺസ് അടിച്ച ഇന്നിങ്സിലൂടെ സായ് സുദർശനിൽ നിന്ന് ഓറഞ്ച് ക്യാപ് തിരിച്ചു പിടിച്ചു. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള സായിക്ക് 652 റൺസാണ് ഉള്ളത്. ഈ സീസണിൽ 55 ബൗണ്ടറികളും 65 […]
Read more

സൂര്യവംശി തിളങ്ങി; സണ്‍റൈസേഴ്സിനെ തകര്‍ത്ത് രാജസ്ഥാന്‍ ക്വാളിഫയറിൽ

ന്യൂചണ്ഡീഗഡ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എലിമിനേറ്റര്‍ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 47 റണ്‍സിന് തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് നേടി. പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശി 29 പന്തിൽ 97 റണ്‍സ് നേടിയ അര്ധസെഞ്ചുറി ടീമിനെ വലിയ സ്കോറിലേക്ക് നയിച്ചു. ധ്രുവ് ജുറെല്‍ 21 പന്തില്‍ 50 റണ്‍സ് നേടിയപ്പോൾ യശസ്വി ജയ്സ്വാള്‍ 29 പന്തില്‍ 29 റണ്‍സും ക്യാപ്റ്റൻ റിയാന്‍ […]
Read more

വൈഭവിനെ പൂട്ടാൻ പ്ലാനൊക്കെ കയ്യിലുണ്ട്: പാറ്റ് കമ്മിന്‍സ്

മുല്ലാൻപൂർ: ഐപിഎൽ എലിമിനേറ്റർ മത്സരത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിന്റെ വൈഭവിനെ നിയന്ത്രിക്കാൻ പ്രത്യേക ബൗളിംഗ് പദ്ധതികൾ തയ്യാറാക്കിയതായി പാറ്റ് കമ്മിന്‍സ്. ചുരുങ്ങിയ ഓവറുകളിൽ തന്നെ മത്സരത്തിന്റെ ഗതി മാറ്റാൻ കഴിവുള്ള താരങ്ങളെയാണ് ലക്ഷ്യമിട്ട് “പ്ലാൻ ബി, പ്ലാൻ സി” പോലുള്ള തന്ത്രങ്ങൾ തയ്യാറാക്കേണ്ടതെന്ന്. വൈഭവ് പോലുള്ള താരങ്ങൾക്ക് എതിരെ പ്രത്യേക പ്ലാനുകൾ അനിവാര്യമാണെന്നും സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റനായ കമ്മിൻസ് പറഞ്ഞു, സീസണിൽ ഇരുടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോഴെല്ലാം സൺറൈസേഴ്സ് ഹൈദരാബാദ് വിജയിച്ചിരുന്നെങ്കിലും, ജയ്പൂരിൽ നടന്ന മത്സരത്തിൽ വൈഭവ് നേടിയ […]
Read more

ടി20യില്‍ 200 അടിക്കണം, ഗെയ്‌ലിന്റെ റെക്കോര്‍ഡ് തകര്‍ക്കണം; സ്വപ്‌നങ്ങള്‍ പറഞ്ഞ് വൈഭവ്

ജയ്പുര്‍: തന്റെ അടുത്ത ലക്ഷ്യം തുറന്ന് പറയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷന്‍ വൈഭവ് സൂര്യവംശി. ഐപിഎല്ലില്‍ താരം മിന്നും ഫോമിലാണ്. ടീമിനെ പ്ലേ ഓഫിലെത്തിക്കുന്നതില്‍ താരത്തിന്റെ ബാറ്റിങ് നിര്‍ണായകമായിരുന്നു. വൈഭവിന്റെ സ്വപ്‌നങ്ങളും കുറച്ച് വ്യത്യസ്തമാണ്. ഭൂരിഭാഗം പേരും 50, അല്ലെങ്കില്‍ 100 റണ്‍സ് നേടുകയാണ് ടി20യില്‍ ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്ററാകുകയാണ് താരം സ്വപ്നം കാണുന്നത്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സന്റെ യുട്യൂബ് ചാനലില്‍ നടത്തിയ […]
Read more

അമ്മയ്ക്കുവേണ്ടി; ആഘോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി വൈഭവ്

