Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vizhinjam

വിഴിഞ്ഞത്ത് നിന്ന് സ്പെയിനിലേക്ക് ആദ്യ ചരക്ക് കയറ്റുമതി; ‘എംഎസ്‌സി ബെറിൽ’ യാത്ര തിരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് സ്പെയിനിലേക്ക് ആദ്യ നേരിട്ടുള്ള ചരക്ക് കയറ്റുമതി നടന്നു. എട്ട് കണ്ടെയ്നറുകളുമായി ‘എംഎസ്‌സി ബെറിൽ’ കപ്പൽ സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് യാത്ര തിരിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്നറുകളും ഇതിൽ ഉൾപ്പെടുന്നു. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്നറുകളിൽ ഒന്നിൽ ഭക്ഷ്യവസ്തുക്കളും മറ്റൊന്നിൽ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയുടെ ഉൽപന്നങ്ങളുമാണ് കയറ്റിയത്. കൊച്ചിയിൽ നിന്ന് വിഴിഞ്ഞത്തെത്തിച്ച സീഫുഡ് ഉൾപ്പെടെയുള്ള മറ്റ് ആറ് കണ്ടെയ്നറുകളും കപ്പലിൽ […]
Read more

കാണാതായിട്ട് 12 ദിവസം; മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ തമിഴ്‌നാട് സർക്കാരിന്റെ സഹായം തേടി ജില്ലാ കളക്ടർ

തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായ മത്സ്യത്തൊഴിലാളികളായ ഷിജിനെയും ജോണിനെയും കണ്ടെത്തുന്നതിനായി തമിഴ്നാട് സർക്കാരിന്റെ സഹായം തേടി കേരള സർക്കാർ. ഇരുവരെയും കാണാതായി പന്ത്രണ്ടാം ദിവസം പിന്നിട്ട ശേഷമാണ് തമിഴ്നാടിന്റെ സഹായം തേടിയിരിക്കുന്നത്. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം ജില്ലകളിലെ ജില്ലാ കളക്ടർമാരോട് സഹായം അഭ്യർഥിച്ച് ജില്ലാ കളക്ടർ അനുകുമാരി കത്തയച്ചു. മുംബൈയിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിനും കളക്ടർ കത്തയച്ചിട്ടുണ്ട്. ജോണിനായി രാമേശ്വരം മേഖലയിൽ കൂടി തിരച്ചിൽ നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. അതേസമയം, മുതലപ്പൊഴിയിൽ […]
Read more

ജോണിന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രിയും ഫിഷറീസ് മന്ത്രിയും

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ പുല്ലുവിളയിലെ വീട്ടിലെത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂറും. വിഴിഞ്ഞം എംഎൽഎ എം. വിൻസെന്റിനൊപ്പമാണ് മന്ത്രിമാർ വീട്ടിലെത്തിയത്. രാവിലെ 10.45ഓടെയായിരുന്നു സന്ദർശനം. ജോണിനെ കാണാതായി 11 ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിമാർ കുടുംബത്തെ നേരിൽ കാണുന്നത്. മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ജോണിന്റെ മക്കളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ കുടുംബസന്ദർശനം. മന്ത്രിമാർക്ക് മുന്നിൽ കുടുംബം […]
Read more

വിഴിഞ്ഞത്ത് അദാനി പോർട്സ് കുന്നുകൾ ഇടിച്ച് നിരത്തിയ സംഭവം; റിപ്പോർട്ട് തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞത്ത് അദാനി പോർട്സ് കുന്നുകൾ ഇടിച്ച് നിരത്തിയെന്ന പരാതിയിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് വീണ്ടും പരിശോധന നടത്തി. അദാനി പോർട്സിനോട് ഇന്ന് ആവശ്യമായ രേഖകൾ ഹാജരാക്കാനും വകുപ്പ് നിർദേശം നൽകി. അനധികൃത കയ്യേറ്റം സംബന്ധിച്ച് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. കയ്യേറ്റം നടന്നതായി ആരോപണമുയർന്ന പ്രദേശങ്ങൾ തുറമുഖ വകുപ്പ് സെക്രട്ടറി രത്തൻ ഖേൽക്കർ സന്ദർശിച്ചു. ലത്തീൻ സഭാ നേതൃത്വവുമായും സാമൂഹിക-പരിസ്ഥിതി പ്രവർത്തകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണത്തിനായി കുന്നുകൾ ഇടിച്ച് നിരത്തിയെന്ന […]
Read more

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കുടുംബം

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകൾ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രംഗത്ത്. കടൽമക്കളെ അധിക്ഷേപിച്ചതിൽ മുഖ്യമന്ത്രി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നും, കുടുംബത്തിന്റെ ആവശ്യങ്ങൾ കേൾക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ജിജി ആരോപിച്ചു. അപകടം നടന്നിട്ട് എട്ട് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി ഫോണിൽ വിളിച്ചതെന്നും, ആശ്വാസ വാക്കുകളല്ല തങ്ങൾക്ക് ആവശ്യമെന്നും ജിജി പറഞ്ഞു. കുടുംബത്തിന്റെ ആവശ്യങ്ങൾ എന്താണെന്ന് കേൾക്കാതെ ഫോൺ സംഭാഷണം അവസാനിപ്പിച്ചെന്നും അവർ ആരോപിച്ചു. കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥ തിരച്ചിൽ പ്രവർത്തനങ്ങൾക്ക് […]
Read more

വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരും; കുടുംബത്തിന് ഉറപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെ, പ്രതിഷേധം തണുപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് രം​ഗത്ത്. കാണാതായ ജോണിന്റെ മകളെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് സംസാരിച്ചു. തെരച്ചിൽ കൂടുതൽ ഊർജിതമാക്കുമെന്നും സർക്കാർ പരമാവധി ശ്രമങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. അതേസമയം, മത്സ്യത്തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ നടപടികൾ വൈകുന്നത് അംഗീകരിക്കാനാകില്ലെന്നും രക്ഷാപ്രവർത്തനങ്ങളിൽ അലംഭാവം കാണിക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്നും കെസിബിസി വ്യക്തമാക്കി. തെരച്ചിലിനായി ആധുനിക ഉപകരണങ്ങളും വിദഗ്ധ സംഘങ്ങളെയും അടിയന്തരമായി എത്തിക്കണമെന്ന് […]
Read more

വിഴിഞ്ഞം വിവാദം കേരളത്തിന് ഗുണകരമല്ല; പാർട്ടി നിലപാട് തള്ളി ഇപി ജയരാജൻ

കണ്ണൂർ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വിഡി സതീശനുമെതിരെ സിപിഎം ശക്തമായ അഴിമതി ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയർത്തുന്നതിനിടെ പാർട്ടിയെയും കണ്ണൂർ ജില്ലാ സെക്രട്ടറിയെയും തള്ളി മുതിർന്ന നേതാവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജൻ. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൂർണ്ണമായും അനാവശ്യമാണെന്നും ഇത് കേരളത്തിന് ഒട്ടും ഗുണകരമല്ലെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് വ്യക്തമാക്കി. വിഴിഞ്ഞം ഓഹരി കൈമാറ്റത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുന്നയിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി […]
Read more

അദാനി അനുമതി തേടിയത് എംഎസ്സി.യുമായി കരാറിലെത്തിയശേഷം; വിഴിഞ്ഞം ഓഹരി കൈമാറ്റം കരാർ ലംഘനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി എം.എസ്.സി. (മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി)യ്ക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനം സംസ്ഥാന സർക്കാരുമായുള്ള കരാർ ലംഘനമാണെന്ന് ആരോപണം. 2015-ലെ കരാർ പ്രകാരം പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിന് ശേഷം 74 ശതമാനം ഓഹരി മറ്റൊരു കമ്പനിക്ക് കൈമാറാൻ സാധിക്കുമെങ്കിലും അതിന് മുൻകൂർ സർക്കാർ അനുമതി ആവശ്യമാണ്. എന്നാൽ എം.എസ്.സി.യുമായുള്ള പങ്കാളിത്തത്തിന് അനുമതി തേടി അദാനി പോർട്‌സ് സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. ജൂൺ 29-ന് എം.എസ്.സി.യുടെ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് […]
Read more

വിഴിഞ്ഞത്തെ വിദേശനിക്ഷേപം; അനുമതി തേടി സര്‍ക്കാരിനെ സമീപിച്ച് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്ക് വിദേശ നിക്ഷേപം എത്തിക്കുന്നതിനായി അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി. തുറമുഖത്തിന്റെ നിർമ്മാണത്തിനും നടത്തിപ്പിനുമായി രൂപീകരിച്ച ‘അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്’ (AVPPL) ആണ് അപേക്ഷ സമർപ്പിച്ചത്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ (VISL) മാനേജിംഗ് ഡയറക്ടർക്കാണ് അപേക്ഷ നൽകിയത്. ഓഹരി കൈമാറ്റത്തിന് നിയമപരമായ അനുമതി നൽകണമെന്നാണ് കമ്പനിയുടെ ആവശ്യം. ആദ്യം ഒരാഴ്ചയ്ക്കകം അപേക്ഷ നൽകാനായിരുന്നു തീരുമാനം. എന്നാൽ നിയമോപദേശം കൂടി തേടിയ ശേഷമാണ് അപേക്ഷ സമർപ്പിച്ചത്. വിദേശ […]
Read more

വിഴിഞ്ഞത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിൽ സ്വദേശിനിയായ വിഘ്‌നേശ്വരി (27) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിരുന്ന വിഘ്‌നേശ്വരിക്ക് മക്കളില്ലാത്തതിന്റെ പേരിൽ മാനസിക വിഷമമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ അറിയിച്ചത്. ഭർത്താവിന്റെ വിഴിഞ്ഞത്തെ വീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ട്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് […]
Read more

Recent News

Advertisement
WhiteswanTV Footer