Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

ബാലരാമപുരം കൊലപാതകം: പ്രതി ഹരികുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: ബാലരാമപുരത്തു രണ്ടര വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാർ പൊലീസ് കസ്റ്റഡിയിൽ. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചത്. പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിക്കാൻ കോടതി പൊലീസിന് നിർദേശം നൽകി. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് കോടതിയുടെ പ്രാഥമിക കണ്ടെത്തൽ.വൈദ്യ സഹായം നൽകണമെന്ന പ്രതിഭാഗത്തിൻ്റെ ആവശ്യം പരിഗണിച്ച് ഹരികുമാറിനെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഹരികുമാറിനെ ചോദ്യം ചെയ്ത ശേഷമായിരിക്കും സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായ […]
Read more

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതകക്കേസിൽ പ്രതി ചെന്താമരയുടെ കസ്റ്റഡി അപേക്ഷ ആലത്തൂർ കോടതി ഇന്ന് പരിഗണിക്കും. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി രണ്ടു ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. കനത്ത സുരക്ഷയിലാണ് നെന്മാറ ഇരട്ട കൊലപാതക കേസിൻ്റെ തെളിവെടുപ്പ് ഇന്ന് നടക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് 400 പൊലീസുകാരെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാകും തെളിവെടുപ്പ്. നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ കോളനിയില്‍ സുധാകരന്‍ (56), അമ്മ ലക്ഷ്മി (75) എന്നിവരെയാണ് ചെന്താമര വെട്ടിക്കൊന്നത്. അഞ്ച് വര്‍ഷം […]
Read more

ബലാത്സംഗക്കേസിൽ മുകേഷിന് ആശ്വാസം; കുറ്റപത്രം മടക്കി കോടതി

കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരായ ബലാത്സംഗ കേസിൽ അന്വേഷണ സംഘത്തിന് തിരിച്ചടി. കുറ്റപത്രം മടക്കി കോടതി. തിയതികളിലടക്കം പിഴവ് കണ്ടതോടെയാണ് കുറ്റപത്രം മടക്കിയത്. സാങ്കേതിക പിഴവാണ് കുറ്റപത്രത്തിൽ കണ്ടെത്തിയത്. അന്വേഷണ സംഘത്തിന് കോടതി കുറ്റപത്രം തിരികെ നൽകുകയായിരുന്നു. സൂക്ഷ്മ പരിശോധനയിലാണ് സാങ്കേതിക പിഴവുകൾ കണ്ടെത്തിയത്. ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം മടക്കിയത്. കഴിഞ്ഞ ദിവസമാണ് മുകേഷിനെതിരായ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. കേസിൽ മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നായിരുന്നു കുറ്റപത്രം. പരാതിക്കാരിയുമായി […]
Read more

ചെന്താമരയ്ക്ക് തൂക്കു കയർ…?

കണ്ണില്ലാത്ത ക്രൂരതയുടെ പേരാണ് ചെന്താമര. ഒരു കൊലപാതകം നടത്തി ജാമ്യത്തിൽ ഇറങ്ങി ഇരട്ടക്കൊലപാതകം നടത്തിയ ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും എന്നതാണ് ഇപ്പോഴത്തെ ചൂടൻ ചർച്ച. പോത്തുണ്ടി ബോയൻ കോളനിയിൽ താമസിക്കുന്ന അമ്മ ലക്ഷമി, മകൻ സുധാകരൻ എന്നിവരെയാണ് പട്ടാപകൽ അരിഞ്ഞുവീഴുത്തിയത്. കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും അയൽവാസിയുമായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് ഈ ഇരട്ട കൊലപാതകം. അഞ്ച് വർഷത്തെ തീരാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വീടിന് […]
Read more

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു

ന്യൂഡൽഹി: ഒരു മാസത്തോളം നീണ്ടുനിന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി തുടങ്ങിയ പാര്‍ട്ടികള്‍ നേര്‍ക്കുനേര്‍ മല്‍സരിക്കുന്ന വാശിയേറിയ പോരാട്ടത്തിന്റെ പരസ്യപ്രചരണമാണ് ഇന്ന് അവസാനിച്ചത്. ഇനി ഫെബ്രുവരി അഞ്ചിന് തെരഞ്ഞെടുപ്പിനുള്ള ജനങ്ങളുടെ അവസരമാണ്. 70 മണ്ഡലങ്ങളില്‍ ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഭരണതുടര്‍ച്ചക്കായിരിക്കും ആം ആദ്മി ശ്രമിക്കുന്നത് എങ്കില്‍ ഒരു അട്ടിമറി ജയത്തിനാവും ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ശ്രമിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുല്‍ ഗാന്ധി, പ്രിയങ്ക […]
Read more

