ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ സാഹചര്യത്തിൽ മന്ത്രിസഭാ രൂപീകരണവും സതൃ പ്രതിജ്ഞ ചടങ്ങും ഉടൻ തീരുമാനിക്കും. അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വ്വേഷ് സാഹിബ് സിംഗ്, മുന്‍ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത, വനിതാ നേതാവ് ശിഖ റായ് ഉള്‍പ്പെടെയുളളവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. 27 വർഷത്തിന് ശേഷം തലസ്ഥാന നഗരിയിൽ ബിജെപി ഭരിക്കുന്ന സർക്കാരിന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് വലിയ ആഘോഷമാക്കാനാണ് തീരുമാനം.ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറായ അരവിന്ദ് കെജ്രിവാളിനെ ന്യൂ ദില്ലിയില്‍ പരാജയപ്പെടുത്തിയ പര്‍വ്വേഷ് സാഹിബ് സിംഗ് വര്‍മ്മയുടെ പേരാണ് ആദ്യം ഉയര്‍ന്നു കേള്‍ക്കുന്നത്.
ഡൽഹിയിലെ മുന്‍മുഖ്യമന്ത്രിയായ സാഹിബ് സിംഗ് വര്‍മ്മയുടെ മകനാണ് പര്‍വ്വേഷ്. ദില്ലിയിലെ മുന്‍ പ്രതിപക്ഷ നേതാവും രോഹിണി സീറ്റില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയിച്ച വിജേന്ദര്‍ ഗുപ്തയുടെ പേരും പരിഗണനയിലുണ്ട്. ബ്രാഹ്‌മണ സമുദായംഗമായ സതീഷ് ഉപാധ്യായ, ബിജെപിയുടെ പഞ്ചാബി മുഖമായ ആശിഷ് സൂദ്, ആര്‍എസ്എസ് നേതാവ് ജിതേന്ദ്ര മഹാജന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഒരു വനിതാ മുഖത്തെയാണ് ദില്ലിയുടെ അമരത്തേക്ക് പ്രഖ്യാപിക്കുന്നതെങ്കില്‍ ശിഖ റായ്, രേഖ ഗുപ്ത എന്നിവരും പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്.






