Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vijay

നിയമസഭയിൽ സ്റ്റാലിനെയും ഉദയനിധിയെയും കടന്നാക്രമിച്ച് വിജയ്

ചെന്നൈ: നിയമസഭയിൽ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും മന്ത്രി ഉദയനിധി സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്. കൊളത്തൂർ മണ്ഡലത്തിലെ സ്റ്റാലിന്റെ തോൽവി പരാമർശിച്ച് അദ്ദേഹം പരിഹാസം ഉന്നയിക്കുകയും മുൻ സർക്കാർ അഴിമതിയിൽ മുങ്ങിയിരുന്നുവെന്നും ആരോപിക്കുകയും ചെയ്തു. പൊതുപണം കൊള്ളയടിക്കുന്നവരെ വെറുതെ വിടില്ലെന്നും വിജയ് സഭയിൽ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ വിജയ് തന്റെ സിനിമാ ശൈലിയിലുള്ള രീതിയിൽ പ്രസംഗം തുടർന്നു. “ഒരു കുട്ടിക്കഥ പറയട്ടെ” എന്ന് പറഞ്ഞ് ഒരു കഥയിലൂടെ സ്റ്റാലിനെയും ഉദയനിധിയെയും പേരെടുത്ത് പറയാതെ പരിഹസിച്ചതായും റിപ്പോർട്ടുണ്ട്. സംസ്ഥാനത്തിന്റെ […]
Read more

ട്രിച്ചിയിൽ മത്സരിക്കാൻ രാഘവ ലോറൻസ് മത്സരിച്ചെക്കും; ജൂൺ 11ന് തീരുമാനം

ചെന്നൈ: തമിഴ് സിനിമാ രംഗത്തെ പ്രമുഖ നടനും സംവിധായകനുമായ രാഘവ ലോറൻസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി വിജയ് രാജിവച്ച ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ നിന്നാണ് ലോറൻസ് ജനവിധി തേടാനിടയുള്ളതെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഈ വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നതിനിടെ രാഘവ ലോറൻസ് സമൂഹമാധ്യമമായ എക്‌സിലൂടെ പ്രതികരിച്ചു. നിലവിൽ ‘ബെൻസ്’ സിനിമയുടെ ചിത്രീകരണ തിരക്കിലാണെന്നും, ജൂൺ 11ന് രാവിലെ 9.30ന് നടക്കുന്ന വാർത്താസമ്മേളനത്തിൽ തന്റെ ജീവിതത്തിലെ […]
Read more

മുഖ്യമന്ത്രി അല്ല മുഖ്യസേവകൻ; ജനങ്ങളോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തിരുച്ചി ഈസ്റ്റ് തന്റെ ഹൃദയത്തിന്റെ ഭാഗമാണെന്നും തമിഴ്നാട്ടിലെ ജനങ്ങളാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നും തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് വിജയ് വികാരനിർഭരമായ പ്രതികരണം നടത്തിയത്. “ഞാൻ മുഖ്യമന്ത്രി അല്ല, മുഖ്യസേവകനാണ്. തമിഴ്നാട്ടിലെ എല്ലാ ജനങ്ങൾക്കും നന്ദി. ‘എൻ നെഞ്ചിൽ കുടിയിരിക്കും തമിഴക മക്കൾ’,എന്നാണ് വിജയ് അഭിസംബോധന ചെയ്തത്. രാഷ്ട്രീയ എതിരാളികളെക്കുറിച്ചും വിജയ് പരാമർശിച്ചു. തനിക്ക് എതിരാളികൾ ഇല്ലെന്ന് പറയരുതെന്നും, സംസ്ഥാന രാഷ്ട്രീയത്തിൽ പ്രധാന മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്നും […]
Read more

