Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

അച്ഛന്റെ ചികിത്സക്കായി ആശുപത്രിയിൽ കൂട്ടിരിക്കാൻ എത്തിയ യുവാവിന് നേരെ മര്‍ദ്ദനം

കൊൽക്കത്ത : അച്ഛന്റെ ചികിത്സക്കായി ആശുപത്രിയിൽ കൂട്ടിരിക്കാൻ എത്തിയ യുവാവിന് നേരെ മര്‍ദ്ദനം. സൗരവ് മൊതക് എന്ന യുവാവിനാണ് പരിക്കേറ്റത്. അക്രമികൾ എമർജൻസി വാർഡിലേക്ക് അതിക്രമിച്ച് കേറി അക്രമിക്കുകയായിരുന്നു. ഹോക്കി സ്റ്റിക്കുകളും ലാത്തികളും ഉപയോഗിച്ച് മർദിച്ചതിനുശേഷം അടുത്തുള്ള ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. ഇരുപതോളം വരുന്ന സംഘമാണ് ആക്രമിച്ചത്. രക്തത്തിൽ കുളിച്ചുകിടന്ന സൗരവിനെ ആശുപത്രി അധികൃതർ തന്നെ അഡ്മിറ്റ് ചെയ്തു. തലക്ക് ഉൾപ്പടെ പരിക്കേറ്റ ഇയാൾ ഇപ്പോൾ ഗുരുതരാവസ്ഥയിലാണ്. അക്രമികളെ തനിക്കറിയില്ലെന്ന് സൗരവ് പറഞ്ഞു. പൊലീസ് നിയന്ത്രണത്തിലായിരുന്നിട്ടും സംഭവത്തിൽ പൊലീസ് […]
Read more

ഡിഫ്തീരിയ ബാധിച്ച് കറാച്ചിയില്‍ ഈ വര്‍ഷം മാത്രം നൂറോളം കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്

കറാച്ചി : ശ്വസനേന്ദ്രിയ വ്യൂഹത്തേയും ചര്‍മത്തേയും ബാധിക്കുന്ന ഡിഫ്തീരിയ ബാധിച്ച് പാകിസ്ഥാനിലെ കറാച്ചിയില്‍ ഈ വര്‍ഷം മാത്രം നൂറോളം കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഡിഫ്തീരിയയ്‌ക്കെതിരെ വാക്‌സിന്‍ ലഭ്യമായിരുന്നെങ്കിലും ചികിത്സയില്‍ നിര്‍ണായകമായ ഡിഫ്തീരിയ ആന്റി ടോക്‌സിന്‍ ലഭിക്കാത്തതിനെ തുടര്‍ന്നണ് വ്യാപകമായ മരണം ഉണ്ടായതെന്ന് പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2023ലും സമാനമായ രീതിയില്‍ ഡിഫ്തീരിയ വ്യാപിച്ചിരുന്നു. 140 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 52 മരണം സ്ഥിരീകരിക്കുകയും ചെയ്തു.സിന്ധ്, കറാച്ചി തുടങ്ങിയ മേഖലകളില്‍ ഡിഫ്തീരിയ ആന്റി ടോക്‌സിന്‍ […]
Read more

ആൺ സുഹൃത്തുക്കൾക്കൊപ്പമുള്ള ഫോട്ടോകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതിൽ യുവാവ് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊന്നു

ത്രിപുര : ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ രണ്ട് ആൺ സുഹൃത്തുക്കൾക്കൊപ്പമുള്ള ഫോട്ടോകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതിൽ പ്രകോപിതനായ യുവാവ് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊന്നു. സംഭവത്തിൽ സെപാഹിജാല ജില്ലയിലെ മധുപൂരിൽ കോഴി ഫാം നടത്തുന്ന 51 കാരനായ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. യുവാവും ഭാര്യയും ഒരു വർഷമായി വേർപിരിഞ്ഞാണ് താമസം. യുവാവ് രണ്ട് മക്കൾക്കൊപ്പം മധുപൂരിലാണ് താമസിക്കുന്നത്. യുവാവിനെതിരെ വിവാഹമോചന കേസ് ഫയൽ ചെയ്ത ഭാര്യ നേതാജിനഗറിൽ അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു. ദുർഗാ പൂജ ആഘോഷത്തിനു ശേഷം […]
Read more

