Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

പ്രവാസലോകത്ത് പെട്ടുപോയ സുരേഷ് ബാബുവിനെ നാട്ടിലെത്തിച്ച് ഷാഫി പറമ്പിൽ; ആനന്ദകണ്ണീരോടെ ഭാര്യ ബീന

കോഴിക്കോട്: വടകര നടക്കുതാഴ മാരൂർ പീടിക സ്വദേശിനി ഇപ്പോൾ ഏറെ സന്തോഷവതിയാണ്. ആ സന്തോഷത്തിന് പിന്നിലുള്ള കാരണം രണ്ടു വർഷത്തിലേറെയായി കാണാതായ തന്റെ ഭർത്താവിനെ കണ്ടുകിട്ടി എന്നതിലാണ്. ബീനയുടെ ഭർത്താവ് സുരേഷ് ബാബു ദീർഘകാലമായി ഖത്തറിൽ ജോലി ചെയ്തു വരികയായിരുന്നു. 2017 സെപ്റ്റംബറിൽ ആയിരുന്നു സുരേഷ് ബാബു അവസാനമായി നാട്ടിലേക്ക് എത്തിയത്. പിന്നീട് 2022 മാർച്ച് മാസം വരെ നിരന്തരം ഫോണിൽ വീടുമായി ബന്ധപ്പെടാറുണ്ടായിരുന്നു. പിന്നീടാണ് പൊടുന്നനെ ഭർത്താവുമായുള്ള ആശയവിനിമയം പൂർണമായും നഷ്ടപ്പെടുന്നത്. ഖത്തറിൽ സുരേഷ് പോകുവാൻ […]
Read more

പഞ്ചാബിൽ പക വീട്ടാനൊരുങ്ങി കോൺഗ്രസ്

ദീർഘകാലത്തോളം കോൺഗ്രസ് പാർട്ടി അധികാരത്തിൽ ഉണ്ടായിരുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസിനെ പിന്നിലാക്കി ആംആദ്മി പാർട്ടി ഡൽഹിക്ക് പിന്നാലെ പഞ്ചാബിന്റെ ഭരണം പിടിക്കുന്നത്. ഡൽഹിയിലെ സൗജന്യ പദ്ധതികളും വികസനവും ഉയർത്തിക്കാട്ടിയായിരുന്നു പഞ്ചാബിലെ ആം ആദ്മിയുടെ പോരാട്ടം. കോൺഗ്രസിനുള്ളിലെ വിഭാഗീയത ആം ആദ്മിക്ക് കോൺഗ്രസിന് ഇട്ടൊരു ആപ്പ് വെക്കുവാൻ ഇടയാക്കുകയും ചെയ്തു. ഡൽഹിക്ക് പിന്നാലെ പഞ്ചാബിൽ കൂടി അധികാരം നേടിയതോടെ ആം ആദ്മി ദേശീയ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കുകയും ചെയ്തു. അഴിമതി വിരുദ്ധതയായിരുന്നു കെജ്രിവാളിന്റെയും ആം […]
Read more

ഒറ്റപ്പാലത്ത് താമര വിരിയിക്കാൻ ഉണ്ണി മുകുന്ദൻ…?

ബിജെപി അനായാസം വിജയിക്കുവാൻ കഴിയുമെന്ന് കരുതുന്ന കേരളത്തിലെ മണ്ഡലങ്ങളിൽ ഒന്നാണ് ഒറ്റപ്പാലം. കാലാകാലങ്ങളായി ഇടതു എംഎൽഎമാരാണ് വിജയിച്ചു വരുന്നതെങ്കിലും നന്നായി പരിശ്രമിച്ചാൽ ഒറ്റപ്പാലത്ത് വിജയക്കൊടി പാറിപ്പിക്കുവാൻ കഴിയുമെന്ന് ബിജെപി കരുതുന്നുണ്ട്. 2011ൽ പതിനായിരത്തിൽ താഴെ വോട്ട് ലഭിച്ചയിടത്ത് 2016ലും 2021ലും വോട്ട് നേരെ ഇരട്ടിയാക്കുവാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും തുടർച്ചയായി പി വേണുഗോപാലായിരുന്നു ബിജെപിക്ക് വേണ്ടി മത്സരിച്ചിരുന്നത്. മികച്ച ഒരു യുവ സ്ഥാനാർത്ഥിയെ നിർത്തിയാൽ മണ്ഡലത്തിൽ വിജയിക്കാം എന്നതാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. കോൺഗ്രസിലേക്ക് പോയില്ലായിരുന്നുവെങ്കിൽ […]
Read more

