Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

കോൺഗ്രസിനുള്ളിൽ ആർഎസ്എസുകാരോ…?

പകല്‍ കോണ്‍ഗ്രസും രാത്രിയില്‍ ആര്‍.എസ്.എസുമായി നടക്കുന്നവരെ പാര്‍ട്ടിയില്‍ വേണ്ടെന്ന് തുറന്നടിച്ചത് മുൻ മുഖ്യമന്ത്രിയും കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ തലതൊട്ടപ്പനുമായ സാക്ഷാൽ എ കെ ആന്റണി ആയിരുന്നു. അത് പാർട്ടിക്കുള്ളിൽ ഉണ്ടാക്കിയ ചർച്ചകൾ ചെറുതൊന്നുമായിരുന്നില്ല. കോണ്‍ഗ്രസിനടിയിലെ മണ്ണ് ചോര്‍ന്ന് അണികള്‍ ബി.ജെ.പിയിലേക്ക് പോവുകയാണെന്നുകൂടി ആന്‍റണി അന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിനും അതിലെ മുഖ്യ ഘടകമായ കോണ്‍ഗ്രസിനും നേരിട്ട വന്‍ തിരിച്ചടിക്ക് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മൂന്നാം ശക്തിയായി ഉയര്‍ന്നുവന്നതാണെന്ന വസ്തുത […]
Read more

അഡ്വ.ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി പ്രസിഡന്റ്‌

തൃശൂര്‍: തൃശൂര്‍ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി അധ്യക്ഷനെ പ്രഖ്യാപിച്ചു. അഡ്വ.ജോസഫ് ടാജറ്റ് അധ്യക്ഷനാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ നിര്‍ദ്ദേശം അംഗീകരിച്ചതായി എഐസിസി വാര്‍ത്താക്കുറിപ്പിറക്കി. നിലവില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവാണ് ടാജറ്റ്. വിഭാഗീയ പ്രവർത്തനങ്ങളെ തുടര്‍ന്ന് എട്ട് മാസമായി തൃശൂര്‍ ഡിസിസിക്ക് അധ്യക്ഷനില്ലായിരുന്നു. വി.കെ ശ്രീകണ്ഠന്‍ എംപിക്കായിരുന്നു താത്കാലിക ചുമതല. ‌
Read more

കർഷകരെ ചൂണ്ടി സർക്കാരിനിട്ട് ഷോൺ ജോർജിന്റെ വെട്ട്

സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ചതിനുശേഷം അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ജനോപകാരബജറ്റെന്നും ജനദ്രോഹബജറ്റെന്നുമുള്ള വാദങ്ങളും ഉയരുന്നുണ്ട്. ഭരണപക്ഷ രാഷ്ട്രീയ പാർട്ടികൾ ബജറ്റ് ജന നന്മയ്ക്ക് ഉതകുന്നതാണെന്ന് പറയുമ്പോൾ, ജനതയെ ആകെ പരിപൂർണ്ണമായും വഞ്ചിക്കുന്ന ബജറ്റ് ആണെന്നാണ് പ്രതിപക്ഷം പറയുന്നത്. ബജറ്റുമായി ബന്ധപ്പെട്ട ബിജെപി നേതാവ് ഷോൺ ഷോർജിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ കൂടുതൽ ചർച്ചയായി മാറിയിരിക്കുന്നത്. കർഷകരുടെ ക്ഷേമത്തിനുവേണ്ടി യാതൊരുവിധത്തിലുള്ള പദ്ധതികളും ബജറ്റിൽ ഇല്ലെന്ന് ഷോൺ വിമർശിക്കുന്നുണ്ട്. പരിപൂർണ്ണമായും കർഷക ദ്രോഹ ബജറ്റ് ആണിതെന്നും […]
Read more

കുടുംബശ്രീയെ ചേര്‍ത്തുപിടിച്ച് സർക്കാർ; 270 കോടി അനുവദിച്ചു

തിരുവനന്തപുരം: കുടുംബശ്രീയെ ചേര്‍ത്തുപിടിച്ച് സർക്കാർ. കുടുംബശ്രീക്കായി 270 കോടി അനുവദിച്ചുവെന്ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ആരോഗ്യ ടൂറിസം മേഖലയില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും പദ്ധതിക്കായി 50 കോടി രൂപ അനുവദിച്ചുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ പ്രചാരണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈഫ് പദ്ധതിയില്‍ ഒരു ലക്ഷം വീടുകള്‍ കൂടി പൂര്‍ത്തിയാക്കുമെന്നും അതിനായി 1160 കോടി രൂപ അനുവദിച്ചുവെന്നും ധമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. […]
Read more

കെ ഹോം വരുന്നു: ഒഴിഞ്ഞുകിടക്കുന്ന വീടുകൾ കുറഞ്ഞ നിരക്കിൽ വിനോദസഞ്ചാരികൾക്ക് ലഭ്യമാക്കും

തിരുവനന്തപുരം: കേരളത്തിൽ കെ ഹോം പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. കെ- ഹോംസ് പദ്ധതികളുടെ പ്രാരംഭ ചിലവുകൾക്കായി 5 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കേരളത്തിൽ ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ പരമാവധി പ്രയോജനപ്പെടുത്തി ടൂറിസം വികസനത്തിന്റെ ഭാ​ഗമായി വിനോദസഞ്ചാരികൾക്ക് താമസിക്കാൻ നൽകുന്നതാണ് പദ്ധതി. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽ നിന്ന് മാതൃകകളും നടത്തിപ്പുരീതികളും സ്വീകരിച്ചുക്കൊണ്ട് മിതമായ നിരക്കിൽ വീടുകളിൽ താമസമൊരുക്കുക എന്നതാണ് പദ്ധതിയുടെ ഉള്ളടക്കം. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ പരിപാലനവും സുരക്ഷയും പദ്ധതിയിലൂടെ ഉറപ്പുവരുത്താൻ […]
Read more

ആരോഗ്യരംഗത്ത് മുന്നേറ്റത്തിനൊരുങ്ങി കേരളം; ഹെൽത്ത് ടൂറിസത്തിന് 50 കോടി

തിരുവനന്തപുരം: കേരളത്തെ ആരോഗ്യ ടൂറിസം ഹബ്ബാക്കുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ഇതിനായി 50 കോടി രൂപയാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. കേരള ഹെൽത്ത് ടൂറിസത്തെ ആഗോള തലത്തിൽ ബന്ധിപ്പിക്കൽ, അതിന്റെ വളർച്ച, ഡിജിറ്റൽ ഹെൽത്ത് കെയർ, ഹെൽത്ത് ഇൻഫോർമാറ്റിക്സ്, സൈബർ സെക്യൂരിറ്റി, അണുബാധ തടയൽ, ആരോഗ്യ സംരക്ഷണത്തിൽ സുസ്ഥിരമായ നവീകരണം, അന്തർദേശീയ രോഗികളുടെ അനുഭവം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് കേരളം മുന്നോട്ട് പോകുന്നത്. മെഡിക്കൽ ടൂറിസത്തിന് അനുകൂലമായ ഒരു ഇക്കോസിസ്റ്റം വികസിപ്പിക്കുക എന്നതാണ് കേരള […]
Read more

തിരുവനന്തപുരത്ത് മെട്രോ റെയിൽ; മൂന്ന് നഗരങ്ങൾക്ക് മെട്രോ പൊളിറ്റൻ പ്ലാൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം പുരോഗമിക്കുകയാണ്. വമ്പൻ പദ്ധതികളാണ് ബജറ്റിൽ സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കും. കൊച്ചി മെട്രോയുടെ വികസനം തുടരും. തെക്കൻ കേരളത്തിൽ കപ്പൽ നിർമ്മാണശാല ആരംഭിക്കുന്നതിന് കേന്ദ്രവുമായി ഇടപെടലുകൾ നടത്തും. ഇതുവരെയുള്ള വിഴിഞ്ഞം തുറമുഖ പ്രവർത്തനത്തിന്റെ മുഴുവൻ തുകയും ചെലവഴിച്ചത് സംസ്ഥാന സർക്കാരാണെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. സംസ്ഥാനത്തെ മൂന്നു നഗരങ്ങളെ മെട്രോ പൊളിറ്റിൻ പ്ലാനിൽ ഉൾപ്പെടുത്തുകയും ചെയ്തു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളെയാണ് പ്ലാനിൽ ഉൾപ്പെടുത്തിയത്.സർവീസ് പെൻഷൻ കുടിശിക […]
Read more

