Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

‘സ്വകാര്യ സര്‍വ്വകലാശാല’; സിപിഎമ്മിന്റെ നിലപാട് വ്യതിയാനം

കൂത്തുപറമ്പിലെ രക്തസാക്ഷികൾ സിപിഎമ്മിന് എല്ലാകാലത്തും അവരുടെ രാഷ്ട്രീയ വഴികളിലെ കരുത്തും ഊർജ്ജവും ആയിരുന്നു. 30 വർഷങ്ങൾക്ക് മുൻപ് പരിയാരം സഹകരണ മെഡിക്കൽ കോളേജിനെ സ്വകാര്യ മെഡിക്കൽ കോളേജാക്കി മാറ്റുന്നു എന്ന് ആരോപിച്ച് ഡിവൈഎഫ്ഐ സമരം നടത്തിയത്. ആ സമരത്തിൽ അഞ്ച് പേർ രക്തസാക്ഷികളാവുകയും പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായി മാറുകയും ചെയ്തു. അന്നത്തെ വെടിവെപ്പിന്റെ വേദനയും പേറി പതിറ്റാണ്ടുകൾ ജീവിച്ച പുഷ്പൻ ഈ അടുത്താണ് മരണത്തിലേക്ക് വീണുപോയതും. ഇന്നിപ്പോൾ വിദേശ സർവകലാശാലകൾക്ക് സിപിഎം പച്ചക്കൊടി കാണിക്കുമ്പോൾ കൂത്തുപറമ്പിലെ സമരം […]
Read more

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം: പി സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കോട്ടയം: ചാനൽ ചർച്ചയ്ക്കിടയിൽ ഉണ്ടായ വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെക്ഷൻസ് കോടതിയാണ് ജാമ്യഹർജി തള്ളിയത്. ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് ജോർജിന്റെ അഭിഭാഷകർ വ്യക്തമാക്കി. നാല് തവണ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചതിന് പിന്നാലെയാണ് ഇന്ന് കോടതി കേസ് വീണ്ടും പരിഗണിച്ചത്. മതസ്പർധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് പി.സി. ജോർജിനെതിരെ കേസെടുത്തിരുന്നത്. ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം മതവർഗീയവാദികളാണെന്ന് പറഞ്ഞ പി സി […]
Read more

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ലെന്നും മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി മാറിയ കാട്ടുപന്നികളെ വേട്ടയാടാൻ അനുമതിയുണ്ടെന്നും കേന്ദ്ര സർക്കാർ. പാർലമെൻറിൽ എ എ റഹീം എംപിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാരെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്നത് അംഗീകരിക്കില്ലെന്നും കേന്ദ്രം പറഞ്ഞു. ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം അനുവദിക്കുന്നില്ല. കേന്ദ്രം ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാൻ അനുമതി നിഷേധിക്കുന്നുവെന്നും കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നും കഴിഞ്ഞ […]
Read more

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്‌മയുടെ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി, എതിർ കക്ഷികൾക്ക് നോട്ടീസ്

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ പ്രതി ​ഗ്രീഷ്മയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹൈക്കോടതി എതിർകക്ഷികൾക്ക് നോട്ടീസയച്ചു. വധശിക്ഷയ്ക്കെതിരെയാണ് ​ഗ്രീഷ്മ അപ്പീൽ സമർപ്പിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. നിലവിൽ അട്ടക്കുളങ്ങര വനിതാ ജയിലിൽ തടവിലാണ് ​ഗ്രീഷ്മ.അപൂർവങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന് ചൂണ്ടികാട്ടി നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എ എം ബഷീര്‍ ആണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നല്‍കാനാകില്ലെന്ന കോടതി നിരീക്ഷിച്ചിരുന്നു. 586 പേജുള്ള കോടതി […]
Read more

വിമർശനങ്ങൾ ഉയരുമ്പോൾ ‘വയനാട്ടുകാരി’ ആകാൻ പ്രിയങ്ക ഗാന്ധി

വയനാട് മണ്ഡലം പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കുന്നില്ലെന്ന പ്രചാരണം സിപിഎമ്മും ബിജെപിയും സമീപകാലത്ത് ശക്തമാക്കിയിരുന്നു. കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ അത്തരത്തിൽ മുറുമുറുപ്പും അത്തരത്തിൽ ചില ഘട്ടങ്ങളിൽ ഉയർന്നിരുന്നു. അതിൽ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതൃത്വവും ഒടുവിൽ ചില മാറ്റങ്ങൾക്ക് തയ്യാറായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഫെബ്രുവരി 8 മുതല്‍ 10 വരെ പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തും. നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും. നിയോജകമണ്ഡലങ്ങളിലെ ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി […]
Read more

