Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

കൊല്ലത്ത് എൽഡിഎഫിൽ കലഹം; ഡെപ്യൂട്ടി മേയർ രാജിവെച്ചു

കൊല്ലം: കൊല്ലത്ത് എൽഡിഎഫിൽ കലഹം. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഐ അംഗം രാജിവച്ചു. മേയർ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള ധാരണ സിപിഎം തെറ്റിച്ചതിനെ തുടർന്നാണ് രാജി. നിലവിൽ ഡെപ്യൂട്ടി മേയ‍റായിരുന്ന സിപിഐ നേതാവ് കൊല്ലം മധുവാണ് രാജി നൽകിയത്. മേയർ സ്ഥാനം പ്രസന്ന ഏണസ്റ്റ് രാജിവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രാജിവെക്കാതിരുന്നതോടെയാണ് ഡപ്യൂട്ടി മേയ‍ർ സ്ഥാനം സിപിഐ ഉപേക്ഷിച്ചത്. ഡെപ്യൂട്ടി മേയർക്കൊപ്പം രണ്ട് സ്റ്റാൻ്റിങ് കമ്മിറ്റി ചെയ‍ർപേഴ്‌സൺ സ്ഥാനവും സിപിഐ രാജിവെച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സവിത […]
Read more

സ്കൂട്ടർ തട്ടിപ്പ്: എ എൻ രാധാകൃഷ്ണൻ കുടുങ്ങും..?

വിവിധ സിഎസ്ആർ ഫണ്ടുകൾ ഉപയോഗപ്പെടുത്തി പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും നൽകാമെന്ന വ്യാജേനെ തട്ടിപ്പ് നടത്തിയ കേസിൽ അനന്തുകൃഷ്ണൻ എന്നൊരാൾ പൊലീസിന്റെ പിടിയിലായിരുന്നു. 300 കോടി രൂപയിലേറെ തുകയാണ് തട്ടിപ്പിലൂടെ ഇയാൾ കൈലാക്കിയത്. ഇപ്പോഴിതാ അനന്തുകൃഷ്ണനും അപ്പുറത്തേക്ക് പല പ്രമുഖരിലേക്കും അന്വേഷണം വന്നെത്തുകയാണ്. സംശയത്തിന്റെ നിഴലിൽ നിൽക്കുന്നവരിൽ പ്രധാനിയാണ് ബിജെപിയുടെ സംസ്ഥാന നേതാവായ എ എൻ രാധാകൃഷ്ണൻ. അനന്തുവിന്റെ കൊച്ചി ഹൈക്കോടതി ജങ്ഷനിലെ അശോക ഫ്ളാറ്റില്‍ ബി.ജെ.പി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ഇടയ്ക്കിടെ ഇവിടെ വരാറുണ്ടായിരുന്നെന്ന് […]
Read more

2026ൽ കോട്ടയം യുഡിഎഫ് കോട്ടയാകും…?

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം നാൾക്കുനാൾ കുറഞ്ഞുവരികയാണ്. തെരഞ്ഞെടുപ്പിലേക്കുള്ള കാലയളവ് കുറഞ്ഞുവരുന്നതനുസരിച്ച് പാർട്ടികളും മുന്നണികളും പരമാവധി കളം നിറയുകയാണ്. രാഷ്ട്രീയ വിവാദങ്ങൾ സജീവമാക്കി നിർത്തുന്നതിന് പ്രതിപക്ഷ പാർട്ടികളും സർക്കാരിന്റെ പ്രവർത്തനങ്ങൾ വർദ്ധിപ്പിച്ച് മുഖം രക്ഷിക്കുന്നതിന് ഭരണപക്ഷവും കിണഞ്ഞ് പരിശ്രമിക്കുകയാണ്. കേരളം ആരു ഭരിക്കും എന്നതിൽ നിർണായകമായ ചെലുത്താറുള്ള ജില്ലകളിൽ ഒന്നാണ് കോട്ടയം. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി, പാല, കടുത്തുരുത്തി, വൈക്കം തുടങ്ങിയ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് കോട്ടയം ജില്ല. ഇതിൽ നാല് മണ്ഡലങ്ങളിൽ മാത്രമാണ് യുഡിഎഫ് […]
Read more