മാസപ്പടി കേസ് ; മൊഴിയെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം

തിരുവനന്തപുരം : മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനിൽ നിന്നും എസ്.എഫ്.ഐ.ഒ അന്വേഷണ സംഘം മൊഴിയെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വഭാവികമായ നടപടിക്ക് അപ്പുറം ഒന്നും നടന്നിട്ടില്ല. ഇപ്പോൾ നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും കേന്ദ്ര ഏജൻസികളൊന്നും കൃത്യമായി അന്വേഷിക്കാൻ പോകുന്നില്ലെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
Read more

ന്യൂനപക്ഷയുവജനങ്ങളെ സർക്കാർ സർവീസ് മേഖലയിൽ എത്തിക്കുന്നതിന് 24 പരിശീലന കേന്ദ്രങ്ങളും 27 ഉപകേന്ദ്രങ്ങളും പ്രവർത്തിക്കുന്നു ; വി. അബ്ദുറഹിമാൻ

തിരുവനന്തപുരം : കോച്ചിംഗ് സെൻറർ ഫോർ മൈനോറിറ്റി യൂത്ത് എന്ന പേരിൽ ന്യൂനപക്ഷയുവജനങ്ങളെ സർക്കാർ സർവീസ് മേഖലയിൽ എത്തിക്കുന്നതിന് 14 ജില്ലകളിലായി 24 പരിശീലന കേന്ദ്രങ്ങളും 27 ഉപകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. ന്യൂ നപക്ഷയുവജനങ്ങളുടെ സര്‍ക്കാര്‍ സര്‍വീസ് മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും അർഹമായ ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുമാണ് യുവജന പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്നും ഡോ. കെ.ടി. ജലീൽ, എൻ.കെ. അക്ബര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, ജി. സ്റ്റീഫൻ എന്നിവർക്ക് മന്ത്രി നിയമസഭയിൽ മറുപടി നൽകി. നിലവിൽ […]
Read more

ദുർഗാപൂജ പന്തലിനു നേരെ അജ്ഞാതരുടെ വെടിവെയ്പ്പ് ; നാല് പേർക്ക് പരിക്ക്

ന്യൂഡൽഹി : ബിഹാറിലെ അറായിൽ ദുർഗാപൂജ പന്തലിനു നേരെ അജ്ഞാതർ വെടിയുതിർത്ത സംഭവത്തില്‍ നാല് പേർക്ക് പരിക്ക്. രണ്ട് മോട്ടോർ സൈക്കിളുകളിലായി എത്തിയ അജ്ഞാതർ വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രണ്ട് വെടിയുണ്ടകൾ പോലീസ് കണ്ടെടുത്തു. അർമാൻ അൻസാരി (19), സുനിൽ കുമാർ യാദവ് (26), റോഷൻ കുമാർ (25), സിപാഹി കുമാർ എന്നിവർക്കാണ് വെടിയേറ്റത്. ഇവരെ വിദഗ്ധ ചികിൽസയ്ക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവെപ്പിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. ആക്രമണത്തിന് […]
Read more

മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മീഷന്‍റെ നീക്കം അപകടകരം ; കെ.ബി ഗണേഷ്‌ കുമാർ

കൊല്ലം : ബാലാവകാശ കമ്മീഷൻ മദ്രസകൾക്കെതിരെ നടത്തുന്ന നീക്കം അപകടകരമാണെന്ന് മന്ത്രി കെ.ബി ഗണേഷ്‌ കുമാർ. മതപഠനമാണ് മദ്രസകളിൽ നടക്കുന്നതെന്ന ചിന്ത മണ്ടത്തരമാണ്. മതപഠന ക്ലാസ് എന്ന പേരുമാറ്റി ആത്മീയ പഠനക്ലാസ് എന്നാക്കണം – കെ.ബി ഗണേഷ്‌ കുമാർ കുഞ്ഞുങ്ങൾക്ക് ഖുർആൻ്റെ അറിവ് പകർന്ന് നൽകുന്നതാണ് മദ്രസകൾ. ഇതേ രീതിയിൽ ക്രിസ്തുമതത്തിൽ സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നത് ബൈബിൾ ആണെന്നും ക്രിസ്തുമതം അല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അള്ളാഹു നൽകുന്ന സന്ദേശങ്ങളാണ് മദ്രസകളിൽ പഠിപ്പിക്കുന്നത്. എല്ലാ വിഭാഗങ്ങളും മതപഠന ക്ലാസ് […]
Read more