‘വിജയ് എന്ന് വിളിക്കരുത്, സിഎം എന്ന് പറയണം’: ഡെപ്യൂട്ടി സ്പീക്കർ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയെ ഇനി മുതൽ ‘സിഎം’ എന്ന് വിളിക്കണമെന്ന് തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ എം. രവിശങ്കർ നിർദേശം നൽകി. മാധ്യമപ്രവർത്തകരോട് നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം ഈ നിർദേശം നൽകിയത്. വിജയ് എന്ന് പേരിട്ട് വിളിക്കരുതെന്നും, പകരം ‘സിഎം’ എന്ന പദം ഉപയോഗിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിരുച്ചിറപ്പള്ളിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഈ നിർദേശം ഉയർന്നത്. മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്കിടയിലാണ് ഡെപ്യൂട്ടി സ്പീക്കർ ഇത്തരമൊരു നിലപാട് വ്യക്തമാക്കിയത്.
Read more

വിജയിക്കെതിരെ വിമർശനം; ‘പുതിയ തലമുറൈ’ ചാനലിനെ നെറ്റ്‌വർക്കിൽനിന്ന് ഒഴിവാക്കി

ചെന്നൈ: തമിഴ്‌നാട്ടിലെ വാർത്താ ചാനലായ പുതിയ തലമുറൈക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിച്ചെന്ന ആരോപണം. സർക്കാരിന്റെ ഔദ്യോഗിക കേബിൾ സേവനമായ തമിഴ്‌നാട് അരശ് കേബിൾ ടിവിയിൽ നിന്ന് ചാനലിനെ നീക്കം ചെയ്തു. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് നടപടി എടുത്തതെന്നാണ് ചാനൽ അധികൃതരുടെ ആരോപണം. തമിഴ്‌നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങളെയും ചെന്നൈ നീലാങ്കരയിലെ വീട്ടിൽ നിന്ന് മുഖ്യമന്ത്രി വിജയ് നടത്തുന്ന യാത്രകൾ പൊതുജനങ്ങൾക്കും പൊലീസിനും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെയും കുറിച്ച് ചാനൽ അടുത്തിടെ വാർത്തകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിനെ കേബിൾ നെറ്റ്‌വർക്കിൽ […]
Read more

ഫ്ലക്സൊരുക്കി കാത്തിരുന്നു; സോണിയയെയും രാഹുലിനെയും കാണാതെ വിജയ് മടങ്ങി

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ദില്ലിയിൽ കോൺഗ്രസ് നേതാക്കളെ കാണാതെ മടങ്ങിയതായി റിപ്പോർട്ട്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവരുമായി നിർദേശിച്ചിരുന്ന കൂടിക്കാഴ്ചയാണ് നടന്നില്ല. രാവിലെ ദില്ലിയിലെ തമിഴ്‌നാട് ഭവനിൽ നിന്നു നേരെ വിമാനത്താവളത്തിലേക്കാണ് വിജയ് പോയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നില്ലെന്ന് തമിഴ്നാട്ടിലെ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രിയുമായി വിജയ് കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ വിവിധ വികസന പദ്ധതികൾക്കായുള്ള കേന്ദ്ര സഹായം തേടിയിരുന്നു. കോൺഗ്രസ് […]
Read more

വിജയ് സർക്കാർ നിൽക്കുന്നത് ഡിഎംകെയുടെ കരുണയിൽ: സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിവാദ പ്രസ്താവനകളുമായി ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. നടനും രാഷ്ട്രീയ നേതാവുമായ വിജയ് നയിക്കുന്ന ടിവികെ സർക്കാരിനെ കുറിച്ച് അദ്ദേഹം കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ടിവികെ സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കില്ലെന്നും, ഡിഎംകെയുടെ പിന്തുണയിലാണ് ഇപ്പോൾ സർക്കാർ നിലനിൽക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. “ഭൂരിപക്ഷം നേടാൻ പോലും കഴിഞ്ഞിട്ടില്ലാത്ത ഒരു സർക്കാരാണ് ഇത്. എപ്പോൾ വേണമെങ്കിലും ഇത് വീഴാം,” എന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ, ഈ വിജയം ഒരു […]
Read more