ചോദ്യം ചെയ്യലിന് ഹാജരാകണം; ഹണി റോസിൻ്റെ പരാതിയിൽ രാഹുൽ ഈശ്വറിന് നോട്ടീസ്

കൊച്ചി: നടി ഹണി റോസിൻ്റെ പരാതിയിൽ രാഹുൽ ഈശ്വറിന് നോട്ടീസ്. കൊച്ചി സെൻട്രൽ പോലീസ് ആണ് നോട്ടീസ് നൽകിയത്. 14 ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസിൽ നിർദേശമുണ്ട്. ബിഎൻഎസ് 79, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരുന്നത്.ഹണി റോസിൻ്റെ പരാതിയിൽ കേസെടുത്ത സംഭവത്തിൽ പോലീസ് കഴമ്പില്ലാത്ത കാര്യത്തിലാണ് കേസ് എടുത്തതെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. നിയമം ദുരുപയോഗം ചെയ്യുകയാണെന്നും, ഹണി റോസിനോട് ബഹുമാനത്തോടെ മാത്രമെ പെരുമാറിയിട്ടുള്ളു. ഹണി റോസിനെതിരെ മാനനഷ്ടത്തിന് […]
Read more

ഡോക്ടറുടെ മേൽനോട്ടത്തിൽ ആയുർവേദ കഷായം കൊടുക്കണമെന്നാണ് പറഞ്ഞതെന്ന് കെ ആർ മീര

കൊച്ചി: രാഹുൽ ഈശ്വർ നല്‍കിയ പരാതിയിൽ മറുപടിയുമായി എഴുത്തുകാരി കെ ആർ മീര രംഗത്ത്. കൊലക്കുറ്റത്തെ ന്യായീകരിച്ചുവെന്ന് പരാതിക്കാരൻ പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്നും തനിക്കെതിരെ പരാതി നൽകിയത് ലൈംഗികാതിക്രമ അനുകൂലിയാണെന്നും കെ ആർ മീര പ്രതികരിച്ചു. ടോക്സിക്കായ പുരുഷന്മാർക്ക് കഷായം കൊടുക്കണം എന്നു പറഞ്ഞത് വളച്ചൊടിച്ചു. ഡോക്ടറുടെ മേൽനോട്ടത്തിൽ ആയുർവേദ കഷായം കൊടുക്കണം എന്നാണ് പറഞ്ഞത്. പരാമർശത്തിൻ്റെ പേരിൽ കേരളത്തിൽ സ്ത്രീ പുരുഷ സ്പർദ്ധ ഉണ്ടായിട്ടില്ല. തനിക്കെതിരെ പരാതി നൽകിയത് ലൈംഗികാതിക്രമ അനുകൂലിയാണ്. കുറ്റകൃത്യങ്ങളെ വെള്ളപൂശാൻ കൊട്ടേഷൻ […]
Read more

ആലപ്പുഴയിൽ കരിമരുന്ന് പൊട്ടിത്തെറിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്

ആലപ്പുഴ: പൂച്ചാക്കൽ തൃച്ചാറ്റുകളം ക്ഷേത്രത്തിൽ കരിമരുന്ന് പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു കതിന നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ക്ഷേത്രത്തിലെ തൊഴിലാളികളായ രാമചന്ദ്ര കർത്താവ് ജഗദീഷ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ എറണാകുളം പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി എത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞവർഷം ഉത്സവവുമായി ബന്ധപ്പെട്ട് മൂന്നുപേർ വെടിമരുന്ന് പൊട്ടി മരിച്ച ക്ഷേത്രത്തിലാണ് ഇത്തവണയും അപകടം ഉണ്ടായത്.
Read more

ദേശീയപാതയിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: ചേവരമ്പലം ബൈപ്പാസ് ജങ്ഷനിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. എലത്തൂർ സ്വദേശിയും സ്വിഗ്ഗി ജീവനക്കാരനുമായ രഞ്ജിത്ത് മരിച്ച സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. ദേശീയ പാത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന വഴിയിലൂടെ പോകുമ്പോൾ രഞ്ജിത്തിൻ്റെ ബൈക്ക് നിയന്ത്രണം വിട്ട് വെള്ളക്കെട്ടിൽ വീഴുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. അപകടം പതിവാകുന്ന വഴിയായിട്ട് പോലും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിച്ചില്ലെന്ന് നാട്ടുകാർ ആരോപണം ഉന്നയിച്ചിരുന്നു.
Read more

മുകേഷ് എംഎൽഎ രാജിയിലേക്ക്…?

നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് സൂചന. സിപിഎമ്മിനെ നിരന്തരം പ്രതിസന്ധിയിലാക്കുകയാണ് മുകേഷ്. ആലുവ സ്വദേശിനിയായ നടിയുടെ ലൈംഗികപീഡന പരാതിയിലാണ് എം. മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.ഡിജിറ്റൽ തെളിവുകളും സാഹചര്യത്തെളിവുകളും നിരത്തിയാണ് കുറ്റുപത്രം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കഴിഞ്ഞദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞവർഷം ആഗസ്റ്റിലാണ് ആലുവ സ്വദേശിനി മുകേഷിനെതിരെ പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും അമ്മയിൽ അംഗത്വം നൽകാമെന്ന് ഉറപ്പുനൽകിയും ലൈംഗികമായി ചൂഷണംചെയ്‌തെന്നായിരുന്നു പരാതി. 2010ലാണ് കേസിനാസ്പദമായ സംഭവം. […]
Read more

തൃശൂരിൽ വൻ കരിമരുന്ന് ശേഖരം പിടികൂടി

തൃശൂർ: വടക്കാഞ്ചേരിയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വൻ കരിമരുന്ന് ശേഖരം പൊലീസ് പിടികൂടി. വടക്കാഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിലാണ് ഷെഡ്ഡിനുള്ളിൽ നിന്നും അനധികൃതമായി സൂക്ഷിച്ച കരിമരുന്ന് ശേഖരം പിടികൂടിയത്. വടക്കാഞ്ചേരി പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.കണ്ടന്നൂർ സുരേഷ് എന്നയാളുടെ ഉമസ്ഥതയിലുളള കുണ്ടന്നൂർ തെക്കേക്കരിയിലുളള ഷെഡ്ഡിൽ നിന്നുമാണ് കരിമരുന്ന് പിടികൂടിയത്. പടക്ക നിർമ്മാണത്തിനു ഉപയോഗിക്കാനുള്ള 27 കി.ഗ്രാം കരിമരുന്നും, 2.20 കി.ഗ്രാം ഓലപ്പടക്കവും 3.750 കി.ഗ്രാം കരിമരുന്ന് തിരിയും, 5 ചാക്ക് അമിട്ട് നിറയ്ക്കുന്നതിനുളള പ്ലാസ്റ്റിക്ക് ബോളുകളുമാണ് പിടികൂടിയത്. […]
Read more

കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പടവലങ്ങ പോലെ താഴോട്ടെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്

കോഴിക്കോട്: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. ജോര്‍ജ് കുര്യന് കേരളത്തിലെ ബിജെപിയോട് വിരോധമുണ്ടോ എന്നാണ് സംശയമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പടവലങ്ങ പോലെ താഴോട്ടാണ്. അത് വേഗത്തിലാക്കാനാണ് ജോര്‍ജ് കുര്യന്റെ ശ്രമമെന്നും അദ്ദേഹം പരിഹസിച്ചു.കേരളം പിന്നോക്കമാണെന്ന് സമ്മതിച്ചാല്‍ എന്തെങ്കിലും തരാമെന്നാണ് കേന്ദ്രമന്ത്രി പറയുന്നതെന്ന് മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. കേരളം പിന്നോക്കമല്ല മുന്നോക്കമാണെന്ന് ചൂണ്ടിക്കാട്ടാനുള്ള കാരണം കേരളത്തിന്റെ പൊതുജന ആരോഗ്യ സംവിധാനത്തിന്റെ മികവാണ്. കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ […]
Read more
Advertisement
WhiteswanTV Footer