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

ഇടുക്കി: പെരുവന്താനത്തിന് സമീപം കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സോഫിയയുടെ കുടുംബത്തിനുള്ള ധനസഹായം ഇന്ന് തന്നെ കൈമാറുമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. പത്തുലക്ഷം രൂപ ധനസഹായമാണ് ‌കുടുംബത്തിന് നൽകുക. മകൾക്ക് സർക്കാർ ജോലിക്കായി ശുപാർശ നൽകുമെന്നും ജില്ലാ കളക്ടർ വി. വിഘ്നേശ്വരി അറിയിച്ചിരുന്നു. ഇതോടെയാണ് പ്രദേശത്ത് ഇന്നലെ ഉണ്ടായ വലിയ പ്രതിഷേധത്തിന് അവസാനമായത്. രാത്രി വൈകിയും കൊമ്പൻപാറയിൽ ആളുകൾ തടിച്ചുകൂടി വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ആനകളെ നീക്കാൻ വേണ്ട നടപടി കൂടി ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധത്തിന് അവസാനമായത്. […]
Read more

വടകരയിൽ ഒൻപത് വയസുകാരിയെ കോമയിലാക്കിയ വാഹനാപകടം: പ്രതി ഷെജീലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കോഴിക്കോട്: വടകരയിൽ കാറിടിച്ച് ഒൻപത് വയസുകാരി കോമയിലായ സംഭവത്തിൽ പ്രതി ഷെജീലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അശ്രദ്ധമൂലം ഉണ്ടായ മരണത്തിനും ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വ്യാജ രേഖ ചമച്ചതിനുമാണ് നിയമനടപടി. വ്യാജ രേഖ ചമച്ച കേസിൽ ഷെജീൽ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം എടുത്തിട്ടുണ്ട്. കഴിഞ്ഞ​ദിവസം പുലർച്ചെ മൂന്നരയോടെ ഷാർജയിൽ നിന്നും കോയമ്പത്തൂരിലെത്തിയ ഷെജീലിനെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ഷെജീലിനെതിരെ പുറപ്പെടുവിച്ച ലുക്ക്‌ ഔട്ട്‌ നോട്ടീസിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. തുടർന്ന് വടകര പൊലീസ് കോയമ്പത്തൂരിലെത്തി […]
Read more

പാതിവില തട്ടിപ്പ്; അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: പാതിവില തട്ടിപ്പുകേസ് പ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയക്കാരും ജുഡീഷ്യറിയിലെ ഉന്നതരുമടക്കം ഉള്‍പ്പെട്ട കേസായതിനാല്‍ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കവെ അനന്തുകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുവാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. കേസില്‍ റിമാന്‍ഡിലായ അനന്തുകൃഷ്ണനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയത്. അതേസമയം കേസ് ക്രൈംബ്രാഞ്ച് […]
Read more

(11-02-2025) അറിയാം ഇന്നത്തെ നക്ഷത്രഫലം

ഇന്ന് ഫെബ്രുവരി 11. ഏവരുടെയും രാശിഫലങ്ങൾ ഒരു ദിവസത്തിൽ സംഭവിക്കാൻ പോകുന്ന നല്ലതും ചീത്തയുമായി ചില കാര്യങ്ങളുടെ സൂചനയാണ്. എന്നാൽ ഈ രാശിഫലങ്ങളിൽ പറയുന്നതെല്ലാം നടക്കണമെന്നില്ല. കാരണം ഇത് പ്രവചനം മാത്രമാണ്. അത്തരത്തിൽ നിങ്ങളുടെ ഇന്നത്തെ രാശിഫലങ്ങൾ വിശദമായി നോക്കാം. മേടം ഇന്ന് മേടം രാശിക്കാർക്ക് ഭാ​ഗ്യം അനുകൂലമായിരിക്കും. ഇന്ന് നിങ്ങളുടെ ജോലിസ്ഥലത്ത് ചില മാറ്റങ്ങൾ വരും. ഭാവിയിൽ ഇത് നിങ്ങൾക്ക് ഗുണകരമാകും. വിദ്യാർത്ഥികൾക്ക് അവരുടെ കഠിനാധ്വാനത്തിലൂടെ വിജയം സാധ്യമാകും. ഇടവം ഇന്ന് കുടുംബത്തിലെ ചില ആവശ്യങ്ങൾക്കായി […]
Read more

