Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

സൈബർ ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ല, കർശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആര്‍ക്കെതിരെയായാലും അപമാനകരവും ക്രൂരസ്വഭാവമുള്ള സൈബര്‍ ആക്രമണങ്ങള്‍ ഒരിക്കലും അം​ഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖമുള്ളതും ഇല്ലാത്തതുമായ ഐഡികളില്‍ നിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ എന്ത് മാനവികതയെ കുറിച്ചാണ് പറയുന്നത്? എന്ത് മാനുഷിക മൂല്യങ്ങളെ കുറിച്ചാണ് പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ കുറിപ്പ് മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിന്റെ അപ്രതീക്ഷിത വേര്‍പാടിന് പിന്നാലെ, അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ […]
Read more

ബോംബ് ഭീഷണി; അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ്

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ലഖ്‌നൗവിൽ നിന്ന് ദമാമിലേക്ക് പോയ ഇൻഡിഗോ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഇൻഡിഗോ 6E97 വിമാനമാണ് വൈകിട്ട് 5.45ഓടെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. വിമാനത്തിലെ ഒരു ക്രൂ അംഗം പേപ്പർ കഷ്ണത്തിൽ ‘ബോംബ്’ എന്ന് എഴുതിയിരിക്കുന്നത് കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 107 യാത്രക്കാരെയും ആറ് ക്രൂ അംഗങ്ങളെയും സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് ലോക്കൽ പൊലീസും സിഐഎസ്എഫും ചേർന്ന് വിമാനത്തിൽ വിശദമായ പരിശോധന നടത്തി. […]
Read more

ചങ്ങരംകുളം സബ് ട്രഷറി നിക്ഷേപ തട്ടിപ്പ്; പരാതിക്കാർക്ക് 5.79 ലക്ഷം രൂപ നൽകണമെന്ന് കോടതി

മലപ്പുറം: ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസിൽ പരാതിക്കാർക്ക് 5,79,860 രൂപയും പലിശയും നൽകണമെന്ന് കോടതി ഉത്തരവിട്ടു. പൊന്നാനി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. തുക ആവശ്യമെങ്കിൽ ചങ്ങരംകുളം സബ് ട്രഷറിയിലെ മുൻ ജൂനിയർ അക്കൗണ്ടന്റായിരുന്ന കെ. സന്തോഷിന്റെ സ്വത്തുക്കളിൽ നിന്ന് ഈടാക്കാമെന്നും കോടതി നിർദേശിച്ചു. പൊന്നാനി സബ് ട്രഷറിയിൽ നിന്ന് കാണാതായ സ്ഥിര നിക്ഷേപ രസീത് ഉപയോഗിച്ച് സന്തോഷ് കുമാർ നിക്ഷേപം സ്വീകരിച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. തട്ടിപ്പിലൂടെ […]
Read more

ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

ന്യൂഡൽഹി: ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക് സാധ്യത. ആഴ്ചയിൽ അഞ്ചു പ്രവൃത്തിദിനം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ബാങ്ക് അസോസിയേഷനുകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് പുരോ​ഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടതോടെയാണ് ബാങ്ക് ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങിയത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 28, 29, 30 തീയതികളിൽ രണ്ടാംഘട്ട പണിമുടക്ക് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഒക്ടോബർ 26 […]
Read more

ഒറ്റപ്പാലത്ത് റോഡിലെ കുഴി കണ്ട് വഴിമാറിയ ലോറി ബൈക്കിലിടിച്ചു; യുവാവ് മരിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് റോഡിലെ കുഴി ഒരു യുവാവിന്റെ ജീവനെടുത്തു. റോഡിലെ കുഴി കണ്ട് വഴിമാറിയെത്തിയ ലോറിയാണ് ബൈക്കിൽ ഇടിച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്. അപകടത്തിൽ പാലക്കാട് ജൈനിമേട് സ്വദേശി സനൂപ് (30) മരിച്ചു. ബൈക്കിൽ സനൂപിനൊപ്പമുണ്ടായിരുന്ന സഹോദരൻ സഞ്ജയ് (29) ഗുരുതരമായി പരിക്കേറ്റു. ഇയാളെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൊർണൂർ ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും എതിർദിശയിൽ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കണ്ണിയംപുറം പാലം കഴിഞ്ഞുള്ള ഭാഗത്താണ് അപകടം നടന്നത്. ഈ ഭാഗത്തെ […]
Read more

‘രാഷ്ട്രീയം നോക്കണ്ട, നിയമം നോക്കിയാല്‍ മതി’; ഇഡി കേസിൽ പിണറായിയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് സിപിഐ

തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇഡി നീക്കത്തില്‍ രാഷ്ട്രീയം നോക്കേണ്ടെന്ന് നിലപാടെടുത്ത് സിപിഐ. നിയമം ഏത് വഴിക്ക് പോകുന്നുവെന്നത് മാത്രം നോക്കിയാല്‍ മതിയെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഇ ഡി നീക്കത്തില്‍ പിണറായി വിജയനെ സിപിഐ പിന്തുണക്കില്ലെന്ന സൂചനയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിഷയം സംബന്ധിച്ച തീരുമാനം എടുത്തു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ടി വീണ സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങി എന്നത് യാഥാര്‍ത്ഥ്യമാണെന്നാണ് നേത്യത്വം ചൂണ്ടിക്കാട്ടുന്നത്. അത് സേവനത്തിനാണെന്ന് തെളിയിക്കേണ്ട ബാധ്യത […]
Read more