രാത്രികളിലെ ആർടിഓ ചെക്ക്പോസ്റ്റുകൾ പിൻവലിച്ചു

തിരുവനന്തപുരം: ആർടിഓ ചെക്ക് പോസ്റ്റുകളുടെ രാത്രികാല പ്രവർത്തനം പിൻവലിച്ച് ഉത്തരവ്. സംസ്ഥാനത്തെ 20 അതിർത്തി ചെക് പോസ്റ്റുകൾക്കാണ് നിയന്ത്രണം. രാവിലെ 9 മുതൽ വൈകീട്ട് 5 വരെ മാത്രമായിരിക്കും ഇനി പ്രവർത്തനം.
Read more

ആനകളുടെ തലപ്പൊക്ക മത്സരം നടത്താന്‍ പാടില്ല; ഉത്സവങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ പുറത്തിറക്കി

കൊച്ചി: ഉത്സവാഘോഷ പരിപാടികളോടനുബന്ധിച്ച് ആനയെഴുന്നള്ളിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എറണാകുളത്ത് ജില്ലാ കളക്ടര്‍ ചെയര്‍മാനായും ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കണ്‍വീനറുമായിട്ടുള്ള നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ജില്ലാ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു. ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിവിധ തീരുമാനങ്ങള്‍ യോഗത്തിലുണ്ടായി. ഉത്സവങ്ങളില്‍ ആനയെഴുന്നള്ളിപ്പിനിടെപാപ്പാന്മാര്‍ മദ്യപിക്കുന്ന സാഹചര്യങ്ങളും ആനകളുടെ മറവില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യങ്ങളും പരിശോധിക്കാന്‍ ജില്ലാ പോലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം എഴുന്നള്ളിപ്പുകളില്‍ ആനകള്‍ തമ്മിലുള്ള […]
Read more

ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 86 കോടി രൂപയുടെ വരുമാന വർധന

തിരുവനന്തപുരം: ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 86 കോടി രൂപയുടെ വരുമാന വർധനവുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കഴിഞ്ഞ സീസണിൽ 55 ലക്ഷം തീർഥാടകർ ദർശനത്തിന് എത്തിയെന്നും കഴിഞ്ഞ തവണത്തേക്കാൾ ലക്ഷത്തിലധികം ഭക്തജനങ്ങൾ ഇത്തവണ ശബരിമലയിൽ ദർശനം നടത്തിയെന്നുമാണ് റിപ്പോർട്ട്. 440 കോടി രൂപ വരവ് ലഭിച്ചു. അരവണ വിൽപ്പനയിൽ മാത്രം 191 കോടി രൂപയും കാണിക്ക ഇനത്തിൽ 126 കോടി രൂപയും ലഭിച്ചു. 147 കോടി രൂപ മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ചെലവായെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് […]
Read more

അടുത്ത തിരഞ്ഞെടുപ്പിലും പിണറായി വിജയൻ തന്നെ അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഒളിയമ്പുമായി എസ് എന്‍ ഡി പി ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോടിയേരി ബാലകൃഷ്ണന് പകരക്കാരനാവാന്‍ എം വി ഗോവിന്ദന് ആവുന്നില്ലെന്നും, കേരളത്തിലെ സി പി എമ്മില്‍ തലയെടുപ്പുള്ള നേതാവില്ലെന്നുമാണ് വെള്ളാപ്പള്ളിയുടെ ആരോപണം. ഈവഴര്‍ക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയും പരിഗണന നല്‍കുന്നില്ലെന്നും, വെള്ളാപ്പള്ളി നടേശന്‍ കേരള കൗമുദിയില്‍ എഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു. ഈഴവര്‍ കറിവേപ്പിലപോലെ എന്ന പേരില്‍ യോഗനാദത്തിലും കേരള കൗമുദിയിലും എഴുതിയ ലേഖനത്തിലാണ് സി പി എമ്മിനെയും നേതാക്കളെയും […]
Read more

ജെയിൻ യൂണിവേഴ്‌സിറ്റിയുടെ വിവാദപരസ്യം: 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നോട്ടീസ്

കൊച്ചി: മലയാള പത്രങ്ങളില്‍ ജെയിൻ യൂണിവേഴ്സിറ്റിയുടെ വിവാദപരസ്യം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് പത്രങ്ങൾക്ക് പ്രസ്കൗൺസിൽ ഓഫ് ഇന്ത്യയുടെ നോട്ടീസ്. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം, മംഗളം, ദീപിക, ജന്മഭൂമി അടക്കം 12 പത്രങ്ങൾക്കാണ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നോട്ടീസ്. പ്രസിദ്ധീകരിച്ച പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന കേസിലാണ് നടപടി. സംഭവത്തിൽ 14 ദിവസത്തിനുള്ളിൽ പത്രങ്ങൾ രേഖാമൂലം മറുപടി നൽകണം. 2025 ജനുവരി 24 വെള്ളിയാഴ്ച പുറത്തിറങ്ങിയ പത്രത്തില്‍ കൊച്ചി ജെയിന്‍ ഡീംഡ് ടു-ബി യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ദി […]
Read more
Advertisement
WhiteswanTV Footer