സിഎസ്‌ആർ ഫണ്ട് പകുതി വില തട്ടിപ്പ്: പ്രതികരണവുമായി അനന്തു കൃഷ്ണൻ

കൊച്ചി: സിഎസ്ആർ ഫണ്ട് പകുതി വില തട്ടിപ്പിൽ പ്രതികരിച്ച് പ്രതി അനന്തു കൃഷ്‌ണൻ. സത്യം പുറത്ത് വരുമെന്നും കേസ് അന്വേഷണം നടക്കട്ടെയെന്നും കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അനന്തു കൃഷ്‌ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സന്നദ്ധ സംഘടനകൾ വഴിയുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നതെന്നും അനന്തു പറഞ്ഞു. നിലവിൽ അനന്തു കൃഷ്‌ണനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 1000 കോടിയിലധികം രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അനന്തു കൃഷ്‌ണൻ്റെ വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റ അടക്കം മൂന്നു കാറുകളാണ് […]
Read more

വിദ്യാർഥി ജീവനൊടുക്കിയ സംഭവം; ജെംസ് സ്കൂൾ വൈസ് പ്രിൻസിപ്പലിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: തൃപ്പൂണിത്തുറയിൽ സ്കൂൾ വിദ്യാർഥിയായ മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ജെംസ് ഇന്റർനാഷണൽ സ്കൂൾ വൈസ് പ്രിൻസിപ്പലിനെ വീണ്ടും ചോദ്യം ചെയ്യും. കേസിൽ ബിനു അസീസിൻ്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. മിഹിറിനെതിരായ നടപടികളെല്ലാം പ്രിൻസിപ്പലിന്റെ നിർദേശത്തെ തുടർന്നാണ് എന്നായിരുന്നു മൊഴി. കുറ്റം പ്രിൻസിപ്പലിൻ്റെ തലയിൽ വെച്ച് രക്ഷപെടാനുള്ള ശ്രമമെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ, മിഹിർ പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ വിശദീകരണ കത്തിനെതിരെ മരിച്ച മിഹിറിൻ്റെ അമ്മ രംഗത്തെത്തിയിരുന്നു. റാഗിങിനെ കുറിച്ച് സ്കൂൾ അറിഞ്ഞത് […]
Read more

ഷാരോൺ വധക്കേസ് റദ്ദാക്കണമെന്ന് ഗ്രീഷ്മ, അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഗ്രീഷ്മ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് എന്നാവശ്യപ്പെട്ടാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മല്‍ കുമാറിനും ശിക്ഷ വിധിച്ചിരുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. മൂന്നാം പ്രതിയായ നിർമൽ കുമാറിന് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചു. ഗ്രീഷ്മയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും […]
Read more

മന്ത്രി വി ശിവൻകുട്ടിയുടെ മകൻ ഗോവിന്ദ് വിവാഹിതനായി

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും ആർ പാർവതി ദേവിയുടെയും മകൻ പി ഗോവിന്ദ് വിവാഹിതനായി. എറണാകുളം തിരുമാറാടി തേങ്ങാ അര കളപ്പുരക്കൽ ജോർജിന്റെയും റെജിയുടെയും മകൾ എലീന ജോർജ് ആണ് വധു. മന്ത്രി മന്ദിരമായ റോസ് ഹൗസിൽ വച്ച് വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ വളരെ കുറച്ച് രാഷ്ട്രീയ നേതാക്കളും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മന്ത്രി ശിവൻകുട്ടി തന്നെയാണ് വിവരം സാമൂഹ്യ […]
Read more

2026ൽ പൂഞ്ഞാറിൽ ബിജെപി…?

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇനിയുള്ളത് കേവലം ഒരു വർഷം മാത്രമാണ്. കൈവിട്ടുപോയ മണ്ഡലങ്ങൾ തിരികെ പിടിക്കുവാനും ഇതുവരെ കൊടി നാട്ടുവാൻ പോലും കഴിയാതെ പോയ മണ്ഡലങ്ങളിൽ ആധിപത്യം സ്ഥാപിക്കുവാനും ഉള്ള നെട്ടോട്ടത്തിലാണ് മുന്നണികളും പാർട്ടികളും. കേരള രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലങ്ങളിൽ ഒന്നാണ് പൂഞ്ഞാർ. കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി, മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കല്‍, കോരുത്തോട് എന്നീ പഞ്ചായത്തുകളും, മീനച്ചില്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ഈരാറ്റുപേട്ട, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, തിടനാട് എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് പൂഞ്ഞാര്‍ നിയമസഭാ മണ്ഡലം. […]
Read more
Advertisement
WhiteswanTV Footer