ട്രഷറിയിലേക്കെത്തിയ കത്തില്‍ പിഴവ്; മൂന്ന് മാസമായി എംഎല്‍എ പെന്‍ഷന്‍ ലഭിക്കാതെ എം കെ മുനീര്‍

കോഴിക്കോട്: മുൻ മന്ത്രി എം.കെ. മുനീറിന് മൂന്ന് മാസമായി എംഎൽഎ പെൻഷൻ ലഭിക്കുന്നില്ല. എജീസ് ഓഫീസിൽ നിന്ന് ട്രഷറിയിലേക്ക് നൽകിയ കത്തിലെ പേരിലുണ്ടായ പിഴവാണ് പെൻഷൻ കുടിശ്ശികയാകാൻ കാരണമെന്നാണ് വിവരം. എം.കെ. മുനീറിന്റെ പേരിന് പകരം കത്തിൽ കെ. ബാബു എന്ന് രേഖപ്പെടുത്തിയതാണ് പ്രശ്നമായത്. എജീസ് ഓഫീസിൽ നിന്ന് പിന്നീട് തിരുത്തിയ കത്ത് നൽകിയെങ്കിലും മുനീറിന് ഇതുവരെ പെൻഷൻ ലഭിച്ചിട്ടില്ല. വിഷയത്തിൽ നടപടികൾ വൈകുന്നതിൽ അതൃപ്തിയുണ്ടെന്നാണ് സൂചന. അതേസമയം, ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം പ്രഖ്യാപിക്കാത്തതിലും എം.കെ. […]
Read more

മലയിൻകീഴിലെ ഒരുവയസുകാരിയുടെ കൊലപാതകം; വിവാഹബന്ധത്തിൽ അസ്വാരസ്യങ്ങളെന്ന് മൊഴി

തിരുവനന്തപുരം: മലയിൻകീഴിൽ ഒരുവയസ്സുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ വിവാഹബന്ധത്തിലെ പ്രശ്നങ്ങളെന്ന് പൊലീസ്. കേസിലെ പ്രതിയായ ക്രിസ്റ്റി പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. ഭർത്താവ് വീട്ടിലേക്ക് പോകുന്നത് വിലക്കിയെന്നും കുടുംബത്തിൽ നിന്ന് അകറ്റിനിർത്തിയെന്നും ക്രിസ്റ്റി മൊഴി നൽകിയതായി പൊലീസ് പറയുന്നു. ഇതിലുള്ള വിഷമത്തെ തുടർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് മൊഴി. മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനും ശ്രമിച്ചെന്നും ഇതിനായി ഉറക്കഗുളികകൾ കഴിച്ചെന്നും ക്രിസ്റ്റി പറഞ്ഞതായി പൊലീസ് അറിയിച്ചു. അതേസമയം, ക്രിസ്റ്റിയുടെ മൊഴി പൊലീസ് […]
Read more

തിളങ്ങി ഷെഫാലിയും ദീപ്തിയും; ബം​ഗ്ലാദേശിനെ തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലിൽ

ദുബായ്: വനിത ഏഷ്യ കപ്പ് സെമിയില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് കലാശപ്പോരിലേക്ക് മുന്നേറി ഇന്ത്യ. ബാറ്റിങ്ങില്‍ ഷഫാലി വര്‍മയും ബൗളിങ്ങില്‍ ദീപ്തി ശര്‍മയും തിളങ്ങിയ മത്സരത്തില്‍ 40 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. 24 റണ്‍സ് നേടി പുറത്താകാതെ നിന്ന സ്വര്‍ണ അക്തറാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. സ്‌കോര്‍: ഇന്ത്യ -20 ഓവറില്‍ ആറിന് 149, ബംഗ്ലാദേശ് – 20 ഓവറില്‍ ഏഴിന് 109. വെള്ളിയാഴ്ച നടക്കുന്ന പാകിസ്ഥാന്‍ – ശ്രീലങ്ക രണ്ടാം സെമിയിലെ വിജയികളുമായി ഇന്ത്യ ഫൈനലില്‍ ഏറ്റുമുട്ടും. […]
Read more

പിണറായി വിജയനെതിരായ ഇഡിയുടെ കത്ത്; കേസ് എടുക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് ആരോപണവുമായി ബന്ധപ്പെട്ട് ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചതായി റിപ്പോർട്ട്. ഇഡി കൈമാറിയ മൊഴികൾ തെളിവായി പരിഗണിച്ച് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തുന്നതും ഉചിതമാണെന്നാണ് വിലയിരുത്തൽ. അന്വേഷണത്തിനായി പ്രത്യേക സംഘത്തിന് രൂപം നൽകുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക എന്നാണ് സൂചന. അതേസമയം, ഇഡിയുടെ കത്ത് കോൺഗ്രസിനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix