Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vizhinjam

വിഴിഞ്ഞത് നിന്ന് കാണതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നും കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. സനു, റോബിൻസൺ, ബാബു എന്നിവരെയാണ് കോസ്റ്റൽ പൊലീസ് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. നടുക്കടലിൽ വള്ളം മറിഞ്ഞ് അപകടാവസ്ഥയിൽ കഴിയുകയായിരുന്നു ഇവർ. എന്നാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു. ഇവരെ ഉച്ചയോടെ തീരത്ത് എത്തിക്കുമെന്നാണ് വിവരം. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്. ശക്തമായ തിരയെ തുടർന്നാണ് അപകടം സംഭവിച്ചതെന്ന് പറയുന്നു. തിങ്കളാഴ്ച തിരിച്ചെത്തേണ്ടവരായിരുന്നെങ്കിലും എത്താത്തതിനെ തുടർന്ന് ബന്ധുക്കളും സഹപ്രവർത്തകരും തിരച്ചിൽ ആരംഭിച്ചു. തുടർന്ന് ഫിഷറീസ് […]
Read more

രാജ്യത്തെ ആദ്യ ഗ്രീൻ ബങ്കറിങ് കേന്ദ്രമാകാൻ വിഴിഞ്ഞം

തിരുവനന്തപുരം: സംസ്ഥാനത്തെ ചരക്കുനീക്ക രംഗത്ത് വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കി ‘മിഷൻ സമുദ. റോഡ് മാർഗമുള്ള ചരക്കുനീക്കത്തിന്റെ 50 ശതമാനത്തോളം സമുദ്ര-ഉൾനാടൻ ജലപാതകളിലേക്ക് മാറ്റാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിലൂടെ ചരക്കുകൂലി കുറയുകയും റോഡുകളിലെ തിരക്കും അപകടങ്ങളും ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത് . വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക നിർമാണ മേഖലകൾ, ആധുനിക വെയർഹൗസുകൾ, സ്റ്റഫിങ് സെന്ററുകൾ, ഡ്രൈപോർട്ടുകൾ എന്നിവ സ്ഥാപിച്ച് കയറ്റുമതി-ലോജിസ്റ്റിക്സ് കാര്യക്ഷമത വർധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആഗോള ഷിപ്പിങ് രംഗത്തെ മാറ്റങ്ങൾ കണക്കിലെടുത്ത് […]
Read more

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടി രൂപയുടെ വ്യാജ ടെൻഡർ തട്ടിപ്പ്

കെച്ചി: വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ വ്യാജരേഖ ചമച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 300 കോടി രൂപയുടെ ടെൻഡർ ലഭിച്ചതായി വ്യാജരേഖ തയ്യാറാക്കി പലരിൽ നിന്നും പണം തട്ടിയെന്നാണ് ആരോപണം. തുറമുഖ അധികൃതരുടെ പരാതിയെ തുടർന്നാണ് മലപ്പുറം സ്വദേശി സൽമാൻ ഫാരിസിനെതിരെ കേസ് എടുത്തത്. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ മുൻ എംഡി ദിവ്യ എസ്. അയ്യരുടെ ഒപ്പ് ദുരുപയോഗം ചെയ്താണ് വ്യാജരേഖ തയ്യാറാക്കിയതെന്ന് പൊലീസ് കണ്ടെത്തി. സ്വന്തം തിരിച്ചറിയൽ […]
Read more

പശ്ചിമേഷ്യൻ യുദ്ധം; മത്സ്യബന്ധന ബോട്ട് നിർമാണ മേഖല പ്രതിസന്ധിയിൽ

തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുണ്ടായ ക്രൂഡ് ഓയിൽ വിലക്കയറ്റം മത്സ്യബന്ധന ബോട്ട് നിർമാണ മേഖലയെയും ഗുരുതരമായി ബാധിക്കുന്നു. ബോട്ട് നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നതോടെ മേഖലയാകെ പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവിലെ സാഹചര്യം തുടർന്നാൽ ബോട്ട് നിർമാണ ശാലകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന ആശങ്കയിലാണ് വിഴിഞ്ഞത്തെ യാഡുടമകൾ. ഔട്ട്ബോർഡ് എൻജിൻ ബോട്ടുകളുടെ നിർമാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത് പെട്രോളിയം ഉപോൽപ്പന്നങ്ങളാണ്. ബോട്ടുകളുടെ ഭാഗങ്ങൾ ഒട്ടിച്ചുചേർക്കാൻ ആവശ്യമായ റെസിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾക്ക് വൻതോതിൽ വില കൂടിയതായി യാഡുടമകളായ റെച്ചൻസും തദേവൂസും പറഞ്ഞു. ഫൈബർ […]
Read more

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം ഇന്ന്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാംഘട്ട വികസനത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്ര തുറമുഖം മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും.10,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2028 ല്‍ പൂര്‍ത്തിയാവും. ഇതോടെ വിഴിഞ്ഞത്തിന്റെ സ്ഥാപിതശേഷി പ്രതിവര്‍ഷം 57 ലക്ഷം കണ്ടെയ്‌നറുകളായി വര്‍ധിക്കും. കെ 10,000 കോടി രൂപ ചെലവ് വരുന്ന നിര്‍മാണമാണ് വിഴിഞ്ഞം തുറമുഖത്ത് രണ്ടാം ഘട്ടത്തില്‍ നടക്കുന്നത്.റെയില്‍വേ യാര്‍ഡ്,മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍,ടാങ്ക് ഫാം […]
Read more