കോട്ടയം തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ കവർച്ച; രണ്ടു ലക്ഷം രൂപയോളം നഷ്ടപ്പെട്ടു

കോട്ടയം: തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ കവർച്ച. പള്ളിയിലെ മുറിയിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയോളം മോഷ്ടാക്കൾ അപഹരിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു മോഷണം നടന്നത്. മുറിയുടെ താഴ് തകർന്ന നിലയിലായിരുന്നു. തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
Read more

ഗണേശൻ യുഡിഎഫിലെത്തിയാൽ പത്തനാപുരത്ത് ഭീമൻ രഘു എൽഡിഎഫ് സ്ഥാനാർഥി…?

കാലാകാലങ്ങളായി മുന്നണി ഏതാണെങ്കിലും പത്തനാപുരത്തെ എംഎൽഎ ഗണേഷ് കുമാർ തന്നെയാകറുണ്ട്. മണ്ഡലത്തിൽ ഉടനീളം അത്രത്തോളം ബന്ധങ്ങൾ ഗണേഷ് കുമാറിന് ഉണ്ട്. പത്തനാപുരം തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോഴൊക്കെ പാർട്ടിയും മുന്നണിയും നോക്കാതെ ഗണേഷ് കുമാർ എന്ന വ്യക്തിയെ നോക്കി മാത്രം വോട്ട് ചെയ്യുന്നവരാണ് പത്തനാപുരത്തെ ജനങ്ങൾ. പിതാവ് ആർ ബാലകൃഷ്ണപിള്ളയെ പോലെ അത്രത്തോളം സ്വീകാര്യത ഗണേശനും ആർജ്ജിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പൊതുവേ കേരളത്തിൽ ഇനി തുടർഭരണത്തിന് സാധ്യതയില്ലെന്ന് എല്ലാവരും വിലയിരുത്തുമ്പോൾ വീണ്ടും മന്ത്രിയായി തുടരുന്നതിന് യുഡിഎഫ് പാളയത്തിലേക്ക് പോകുന്നതിനുള്ള ആലോചനകൾ ഗണേഷ് […]
Read more

അലൈന്‍മെന്‍റില്‍ ഭേദഗതി വരുത്താന്‍ തയ്യാറെന്ന് കെ-റെയിൽ

ന്യൂഡൽഹി: കെ-റെയിൽ പദ്ധതിയില്‍ വീണ്ടും നിര്‍ണായക നീക്കവുമായി കെ- റെയില്‍. അടിസ്ഥാന പദ്ധതിയില്‍ മാറ്റം വരുത്താതെ അലൈന്‍മെന്‍റിലും ഡിപിആറിലും മാറ്റം വരുത്താമെന്ന് കാട്ടി കേന്ദ്ര റെയിൽവേ ബോർഡിന് കത്തയച്ചു. അതിവേഗ പാത എങ്ങനെ വേണമെന്ന് വ്യക്തമാക്കി മെട്രോമാൻ ഇ ശ്രീധരനും, റെയിൽവേ മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്. അതിവേഗ തീവണ്ടികള്‍ക്കുള്ള പ്രത്യേക പാത എന്ന സിൽവർ ലൈനിൻ്റെ അടിസ്ഥാന തത്വത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെങ്കിലും മറ്റു കാര്യങ്ങളിൽ ഭേദഗതികൾ ആകാമെന്നും ആണ് കെ- റെയിലിൻ്റെ പുതിയ നിലപാട്. റെയിൽവേയുടെ […]
Read more
Advertisement
WhiteswanTV Footer