Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

ചാലക്കുടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

തൃശൂര്‍: ചാലക്കുടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പട്ടിമറ്റം സ്വദേശികളായ സുരാജ്, വിജേഷ് എന്നിവരാണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. മുരിങ്ങൂര്‍ ഡിവൈന്‍ കേന്ദ്രത്തില്‍ നടക്കുന്ന കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇരുവരും ചാലക്കുടിയില്‍ എത്തിയത്. ഇരുവരുടെയും കുടുംബാംഗങ്ങളും ധ്യാനകേന്ദ്രത്തില്‍ എത്തിയിരുന്നു. വെളുപ്പിന് ബൈക്ക് എടുത്ത് ഇരുവരും തൃശൂരിലേക്ക് മടങ്ങുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം.
Read more

ഇഡി ചമഞ്ഞ് കൊടുങ്ങല്ലൂരിലെ ഗ്രേഡ് എസ്‌ഐ തട്ടിയത് മൂന്നരക്കോടി

തൃശൂര്‍: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ പൊലീസുകാരന്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷഫീര്‍ ബാബുവാണ് പിടിയിലായത്. ഇരിങ്ങാലക്കുട പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. തട്ടിപ്പുസംഘത്തില്‍ ആറു പേരാണുണ്ടായിരുന്നത്. ദക്ഷിണ കര്‍ണാടകയിലെ ഒരു വീട്ടില്‍ നിന്ന് മൂന്നരക്കോടി രൂപയോളമാണ് തട്ടിയെടുത്തത്. ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വീട്ടിലെത്തി വ്യാജപരിശോധന നടത്തിയാണ് പണം തട്ടിയെടുത്തത്. ഇവര്‍ മടങ്ങിയതിന് ശേഷമാണ് തട്ടിപ്പിനിരയായതായി വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പിന്നാലെ കര്‍ണാടക പൊലീസ് […]
Read more

കോട്ടയത്തെ റാഗിങ്: പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്

കോട്ടയം: കോട്ടയം ഗാന്ധിനഗർ ഗവ. നേഴ്സിങ് കോളേജിലെ റാഗിങ് കേസിൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്. കേസന്വേഷണത്തിൽ പ്രതികളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി. കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ് നടത്തിയ അഞ്ച് പ്രതികളെയും കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. രണ്ട്, മൂന്ന് വർഷ വിദ്യാർഥികളായ സാമുവൽ ജോൺസൺ, ജീവ എൻ. എസ്, കെ. പി രാഹുൽരാജ്, സി. റിജിൽജിത്ത്, വിവേക് എൻ. പി എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. മൂന്നുമാസം […]
Read more

പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം; രോഗികളെ ഉള്‍പ്പെടെ മാറ്റിയതിനാൽ ആളപായമില്ല

പാലക്കാട്: തീപിടിത്തം. തീപടര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വനിത വാര്‍ഡുകളിലുണ്ടായിരുന്ന രോഗികളെ ഉള്‍പ്പെടെ മാറ്റി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ജില്ലാ ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ നഴ്സുമാരുടെ ചേയ്ഞ്ചിങ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. അരമണിക്കൂറിനുള്ളിൽ തീ പൂര്‍ണമായും അണയ്ക്കാനായതിനാൽ മറ്റു അപകടങ്ങളുണ്ടായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപടര്‍ന്ന ഉടനെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി.
Read more

ദുരന്തത്തില്‍ പകച്ച് ഡല്‍ഹി; റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 15 മരണം

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ ദുരന്തത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേമന്ത്രാലയം. മഹാകുംഭമേളയ്ക്കു പ്രയാഗ്‌രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് 15 പേരെങ്കിലും മരിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാത്രി 9:30 ഓടെയാണ് സംഭവം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനുകളില്‍ കയറാന്‍ യാത്രക്കാര്‍ തിക്കും തിരക്കും കൂട്ടിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. മരിച്ചവരില്‍ 11 സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു.
Read more

മുണ്ടക്കൈ-ചൂരൽമല ദുരന്തം; വകുപ്പ് സെക്രട്ടറിമാ‌‍ർ യോഗം ചേരും

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തമേഖലയുടെ പുന‌ർനി‍ർമ്മാണത്തിനായി ലഭിച്ച കേന്ദ്ര വായ്പയുടെ വിനിയോഗം ച‍ർച്ചചെയ്യാൻ വകുപ്പ് സെക്രട്ടറിമാ‌‍ർ യോഗം ചേരും. 2025ൽ തന്നെ പദ്ധതികൾ പൂ‍ർത്തിയാക്കണമെന്ന നിബന്ധനയും ചർച്ചചെയ്യും. പദ്ധതി പൂർത്തിയാക്കാൻ കേന്ദ്രത്തോട് സാവകാശം തേടുന്നതും പരിഗണിക്കുന്നുണ്ട്. മന്ത്രി കെ എൻ ബാലഗോപാലിന്റെ നി‍‍ർദേശ പ്രകാരമാണ് വകുപ്പ് സെക്രട്ടറിമാ‍ർ യോഗം ചേരുന്നത്. രണ്ട് ദിവസത്തിനകം യോഗം വിളിക്കാനാണ് നി‍ർദേശം.പുനർ നിർമ്മാണ പദ്ധതികളുടെ നി‍ർവഹണ വകുപ്പുകളുടെ സെക്രട്ടറിമാരാണ് യേഗം ചേരുക. ധനകാര്യ വകുപ്പിന്റെ ചുമതലയുളള അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ. […]
Read more

തൃശൂർ ബാങ്ക് കവർച്ച: പ്രതി സംസ്ഥാനം വിട്ടെന്ന് സൂചന

തൃശൂർ: ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ളയടിച്ച കേസിലെ പ്രതി സംസ്ഥാനം വിട്ടെന്ന് സൂചന. ഇതേ തുടർന്ന് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചുവെന്ന് അന്വേഷണസംഘം അറിയിച്ചു. മോഷ്ടാവ് സഞ്ചരിച്ച വാഹനം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. എട്ട് ജീവനക്കാരാണ് ചാലക്കുടിലെ കവർച്ച നടന്ന ഫെഡറൽ ബാങ്കിലുണ്ടായിരുന്നത്. ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുന്ന നേരത്താണ് മോഷണം നടന്നത്. ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്ത് മുഖം മറച്ച ഒരാൾ കത്തിയുമായി ബാങ്കിലേക്ക് കടന്നുവരികയായിരുന്നു. […]
Read more

ഡൽഹി മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ സാഹചര്യത്തിൽ മന്ത്രിസഭാ രൂപീകരണവും സതൃ പ്രതിജ്ഞ ചടങ്ങും ഉടൻ തീരുമാനിക്കും. അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വ്വേഷ് സാഹിബ് സിംഗ്, മുന്‍ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത, വനിതാ നേതാവ് ശിഖ റായ് ഉള്‍പ്പെടെയുളളവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. 27 വർഷത്തിന് ശേഷം തലസ്ഥാന നഗരിയിൽ ബിജെപി ഭരിക്കുന്ന സർക്കാരിന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് വലിയ ആഘോഷമാക്കാനാണ് തീരുമാനം.ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറായ […]
Read more

ടി.പി ശ്രീനിവാസനെ തല്ലിയത് തെറ്റല്ലെന്ന ന്യായീകരണവുമായി എസ്.എഫ്.ഐ

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി ശ്രീനിവാസനെ തല്ലിയതിനെ ന്യായീകരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ശ്രീനിവാസന്‍ തെറിപറഞ്ഞതുകൊണ്ടാണ് ഒരു വിദ്യാര്‍ഥി തല്ലിയതെന്നും അതിന് എസ്എഫ്ഐ മാപ്പ് പറയേണ്ടകാര്യമില്ലെന്നും ആര്‍ഷോ പറഞ്ഞു. എന്നാൽ, കോട്ടയത്ത് നഴ്സിങ് വിദ്യാര്‍ഥികള്‍ നേരിട്ടത് ക്രൂരമായ റാഗിങെന്ന് പി.എം ആര്‍ഷോ. വിഷയത്തില്‍ എസ്എഫ്ഐയ്ക്കെതിരെ തെറ്റായ പ്രചാരണം നടക്കുന്നു. ശക്തമായ നടപടി വേണമെന്നും കുറ്റക്കാരെ പഠനത്തില്‍ നിന്ന് വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read more

കൊയിലാണ്ടിയിൽ ആനകളിടഞ്ഞ് അപകടം: മൂന്ന് മരണം, ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞുണ്ടായ ദുരന്തത്തില്‍ മൂന്ന്. മരണം. മരിച്ചവരോടുളള ആദര സൂചകമായി നഗരസഭയിലെ 9 വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. വാര്‍ഡ് 17,18,25,26,27,28,29,30,31 വാര്‍ഡുകളിലാണ് ഹര്‍ത്താല്‍ നടത്തുക.അതേസമയം, സംഭവത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം രാവിലെ എട്ടുമണിയോടെ നടക്കും. സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറോടും ഉത്തരമേഖല സോഷ്യൽ ഫോറസ്ട്രി ചീഫ് കൺസർവേറ്റരോടും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉത്തരവിട്ടു.വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോൾ കരിമരുന്ന് […]
Read more
Advertisement
WhiteswanTV Footer