ചണ്ഡീഗഢ്: ഐപിഎല്ലിൽ ഞെട്ടിക്കുന്ന പ്രകടനം തുടർന്ന് കൗമാരതാരം വൈഭവ് സൂര്യവംശി. റെക്കോഡുകൾ ഒന്നൊന്നായി കീഴടക്കിക്കൊണ്ടാണ് ഹൈദരാബാദിനെതിരെ സൂര്യവംശിയുടെ ഇന്നിങ്‌സ്. ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡിന് തൊട്ടരികിൽ വീണെങ്കിലും അതിനകം ഹൈദരാബാദിന്റെ ബൗളർമാരെയെല്ലാം കൗമാരതാരം വെള്ളംകുടിപ്പിച്ചിരുന്നു.
28 പന്തിൽ 97 റൺസ് ചേർത്തിരിക്കേയാണ് പ്രഫുൽ ഹിംഗെയുടെ പന്തിലെ അപ്പർ കട്ടിൽ തേർഡ്മാനിൽ രവിചന്ദ്രൻ സ്മരണിന്റെ കൈയിലൊതുങ്ങിയത്. അതിനകം 12 സിക്‌സും അഞ്ചു ഫോറും അടിച്ചു. ആ ഷോട്ടുകൂടി ഫോർ ആയെങ്കിൽ ഐ.പി.എൽ. ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാകുമായിരുന്നു. ഫോറുകളും സിക്സറുകളും കൊണ്ട് വൈഭവ് ആകെ നേടിയത് 92 റൺസാണ്. അതായത് ഓടിയെടുത്തത് വെറും 5 റൺസ് മാത്രം.
He's just getting started 😉
— IndianPremierLeague (@IPL) May 27, 2026
Vaibhav Sooryavanshi 🆚 Pat Cummins 🍿
Updates ▶️ https://t.co/OBIYYIuhbt #TATAIPL | #Eliminator | #TheFinalLeap | #SRHvRR pic.twitter.com/RYzAAbeVCZ
30 പന്തിൽ നൂറുതികച്ച ക്രിസ് ഗെയ്‌ലിന്റെ പേരിലാണിപ്പോൾ റെക്കോഡ്. കഴിഞ്ഞ സീസണിൽ 35 പന്തിൽ നൂറുതികച്ച വൈഭവ് പട്ടികയിൽ രണ്ടാമതുണ്ട്. ലോകത്തെ ഒന്നാംനിര പേസ് ബൗളറായ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമിൻസിനെ അടക്കം 16കാരൻ നിലംതൊടീച്ചില്ല. മൂന്നാം ഓവറിൽ കമിൻസിനെതിരേ മൂന്നു സിക്‌സും ഒരു ഫോറുമാണ് അടിച്ചെടുത്തത്.






