Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vd satheeshan

മുഖ്യമന്ത്രി പദത്തിനല്ല മത്സരം, ജയം മാത്രമാണ് ലക്ഷ്യം; വി ഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി മത്സരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു നേതാവിനെ ഇയര്‍ത്തിക്കാട്ടിയല്ല കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പോരാട്ടമെന്നും എഐസിസിയുടെ നടപടിക്രമങ്ങൾ അനുസരിച്ചായിരിക്കും മുഖ്യമന്ത്രി തീരുമാനിക്കുകയെന്നും സതീശൻ പറഞ്ഞു. സിപിഎമ്മിലെ പോലെ ഒരു വടംവലിയും കോണ്‍ഗ്രസില്‍ ഉണ്ടാവില്ല. ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വി ഡി സതീശന്റെ പ്രതികരണം. സിപിഎമ്മില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാൻ അവിടെ ആരുമില്ല. എന്നാല്‍, കോണ്‍ഗ്രസില്‍ കൂട്ടായ […]
Read more

പൊതുമരാമത്ത് മന്ത്രിയെ വിളിക്കാത്തത് തെറ്റ് തന്നെയാണ്: വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാത വികസനം പൂർത്തിയാകുന്നതിന് മുൻപേ നടത്തുന്ന ഉദ്ഘാടനങ്ങൾ വെറും തിരഞ്ഞെടുപ്പ് ഗിമ്മിക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന ദേശീയപാതയിലെ പല ഭാഗങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്നും പലയിടങ്ങളിലും നിർമാണത്തിലെ അപാകതകൾ മൂലം അപകടങ്ങൾ സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണി പൂർത്തിയാകാത്ത റോഡുകൾ വേഗത്തിൽ ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണെന്നും സതീശൻ വിമർശിച്ചു. ഔദ്യോഗിക പരിപാടികളിൽ നിന്ന് സംസ്ഥാന മന്ത്രിമാരെ ഒഴിവാക്കുന്ന കേന്ദ്ര സർക്കാരിന്റെ […]
Read more

നാണംകെട്ടത് ഗണേഷ് കുമാറല്ല മുഖ്യമന്ത്രിയാണ്; വിഡി സതീശൻ

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗണേഷ് കുമാറല്ല, ഈ വിഷയത്തിൽ നാണംകെട്ടത് മുഖ്യമന്ത്രിയാണെന്നും അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കപ്പ് ഉയർത്തിക്കാട്ടുന്ന ചിത്രം ഇനി മുഖ്യമന്ത്രി ഉപയോഗിക്കരുതെന്നും അദ്ദേഹം വിമർശിച്ചു. അത് ഇനി യുഡിഎഫിന്റെ പ്രചാരണ ചിത്രമായിരിക്കുമെന്നും സതീശൻ പറഞ്ഞു. സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നതെന്നും അവ പൊലീസ് അന്വേഷണത്തിൽ തെളിയേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസെടുത്ത് അന്വേഷണം നടത്തുകയും ഗണേഷ് കുമാറിന്റെ രാജി ചോദിച്ചു വാങ്ങുകയും […]
Read more

പിണറായി വിജയൻ വർഗീയതയ്ക്ക് തീ കൊളുത്തി; വി.ഡി.സതീശൻ

തിരുവനന്തപുരം: സംഘപരിവാറിന്റെ വഴിയാണ് കേരളത്തിൽ സി.പി.എം. നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് വർഗീയതയ്ക്ക് തീ കൊളുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. യു.ഡി.എഫിന്റെ ‘പുതുയുഗ യാത്ര’യുടെ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ വർക്കലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വമാണ് കേരളത്തിന്റെ മുഖമുദ്രയെന്നും വർഗീയത പറഞ്ഞ് അതിനെ തകർക്കാൻ ആരും ശ്രമിക്കരുതെന്നും സതീശൻ പറഞ്ഞു. അത്തരത്തിലുള്ള നീക്കങ്ങളെ ചെറുക്കാൻ യു.ഡി.എഫിന് ശക്തിയുണ്ടെന്നും, വോട്ടുകൾ ലഭിക്കും എന്ന പേരിൽ വർഗീയത പ്രചരിപ്പിക്കുന്നവരെ എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫ്. സർക്കാരിന്റെ […]
Read more

ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം; എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് വി.ഡി. സതീശൻ

കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രിയെ ആക്രമിച്ചെന്നത് “അഭിനയം” മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ലെന്നും റെയിൽവേ പൊലീസിന്റെ അന്വേഷണത്തിൽ അക്രമത്തിന് തെളിവൊന്നും കണ്ടെത്തിയിട്ടില്ലെന്നും സതീശൻ പറഞ്ഞു. മന്ത്രിയുടെ കൈയിൽ ഉണ്ടായിരുന്നുവെന്ന് പറയുന്ന പരിക്ക് രണ്ട് ദിവസം മുൻപ് നടന്ന വിവിധ പരിപാടികളിലെ ചിത്രങ്ങളിലും കാണാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിന് ദൃക്സാക്ഷിയല്ലാത്ത സ്പീക്കർ ഇത്തരമൊരു ആരോപണത്തിൽ […]
Read more

