Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രായം നോക്കേണ്ട, വൈഭവിനെ ഉടൻ ഇന്ത്യൻ ടീമിലെടുക്കണമെന്ന് ​ഗവാസ്കർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: കൗമാര ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടി-20 ടീമിലേക്ക് തിരഞ്ഞെടുക്കണമെന്ന് ഇതിഹാസം സുനിൽ ഗാവസ്‌കർ. വൈഭവ് കേവലം ഒരു ഭാവി വാഗ്ദാനം മാത്രമല്ല, മറിച്ച് ഇപ്പോൾത്തന്നെ അന്താരാഷ്ട്ര തലത്തിൽ കളിക്കാൻ പ്രാപ്തനാണെന്ന് ഗാവസ്കർ അഭിപ്രായപ്പെട്ടു. വൈഭവിന്റെ പ്രായത്തെക്കുറിച്ച് വേവലാതിപ്പെടാതെ അവന്റെ ബാറ്റിങ് മികവിനെയാണ് സെലക്ടർമാർ നോക്കേണ്ടതെന്ന് പറഞ്ഞ ​ഗവാസ്കർ, തന്നെക്കാൾ 15 വയസ് കൂടുതൽ പ്രായമുള്ളവർക്കും അന്താരാഷ്ട്ര പരിചയമുള്ള ബൗളർമാർക്കുമെതിരേ വൈഭവ് നടത്തുന്ന മികച്ച പ്രകടനങ്ങളേയും പ്രശംസിച്ചു.

ഈവർഷം ജൂലൈയിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വൈഭവിന് ഇടംനൽകണമെന്ന് അദ്ദേഹം സെലക്ടർമാരോട് ആവശ്യപ്പെട്ടു. ടി20 ക്രിക്കറ്റിൽ കളിക്കാൻ വൈഭവ് പൂർണസജ്ജനാണ്. വൈഭവിന്റെ ബാറ്റിങ്ങിലെ ഏറ്റവും വലിയ പ്രത്യേകത അവന്റെ ഭയമില്ലാത്ത സമീപനമാണ്. പാർക്കുകളിലും മറ്റും കുട്ടികൾ കളിക്കുന്നതുപോലെ പ്രതിരോധത്തെക്കുറിച്ച് ചിന്തിക്കാതെ ആക്രമിച്ച് കളിക്കാനുള്ള അവന്റെ മനോഭാവത്തെ ഗവാസ്‌കർ അഭിനന്ദിച്ചു. അവനിലെ ആ ‘കുട്ടിത്തം’ ഒരിക്കലും നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Advertisement
WhiteswanTV Footer