ഷാജി കൈലാസ്-ജോജു ജോർജ് കൂട്ടുകെട്ടിന്റെ ആക്ഷൻ ത്രില്ലർ ‘വരവ്’; ടീസർ പുറത്തിറങ്ങി
മലയാള സിനിമയിൽ ആദ്യമായി ഷാജി കൈലാസും ജോജു ജോർജും ഒന്നിക്കുന്ന ‘വരവ്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ വിഷുദിനത്തിൽ പുറത്തിറങ്ങി. ‘ഗെയിം ഓഫ് സർവൈവൽ’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ഒരു മാസ്സ് ആക്ഷൻ ത്രില്ലറായിരിക്കുമെന്ന് ടീസർ സൂചിപ്പിക്കുന്നു. കെ.കെ. പോൾസൺ എന്ന ശക്തമായ കഥാപാത്രമായാണ് ജോജു ജോർജ് ചിത്രത്തിൽ എത്തുന്നത്. നാല് വർഷത്തിന് ശേഷം മടങ്ങിയെത്തുന്ന അനിയനെക്കുറിച്ചുള്ള പവർഫുൾ ഡയലോഗോടെ തുടങ്ങുന്ന ടീസറിൽ ഹൈറേഞ്ച് പശ്ചാത്തലത്തിൽ വമ്പൻ കാർ ചേസിംഗുകളും തീപാറുന്ന സംഘട്ടന രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. […]
Read more