യുഡിഎഫ് അധികാരത്തിലെത്തിയാൽ സംസ്ഥാന ഖജനാവ് പണംകൊണ്ട് നിറയ്ക്കും: വി.ഡി. സതീശൻ

കൊച്ചി: യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ സംസ്ഥാന ഖജനാവ് പണംകൊണ്ട് നിറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുതുയുഗയാത്രയ്ക്ക് പെരുമ്പാവൂരിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആറുലക്ഷം കോടി രൂപയുടെ കടബാധ്യത മലയാളിയുടെ തലയിൽ കെട്ടിവെച്ചാണ് അടുത്തമാസം മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തോട് സലാം പറയുന്നതെന്നും, കേരളത്തിന്റെ ആ നട്ടെല്ല് തകർന്നുകിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. ഖജനാവിൽ പണമുണ്ടാകുമ്പോൾ മാത്രമേ സാധാരണക്കാരന്റെ ജീവിതനിലവാരം ഉയർത്താൻ സർക്കാരിന് കഴിയൂ. കഴിഞ്ഞ രണ്ടു കൊല്ലമായി ഗവേഷണതുല്യമായ […]
Read more

ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് പ്രഖ്യാപിച്ചിട്ടില്ല; വി ഡി സതീശൻ

കണ്ണൂർ: മണ്ഡലത്തിൽ പി.വി. അൻവർ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാമർശം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തള്ളി. ബേപ്പൂരിൽ അൻവറിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും, സീറ്റ് വിഭജനം പൂർത്തിയായതിന് ശേഷമേ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകൂവെന്നും സതീശൻ പറഞ്ഞു. അൻവർ എവിടെ മത്സരിച്ചാലും വിജയിക്കാൻ കഴിവുള്ള നേതാവാണെന്ന അർത്ഥത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് പ്രതികരിച്ചതെന്നും, അത് ഔദ്യോഗിക പ്രഖ്യാപനമായി കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർഥി നിർണ്ണയത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും, അൻവറുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ […]
Read more

മന്ത്രിയെ അധിക്ഷേപിച്ച പരാമർശം; വി.ഡി. സതീശനെതിരെ അവകാശ ലംഘന നോട്ടീസ്

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്വന്തം രാഷ്ട്രീയ നിലനിലപ്പിനായി ആർക്കെതിരെ സംസാരിക്കാനും മടിയില്ലാതെ മുന്നോട്ട് പോവുകയാണ്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ആവർത്തിച്ചു പറയുന്നതിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നാണ് അദ്ദേഹം കരുതുന്നത്. മന്ത്രി വി ശിവൻക്കുട്ടിയുടെ മെക്കിട്ട കേറൽ സതീശനൊരു സ്ഥിരം തൊഴിലായി മാറിയിരിക്കുകയാണ്. അത്യന്തം അധിക്ഷേപകരമായ പരാമർശങ്ങളുമായാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വരവ്. ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്‌കൂളിൽ പഠിക്കേണ്ടി വന്നത് കുട്ടികളുടെ ഗതികേടാണെന്നും ഇത്രയും വിവരദോഷികൾ ഉൾപ്പെട്ട മറ്റൊരു […]
Read more

വി ഡി സതീശനെ പിന്തുണയ്ക്കാതെ കോൺഗ്രസ് നേതാക്കൾ

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നതാണ് നായർ–ഈഴവ ഐക്യത്തിന്റെ രൂപീകരണം. ഈ സമുദായങ്ങൾ ഐക്യം ശക്തമാകുന്നതോടെ കോൺഗ്രസിനുള്ളിൽ തന്നെ ഒരു വിഭാഗം കടുത്ത ആശങ്ക പ്രകടിപ്പിക്കുകയാണ്.സമുദായ നേതാക്കളോട് വിഡി സതീശൻ വെല്ലുവിളി ഒഴിവാക്കണമെന്നാണ് പാർട്ടിക്കുള്ളിലെ ആവശ്യം. വെള്ളാപ്പള്ളിയും സുകുമാരൻ നായരും കൈകൊടുത്തതോടെ നാല് തെക്കൻ ജില്ലകളിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് പൊതുവെയുളള വിലയിരുത്തൽ. വർഗീയതക്കെതിരായ പോരാട്ടത്തിൽ തോറ്റാലും ജയിച്ചാലും കുഴപ്പമില്ലെന്ന വിഡി സതീശന്റെ പ്രസ്താവനയെ തിരുത്തിക്കൊണ്ട് മറ്റ് നേതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്. ഈ വിഷയത്തിൽ ഇനി […]
Read more

വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എം വി ജയരാജൻ

കണ്ണൂർ : പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. പുനർജ്ജനി പദ്ധതിയെ വിമർശിച്ചാണ് ജയരാജൻ രംഗത്തെത്തിയത് .വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് കണ്ടെത്തിയ സ്ഥലം വന്യമൃഗ ശല്യം ഉള്ളതാണ്.വി ഡി സതീശനിട്ട കല്ലിനോട് ശുനകന് പോലും താൽപര്യമില്ലെന്നും കക്കുക മുക്കുക എന്നതാണ് കോൺഗ്രസ് രീതിയെന്നും ജയരാജൻ പരിഹസിച്ചു. അതേസമയം ഐഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനം ദൗർഭാഗ്യകരമെന്ന് എം.വി ജയരാജൻ പറഞ്ഞു. ഐഷ പോറ്റിയെ […]
Read more
Advertisement
WhiteswanTV Footer