സ്ഥാനാര്‍ത്ഥിയുടെ മരണം: വിഴിഞ്ഞത്ത് ഇന്ന് തിരഞ്ഞെടുപ്പ് ഇല്ല

തിരുവനന്തപുരം :തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർഥി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. കോർപ്പറേഷനിലെ 66-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച വിഴിഞ്ഞം കോട്ടപ്പുറം അഞ്ചു നിവാസിൽ ജസ്റ്റിൻ ഫ്രാൻസിസ് ആണ് മരിച്ചത്. വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതോടെ വിഴിഞ്ഞം വാർഡിലെ 10 ബൂത്തുകളും പൂട്ടി ഉദ്യോഗസ്ഥർ മടങ്ങി. വോട്ടെടുപ്പിനായി ഇന്നലെ തന്നെ ഉദ്യോഗസ്ഥർ പോളിങ് ബൂത്തുകളിലേക്ക് എത്തിയിരുന്നെങ്കിലും സ്ഥാനാർഥി മരിച്ചെന്ന വാർത്ത വന്നതോടെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെയാണ്‌ ഉദ്യോഗസ്ഥർ […]
Read more

85 വയസ്സുകാരിയെ പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : വെഞ്ഞാറമൂട് മർദനമേറ്റ നിലയിൽ 85 വയസ്സുകാരിയെ  വഴിയിരികിൽ  കണ്ടെത്തിയ സംഭവം പീഡനം. വെള്ളുമണ്ണടി പ്ലാവോട് പ്രതിഭാലയത്തിൽ അഖിൻ (20) അറസ്റ്റിലായി. വയോധികയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിച്ച് വഴിയിൽ  ഉപേക്ഷിക്കുകയായിരുന്നുവെന്ന് വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.  ബുധൻ ഉച്ചതിരിഞ്ഞ് വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ വലിയകട്ടക്കാലിനു സമീപത്ത് തലയിലും മുഖത്തും പരുക്കേറ്റ നിലയിൽ വയോധികയെ  കണ്ടെത്തിയ നാട്ടുകാർ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരം […]
Read more

വീണ്ടും സ്കൂൾബസ് അപകടം

തിരുവനന്തപുരം : കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂൾവാൻ റോഡരികിലെ ചെറുകൈത്തോട്ടിൽ മുൻചക്രങ്ങൾ കുടുങ്ങി തെങ്ങിൽ ഇടിച്ചുനിന്നു. ബസിനുള്ളിലുണ്ടായിരുന്ന ആറു കുട്ടികളിൽ മൂന്നുപേർക്ക് നിസ്സാര പരിക്കേറ്റു. മുല്ലൂരിലെ റോസ് മിസ്റ്റിക്ക റെസിഡെൻഷ്യൽ സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് നാലോടെ വിഴിഞ്ഞം നെല്ലിക്കുന്ന് കടയ്ക്കുളം അങ്കണവാടിക്ക് സമീപമായിരുന്നു അപകടം. തെങ്ങിലിടിച്ചതിനെത്തുടർന്ന് ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു. ചക്രങ്ങൾ കുടുങ്ങിനിന്നതിനാൽ വാൻ മറിഞ്ഞില്ല. അപകടം കണ്ട നാട്ടുകാർ ഓടിയെത്തി കുട്ടികളെ പുറത്തെടുത്ത് മുക്കോലയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നിസ്സാര […]
Read more

കൊച്ചി കപ്പല്‍ അപകടം: വിഴിഞ്ഞം സീപോര്‍ട്ടിനെയും കപ്പല്‍ കമ്പനിയെയും കക്ഷിയാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍

കൊച്ചി : കൊച്ചി തീരത്ത് എം എസ് സി എല്‍സ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ വിഴിഞ്ഞം സീ പോര്‍ട്ടിനെയും, കപ്പല്‍ കമ്പനിയായ എം എസ് സിയെയും കക്ഷിയാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശം. കേരള ഹൈക്കോടതിയില്‍ അടക്കമുള്ള കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട ഹര്‍ജികളുടെ വിവരങ്ങളും ട്രൈബ്യൂണല്‍ തേടി. കപ്പല്‍ അപകടം പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കിയെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Read more

ചരിത്രത്താളുകളിൽ മുത്തമിട്ട് വിഴിഞ്ഞം; ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ തീരം തൊട്ടു

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്‌തു. രാവിലെ ഒൻപത് മണിയോടെയാണ് ബർത്തിംഗ് പൂർത്തിയായത്. തൃശ്ശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്റണിയാണ് എംഎസ്‌സി ഐറീന ചരക്ക് കപ്പലിലെ കപ്പിത്താൻ. സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഇതാദ്യമായാണ് ഐറീന എത്തുന്നത്. 400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുള്ളതാണ് എംഎസ്‌സി ഐറീന. ക്യാപ്റ്റനെ കൂടാതെ കപ്പലിലെ ക്രൂവിലും മലയാളിയുണ്ട്. വിഴിഞ്ഞത്ത് ബർത്ത് ചെയ്യുന്ന 347ാമത്തെ കപ്പലാണ് എംഎസ്‌സി ഐറീന. മെഡിറ്ററേനിയൻ ഷിപ്പിംഗ് […]
Read more

Recent News

Advertisement
WhiteswanTV Footer