സർക്കാരിന്റെ ഭാഗമാകണമെന്ന് സഖ്യകക്ഷികളോട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: മുഖ്യമന്ത്രി സി ജോസഫ് വിജയ് നയിക്കുന്ന മന്ത്രിസഭയിൽ ചേരാൻ സഖ്യകക്ഷികളോട് അഭ്യർഥിച്ച് ഭരണകക്ഷിയായ ടിവികെ. പാർട്ടി ജനറൽ സെക്രട്ടറി ആധവ് അർജുനനാണ് ഇക്കാര്യം അറിയിച്ചത്. സാമൂഹ്യനീതിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നേതാക്കളും പാർട്ടികളും സർക്കാരിനൊപ്പം സഹകരിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിൽ ആരെ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും വ്യക്തമാക്കി. ഇടതുപാർട്ടികൾ പുറത്തുനിന്നുള്ള പിന്തുണ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആ നിലപാടിനെ ബഹുമാനിക്കുന്നുവെന്നും ആധവ് അർജുന പറഞ്ഞു. സർക്കാർ മതേതര നിലപാടിൽ ഉറച്ചുനിൽക്കുമെന്നും […]
Read more

പല വകുപ്പുകൾക്കും മന്ത്രിമാരില്ലാതെ വിജയ് സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടിലെ ടിവികെ മന്ത്രിസഭ ഉടൻ വികസിപ്പിക്കും. സഖ്യകക്ഷിയായ കോൺഗ്രസിന് രണ്ടുമന്ത്രിമാരെ ലഭിക്കുമെന്നാണ് കരുതുന്നത്. സർക്കാരിനെ പിന്തുണച്ച അണ്ണാ ഡിഎംകെ വിമതർക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. മേയ് 10-ന് മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ഒൻപത് ടിവികെ നേതാക്കളാണ് സത്യപ്രതിജ്ഞചെയ്തത്. പ്രധാന വകുപ്പുകൾ അവർക്ക് വീതിച്ചു നൽകിയെങ്കിലും പല വകുപ്പുകൾക്കും ഇപ്പോഴും മന്ത്രിമാരില്ല. ചില മന്ത്രിമാർ പല വകുപ്പുകളുടെയും ചുമതല വഹിക്കുന്നുമുണ്ട്. ഇതുകാരണം ഭരണനിർവഹണം കാര്യക്ഷമമായി തുടങ്ങാനായിട്ടില്ല. എത്രയും പെട്ടെന്ന് മന്ത്രിസഭ വികസിപ്പിക്കണമെന്ന ആവശ്യം പാർട്ടി നേതൃത്വത്തിൽനിന്നുതന്നെ ഉയർന്നിട്ടുണ്ട്. […]
Read more

വിജയ് ഏത് സമയത്തും വീഴും; തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങാൻ നിർദേശിച്ച് സ്റ്റാലിൻ

ചെന്നൈ: വിജയ് നയിക്കുന്ന ടിവികെ ഭരണത്തിലേക്ക് എത്തിയതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടായി. സംസ്ഥാനത്ത് ഏത് സമയത്തും ഇടക്കാല തെരഞ്ഞെടുപ്പ് വരാമെന്ന മുന്നറിയിപ്പുമായി ഡിഎംകെ നേതൃത്വവും രംഗത്തെത്തി. മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുമ്പോഴാണ് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയത്. ടിവികെ നേതൃത്വത്തിലുള്ള സർക്കാർ ഏതുനിമിഷവും വീഴാമെന്നും അതിനാൽ തെരഞ്ഞെടുപ്പിന് തയ്യാറാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. 234 അംഗ നിയമസഭയിൽ 118 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ടിവികെ 107 സീറ്റുകൾ നേടിയതായും കോൺഗ്രസും […]
Read more

Recent News

Advertisement
WhiteswanTV Footer