കേരളം ഒരു ടേക്ക്ഓഫിന് സജ്ജമായി: സംസ്ഥാനത്ത് ബജറ്റ് അവതരണം ആരംഭിച്ചു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കേരളത്തിന്റെ സമ്പത്ത് ഘടന അതിവേഗ വളര്‍ച്ചയുടെ പാതയിലാണെന്നും സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ച വളരെ മെച്ചപ്പെട്ട നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ ഗ്യാരണ്ടിയാണ്. സര്‍വീസ് പെന്‍ഷന്‍ കുടിശിക 600 കോടി രൂപ ഫെബ്രുവരിയില്‍ വിതരണം ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ നയമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ കുടിശികയ്ക്ക് കാരണം. ഇത് മനസ്സിലാക്കി ജീവനക്കാര്‍ […]
Read more

കാക്കനാട് യുവാക്കള്‍ക്ക് പൊലീസ് മര്‍ദനമേറ്റതായി പരാതി

കൊച്ചി: കാക്കനാട് അമ്പലമേട് സ്റ്റേഷനില്‍ യുവാക്കള്‍ക്ക് പൊലീസ് മര്‍ദനമേറ്റതായി പരാതി. മോഷണ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം രാത്രിയാണ് മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. അഖില്‍ ഗണേഷ്, അജിത് ഗണേഷ്, ആദിത്യന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് വൈദ്യ പരിശോധനയ്ക്കായി ഇറക്കുമ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. യുവാക്കളെ വിട്ട് കിട്ടാന്‍ സ്റ്റേഷന്‍ പരിസരത്ത് കുടുംബാംഗങ്ങള്‍ എത്തിയതോടെയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പൊലീസ് സ്റ്റേഷന് അകത്ത് വച്ചും സംഘര്‍ഷമുണ്ടായി. മൂന്ന് പേരില്‍ രണ്ട് പേര്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെന്നാണ് പൊലീസ് പറയുന്നത്. ഇവരില്‍ […]
Read more

സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ഷൂട്ടിങ്ങും സിനിമ പ്രദർശനവും ഉൾപ്പെടെ സ്തംഭിപ്പിച്ചാണ് സമരം. ജി.എസ്.ടിക്കൊപ്പമുള്ള വിനോദനികുതി സംസ്ഥാന സർക്കാർ പിൻവലിക്കണം, താരങ്ങളുടെ പ്രതിഫലം കുറയ്ക്കണം തുടങ്ങിയവയാണ് നിർമാതാക്കളുടെ ആവശ്യങ്ങൾ. ജനുവരിയിൽ മാത്രം മലയാള സിനിമയുടെ തിയറ്റർ നഷ്ടം 101കോടിയാണെന്നും നിർമാതാക്കൾ പറഞ്ഞു.ജനുവരിയിൽ മാത്രം 28ചിത്രങ്ങളാണ് തിയറ്ററിൽ റിലീസായത്. ഇതിൽ രേഖാചിത്രം മാത്രമാണ് നേട്ടമുണ്ടാക്കിയത്. സിനിമാനിർമാണ ചെലവിന്റെ 60ശതമാനവും താരങ്ങൾക്കുൾപ്പെടെ പ്രതിഫലം നൽകാനാണ് ചെലവിടുന്നത്. സിനിമ നിർമിക്കാൻ […]
Read more
Advertisement
WhiteswanTV Footer