നവരാത്രി ആഘോഷ പരിപാടികൾക്കിടെ പെൺകുട്ടിയുടെ മുടി മുറിച്ചതായി പരാതി

ആലപ്പുഴ: നവരാത്രി ആഘോഷ പരിപാടികൾ കണ്ടുകൊണ്ടിരിക്കെ കലവൂര്‍ പ്രീതീകുളങ്ങരയില്‍ പെൺകുട്ടിയുടെ മുടി മുറിച്ചതായി പരാതി. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് യുവാവ് സംഭവ സ്ഥലത്ത് നിന്ന്‌ ഓടി രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച പരിപാടികള്‍ കണ്ടുകൊണ്ട് കസേരയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ പുറകില്‍ നിന്ന് യുവാവ് ബഹളം വെച്ചതിനെത്തുടർന്ന് യുവാവിനോട് മാറിനില്‍ക്കാന്‍ പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നീട് അസ്വഭാവികത തോന്നിയ പെൺകുട്ടി മുടിയില്‍ പിടിച്ചു നോക്കിയപ്പോഴാണ് മുറിച്ചതായി മനസ്സിലായത്. യുവാവിന്റെ വീട്ടുകാരും പെൺകുട്ടിയുടെ വീട്ടുകാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിലുള്ള വിരോധമാണോ ആക്രമണത്തിലേക്ക് […]
Read more

രാജ്യത്തെ മദ്‌റസ സംവിധാനത്തില്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ല ; എസ്.ഡി.പി.ഐ

തിരുവനന്തപുരം : മദ്രസകൾ നിർത്തലാക്കമെന്നും മദ്രസ ബോർഡുകൾക്ക് സഹായം നൽകരുതെന്നുമുളള ദേശീയ ബാലാവകാശ കമ്മീഷൻറെ നിർദ്ദേശത്തിന് പിന്നാലെ, രാജ്യത്തെ മദ്‌റസ സംവിധാനത്തില്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് എസ്.ഡി.പി.ഐ. സംഘപരിവാര സര്‍ക്കാരിന്റെ വംശീയ താല്‍പ്പര്യങ്ങളുടെ തുടര്‍ച്ചയാ ഈ കാണുന്ന മദ്‌റസകള്‍ക്കെതിരേയുള്ള വിദ്വേഷ പ്രചാരണങ്ങളും അടച്ചുപൂട്ടല്‍ നീക്കവും. പൗരന്മാരുടെ വിശ്വാസ സ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും എതിരായ നീക്കം ഭരണഘടനാ വിരുദ്ധമാണ്. വഖഫ് നിയമ ഭേദഗതിയുള്‍പ്പെടെ വിവിധ ഭീകര നിയമങ്ങള്‍ ചുട്ടെടുത്ത് ആർ.എസ്.എസ് വിഭാവനം ചെയ്യുന്ന മതരാഷ്ട്രം കെട്ടിപ്പടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ […]
Read more

മാസപ്പടി കേസ് ; വീണ വിജയന്റെ മൊഴിയെടുത്തതിൽ പ്രതികരണവുമായി കെ. മുരളീധരൻ

കൊച്ചി : കരിമണല്‍ മാസപ്പടി കേസിൽ എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്തതിൽ പ്രതികരണവുമായി കെ. മുരളീധരൻ. അന്വേഷണം ഏറ്റെടുത്ത് 10 മാസം പൂർത്തിയാകുമ്പോഴാണ് എസ്.എഫ്.ഐ.ഒ(സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം) വീണയു​ടെ മൊഴി രേഖപ്പെടുത്തിയത്. മറ്റൊരു ഡീലിന്റെ ആരംഭമാണോ ഇതെന്നാണ് സംശയിക്കുന്നത് എന്നാണ് വിഷയത്തിൽ കെ. മുരളീധരൻ പ്രതികരിച്ചത്. ഡീൽ അനുസരിച്ചാണെങ്കിൽ എസ്.എഫ്.ഐ.ഒ അന്വേഷണം മുന്നോട്ടുപോകില്ലെന്നും മുരളീധരൻ പറഞ്ഞു. ​​”മൊഴിയെടുപ്പിൽ സംശയമുണ്ട്. തൃശൂരിൽ കണ്ടതുപോലെ തെരഞ്ഞെടുപ്പിന് മുമ്പുള്ള പരസ്പര ധാരണയാണിത്. ചോദ്യം ചെയ്യൽ മാത്രമേ നടക്കുന്നുള്ളൂ. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix