അഫ്ഗാൻ അതിർത്തിയിൽ 300ൽ അധികം താലിബാൻ സൈനികരെ വധിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാൻ- അഫ്ഗാനിസ്ഥാൻ സംഘർഷം രൂക്ഷമായെന്ന് റിപ്പോർട്ടുകൾ. പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ അഫ്ഗാൻ അതിർത്തിയിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചെന്നാണ് വിവരം. അഫ്ഗാനിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ‘ഓപ്പറേഷൻ ഗസ്ബ് ലിൽ ഹഖ്’ എന്ന പേരിൽ പ്രത്യാക്രമണം തുടങ്ങിയതായി പാകിസ്ഥാൻ അറിയിച്ചു. പാകിസ്ഥാനെതിരായ തീവ്രവാദ സംഘടനകൾക്ക് താലിബാൻ അഭയം നൽകിയെന്നാണ് ആരോപണം. എന്നാൽ താലിബാൻ അത് നിഷേധിച്ചിരിക്കുകയാണ്. ആക്രമണത്തിൽ 300ലേറെ താലിബാൻ പട്ടാളക്കാരെയും തീവ്രവാദികളെയും വധിച്ചതായി പാകിസ്ഥാൻ മന്ത്രി അത്താവുല്ല തരാർ അവകാശപ്പെട്ടു. 500ൽ അധികം പേർക്ക് […]
Read more