രാജസ്ഥാൻ റോയസിന്റെ താരമായ പതിനഞ്ചുവയസ്സുകാരന്റെ പ്രകടനം കണ്ടുള്ള അമ്പരപ്പിലാണ് ക്രിക്കറ്റ് ലോകം. കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറിക്ക് ശേഷം വൈഭവ് സൂര്യവംശി വ്യത്യസ്‍തമായ ആഘോഷ പ്രകടനം നടത്തിയിരുന്നു. അതിനെ പറ്റി പിന്നീട് ചോദ്യങ്ങൾ ഉയർന്നെങ്കിലും അത് വ്യക്തിപരമായ കാര്യമെന്നായിരുന്നു മറുപടി. എന്നാൽ വീണ്ടും ചർച്ചകൾ ചൂടുപിടിച്ചതോടെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് വൈഭവ്. രണ്ട് കൈയിലെയും വിരലുകള്‍ ചേര്‍ത്തുവെച്ച് ഇംഗ്ലീഷിലെ എ എന്ന അക്ഷരമാണ് സൂര്യവംശി ഉയര്‍ത്തിക്കാണിച്ചിരുന്നത്. താരത്തിന്റെ ആഘോഷരഹസ്യം അറിയാന്‍ തിടുക്കത്തിലായ ക്രിക്കറ്റ് പ്രേമികള്‍ […]
Read more

ഗെയിലിന്റെ റെക്കോഡ് തൂക്കാൻ വൈഭവ്; ഇനി വേണ്ടത് 7 സിക്സർ

ജയ്പുർ: ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാമതാണ് ഇപ്പോൾ വൈഭവ്. നിലവിൽ 53 സിക്‌സറാണ് വൈഭവ് ഈ സീസണിൽ നേടിയത്. 59 സിക്‌സർ നേടിയ മുൻ വിൻഡീസ് താരം ക്രിസ് ഗെയ്‌ലാണ് പട്ടികയിൽ തലപ്പത്ത്. വൈഭവിന് ഇനിയും മത്സരങ്ങൾ ബാക്കിയുള്ളതിനാൽ ഗെയിലിന്റെ റെക്കോർഡ് തകരാൻ സാധ്യത ഏറെയാണ്. ഏഴുസിക്സർ കൂടി നേടിയാൽ ഗെയ്ലിനെ മറികടന്ന് റെക്കോഡ് കുറിക്കാൻ താരത്തിന് കഴിയും. നേരത്തേ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സർ […]
Read more

വൈഭവിനെക്കൊണ്ട് ബാലവേല ചെയ്യിക്കുന്നു; രാജസ്ഥാനെ കോടതികയറ്റും: സാമൂഹ്യപ്രവർത്തകൻ

രാജസ്ഥാൻ റോയസിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവംശി. 15 വയസ്സുകാരന്റെ പ്രകടനം കണ്ട് അന്ധം വിട്ടവരാണ് ക്രിക്കറ്റ് പ്രേമികളെല്ലാവരും. എന്നാൽ ഇപ്പോഴിതാ, വൈഭവ് സൂര്യവംശിയെ പ്രൊഫഷണൽ ക്രിക്കറ്റ് കളിപ്പിക്കുന്നത് ബാലവേലയാണെന്ന ആരോപണവുമായി കർണാടകയിലെ സാമൂഹിക പ്രവർത്തകൻ ജഗദീഷ്. സ്‌കൂളിൽ പോയി പഠിക്കേണ്ട സമയത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ ടീമിൽ കളിപ്പിക്കുന്നത് ബാലവേലയാണെന്നാണ് ആരോപണം. ലീഗിലെ കഠിനമായ മത്സരങ്ങൾ കുട്ടിയുടെ വിദ്യാഭ്യാസത്തെയും മാനസിക വളർച്ചയെയും ദോഷകരമായി ബാധിക്കുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും, ഇത്രയും ചെറിയ പ്രായത്തിൽ ഐപിഎൽ […]
Read more

ഒരു ദിവസം വെച്ചില്ലേ ഇനി മോൻ തിരിച്ച് തന്നേക്ക്; ഓറഞ്ച് ക്യാപ് വീണ്ടും അഭിഷേകിന്

ഇത്തവണ ഐപിൽ മത്സരങ്ങൾ വളരെ ആവേശകരമായിരുന്നു. എല്ലാ മത്സരങ്ങളിലും കൂറ്റൻ റൺസാണ് സ്കോർ ബോർഡിൽ പ്രത്യക്ഷപ്പെട്ടത്. ബാറ്റ്‌സ്മാൻമാരുടെ ഈ ഫോം റൺ വേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ്പിനുള്ള കടുത്ത മത്സരമായിരുന്നു. ഓറഞ്ച് ക്യാപ്പിന് അവകാശികൾ പലരും ഉണ്ടായിരുന്നെങ്കിലും അഭിഷേക് ശർമ്മയും വൈഭവ് സൂര്യവംശിയും തമ്മിലായിരുന്നു കടുത്തമത്സരം. ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസിനെതിരെ 24 പന്തിൽ 45 റൺസ് നേടിയതോടെയാണ് ഓറഞ്ച് ക്യാപ് വൈഭവ് അഭിഷേകിന് തിരിച്ചു നൽകേണ്ടാതായി വന്നത്. മൂന്ന് സിക്‌സറും നാല് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. ഒമ്പത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix