Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

2026ൽ എറണാകുളം യുഡിഎഫ് തൂത്തുവാരും

അടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം കേവലം മാസങ്ങളുടെത് മാത്രമാണ്. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതിവേഗത്തിൽ തന്നെ നിയമസഭാ തെരഞ്ഞെടുപ്പായിരിക്കും സംജാതമാവുക. മുന്നണികളും പാർട്ടികളും ഇപ്പോഴേ പ്രവർത്തനങ്ങളുമായി സജീവമായി കഴിഞ്ഞിരിക്കുന്നു. പൊതുവേ എല്ലാ കാലത്തും യുഡിഎഫിന് ഒപ്പം നിൽക്കാനുള്ള ജില്ലയാണ് എറണാകുളം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണമാറ്റം പ്രതീക്ഷിച്ചിരുന്ന യുഡിഎഫിന് കനത്ത തിരിച്ചടിയായിരുന്നു ലഭിച്ചത്. അതിന് തൊട്ടുമുൻപ് ലഭിച്ചിരുന്ന മണ്ഡലങ്ങൾ പോലും കൈവിട്ടുപോയി. ഇടതിനാകട്ടെ തുടർഭരണം ലഭിക്കുകയും ചെയ്തു. അപ്പോഴും എറണാകുളം ജില്ല യുഡിഎഫിന് ആശ്വാസം നല്‍കിയ […]
Read more

പി.വി അൻവറിനെതിരെ മമതാ ബാനർജിക്ക് പരാതി

തിരുവനന്തപുരം: പി.വി അൻവറിനെതിരെ തൃണമൂൽ സംസ്ഥാന നേതൃത്വം മമതാ ബാനർജിക്ക് പരാതി നൽകി. തൃണമൂലിൻ്റെ പേരിൽ അൻവർ പണപ്പിരിവ് നടത്തുന്നുവെന്നും, പാർട്ടി ഭാരവാഹിത്വം വാഗ്ദാനം ചെയ്ത് കോടികൾ പിരിക്കുന്നുവെന്നുമാണ് പരാതി. അൻവറിനെ സംസ്ഥാന കോർഡിനേറ്റർ സ്ഥാനത്തു നിന്ന് നീക്കണമെന്നും സംസ്ഥാന അധ്യക്ഷൻ സിജി ഉണ്ണി അയച്ച ഇ മെയിൽ സന്ദേശത്തിൽ ആവശ്യപ്പെടുന്നു. ഗുരുതരമായ ആരോപണങ്ങളാണ് അൻവറിനെതിരെ മമതാ ബാനർജിക്ക് അയച്ച ഇ മെയിലിൽ സംസ്ഥാന പ്രസിഡന്റ്‌ ഉന്നയിക്കുന്നത്. അൻവറിന്റെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും പാർട്ടിയുടെ പേരിൽ ഫണ്ട് […]
Read more

ലിംഗമാറ്റ ശസ്ത്രക്രിയ്ക്ക് മുമ്പായി അണ്ഡങ്ങള്‍ സൂക്ഷിക്കാന്‍ അനുവദിക്കണം; ഹൈക്കോടതിയെ സമീപിച്ച് ട്രാന്‍സ് മാന്‍

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് മുമ്പായി ഗര്‍ഭപാത്രത്തില്‍ നിന്നും അണ്ഡങ്ങളെടുത്ത് സൂക്ഷിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ് മാന്‍ ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ ഹരി ദേവഗീതാണ് കോടതിയെ സമീപിച്ചത്. ഒരു വര്‍ഷം മുമ്പ് ഹരി ദേവഗീതിന്റെ ആവശ്യം ആശുപത്രി അധികൃതര്‍ തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ ഹൈക്കോടതിയിലെത്തിയത്.ലിംഗമാറ്റ ശസ്ത്രക്രിയ പ്രത്യുത്പാദനത്തിന് തടസം സൃഷ്ടിക്കുന്നതിനാല്‍ അണ്ഡം സൂക്ഷിക്കാന്‍ അനുവദിക്കണമെന്നാണ് ഹരജിയില്‍ പറയുന്നത്. അതിനാല്‍ ക്രയോപ്രൊസര്‍വ് ചെയ്യുന്നതിനാല്‍ ആശുപത്രിയോട് കോടതി നിര്‍ദേശിക്കണമെന്ന് ഹർജിയില്‍ പറയുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് മുമ്പായി തങ്ങളുടെ […]
Read more

വയനാട് പുൽപ്പള്ളിയിൽ കത്തിക്കുത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

വയനാട് പുൽപ്പള്ളിയിൽ കത്തിക്കുത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്. സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ താഴെയങ്ങാടി ബെവ്‌കോ ഔട്ട്‌ലെറ്റ് പരിസരത്ത് വെച്ചാണ് റിയാസിന് കുത്തേറ്റത്. ദേഹത്ത് ഏഴോളം മുറിവുകൾ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. റിയാസിൻ്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം വയനാട് പുൽപള്ളിയിലേക്ക് കൊണ്ടുവരും.
Read more

(13-02-2025) ഇന്നത്തെ സമ്പൂര്‍ണ നക്ഷത്ര ഫലമറിയാം

ഇന്ന് ഫെബ്രുവരി 13 വ്യാഴാഴ്ച, ജീവിതത്തില്‍ പല സുപ്രധാന കാര്യങ്ങളും നിറവേറ്റണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചിരിക്കുന്ന ദിവസം കൂടിയാകാം ഇത്. എന്നാല്‍ പലപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കാറില്ല. അതിന് പിന്നിലെ പ്രധാന കാരണം നമ്മള്‍ ഓരോരുത്തരുടെയും ജന്മരാശിയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ്. മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം) കാര്യപരാജയം, മനപ്രയാസം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഇച്ഛാഭംഗം, കൂടിക്കാഴ്ചകള്‍ പരാജയപ്പെടല്‍ എന്നിവയാകും ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം) […]
Read more

ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിച്ചു; കാന്‍സര്‍ ബാധിതര്‍ക്കും കുട്ടികള്‍ക്കും ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആംബുലന്‍സ് നിരക്ക് ഏകീകരിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. 600 മുതല്‍ 2500 രൂപവരയാക്കിയാണ് നിജപ്പെടുത്തിയത്. കാന്‍സര്‍ ബാധിതര്‍ക്കും, 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും കിലോമീറ്ററിന് രണ്ട് രൂപ ഇളവ് നല്‍കണം. ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 20% ഇളവ് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.ഐസിയു സപ്പോര്‍ട്ട് ഉള്ള ഡി ലെവല്‍ ആംബുലന്‍സിന്റെ മിനിമം ചാര്‍ജ് 20 കിലോമീറ്ററിന് 2500രൂപയാക്കി നിശ്ചയിച്ചു. സി ലെവല്‍ ട്രാവലര്‍ ആംബുലന്‍സിന് 1500 രൂപ രൂപയാകും. ബി ലെവല്‍ നോണ്‍ എസി ട്രാവലറിനു 1000 […]
Read more

കമൽഹാസൻ രാജ്യസഭയിലേക്ക്; ഡിഎംകെയുമായി ധാരണ

ചെന്നൈ: നടന്‍ കമല്‍ ഹാസന് രാജ്യസഭ സീറ്റ് നൽകുവാൻ ധാരണ. കമല്‍ഹാസന്‍ ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇരു പാര്‍ട്ടികളും തമ്മിലുള്ള ധാരണ പ്രകാരം വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന് ഒരു സീറ്റ് നല്‍കും.
Read more

വയനാട്ടിൽ ഇന്ന് ഹർത്താൽ

വയനാട്: വന്യജീവി ആക്രമണത്തിൽ ഗോത്ര യുവാവ് മാനു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് ഹർത്താൽ. ഫാർമേഴ്സ് റിലീഫ് ഫോറവും തൃണമൂൽ കോൺഗ്രസും ചേർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തത്. അതേസമയം, ബസ് സർവീസ് നിർത്തിവെച്ച് കൊണ്ട് ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെങ്കിലും, ബസ് നിർത്തിവെച്ച് കൊണ്ടുള്ള ഹർത്താലിൽ […]
Read more

ഡോ. വന്ദന ദാസ് കൊലക്കേസിൽ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസിലെ സാക്ഷികളുടെ വിചാരണ ഇന്ന് ആരംഭിക്കും. വന്ദനയോടൊപ്പം സംഭവ സമയം കാഷ്വാലിറ്റിയിൽ ജോലി ചെയ്തിരുന്ന ഡോ. മുഹമ്മദ് ഷിബിനെയാണ് കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ വിനോദ് മുമ്പാകെ ആദ്യം വിസ്തരിക്കുന്നത്.2023 മേയ് 10ന് നടന്ന കൊലപാതകത്തെ സംബന്ധിച്ച് പൊലീസ് മുമ്പാകെ പ്രഥമ വിവരമൊഴി നൽകിയത് ഡോ. മുഹമ്മദ് ഷിബിൻ ആയിരുന്നു. പൂയപ്പള്ളി പൊലീസ് കൊട്ടാരക്കര ഗവ. ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച കുടവട്ടൂർ സ്വദേശിയായ പ്രതി […]
Read more

(12-02-2025) ഇന്നത്തെ രാശിഫലം അറിയാം

ഇന്ന് ഫെബ്രുവരി 12, ബുധനാഴ്ച്ച. ഒരു വ്യക്തിയുടെ ദിവസഫലം അവരുടെ രാശിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ദിവസവും നിങ്ങളുടെ രാശി അനുസരിച്ച് അന്നന്നത്തെ ഫലം മാറിമാറിയാം. മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം) മേടം രാശിക്കാർ ഇന്ന് അത്ര നല്ല സമയമല്ല. പല കാര്യങ്ങളിലും പരാജയം നേരിട്ടേക്കാം. മനഃപ്രയാസം, ഉത്സാഹക്കുറവ് എന്നിവ കാണുന്നു. വേണ്ടപ്പെട്ടവർ അകൽച്ച കാണിക്കാൻ സാധ്യത. നിയമ പ്രശ്നങ്ങളിൽ ഏർപ്പെടാൻ സാധ്യത. ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം) ഇടവം രാശിക്കാർക്ക് ഇന്ന് ഇഷ്ടഭക്ഷണ […]
Read more
Advertisement
WhiteswanTV Footer