Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: നിയമനം പുനഃപരിശോധിക്കണമെന്ന് എസ്‌ഐടി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിലെ നിയമനം പുനഃപരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം സർക്കാരിന് കത്ത് നൽകി. പരീക്ഷയുടെ മൂല്യനിർണയം അപൂർണമായിരുന്ന സാഹചര്യത്തിലാണ് നിയമനം പുനഃപരിശോധിക്കണമെന്ന ആവശ്യം. അരുൺ പ്രതാപ്, സജി മോൻ എന്നിവരെയാണ് ഈ തസ്തികയിലേക്ക് നിയമിച്ചിരുന്നത്. തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് മൂല്യനിർണയം നടത്തിയിട്ടില്ലെന്നും എസ്‌ഐടി കണ്ടെത്തി. ഇതോടെ നിയമനം സംശയാസ്പദമാണെന്ന് നേരത്തെ […]
Read more

ഷാർജ ഭരണകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു

ഷാർജ: അൽ ഖാസിമി ഭരണകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്ദുള്ള ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെയും ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെയും സഹോദരനാണ്. ശൈഖ് മുഹമ്മദിന്റെ നിര്യാണത്തിൽ ഷാർജ റൂളേഴ്‌സ് കോർട്ട് അനുശോചനം രേഖപ്പെടുത്തി. വെള്ളിയാഴ്ച അസർ നമസ്കാരത്തിന് ശേഷം ഷാർജ കിംഗ് ഫൈസൽ പള്ളിയിൽ അന്ത്യകർമങ്ങൾ നടക്കും. നമസ്കാരത്തിന് ശേഷം മൃതദേഹം […]
Read more

കാലടി സർവകലാശാലയിൽ വി സിയെ തടഞ്ഞ കേസ്; 17 എസ്‌എഫ്‌ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വൈസ് ചാൻസലർ സിസ തോമസിനെ തടഞ്ഞ കേസിൽ 17 എസ്‌എഫ്‌ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം. കേരള ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. യൂണിയൻ ചെയർമാനും എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും ഉൾപ്പെടെയുള്ളവർക്കാണ് ജാമ്യം ലഭിച്ചത്. ഓഗസ്റ്റ് 13-നായിരുന്നു സർവകലാശാലയിൽ സിന്‍ഡിക്കേറ്റ് യോഗത്തിനിടെ എസ്‌എഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തനരഹിതമായ ലൈറ്റുകളുടെ ശവമഞ്ചം ഉൾപ്പെടെ യോഗസ്ഥലത്തേക്ക് കൊണ്ടുവന്നായിരുന്നു പ്രതിഷേധം. വൈസ് ചാൻസലർ സിസ തോമസിനെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും പ്രതിഷേധക്കാർ തടഞ്ഞുവെച്ചിരുന്നു. […]
Read more

വന്ധ്യതാ പരിശോധനക്കെത്തിയ 26കാരന്റെ ശരീരത്തില്‍ ഗര്‍ഭപാത്രം; അപൂര്‍വ രോഗാവസ്ഥ

ന്യൂഡൽഹി: വന്ധ്യതാ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ 26കാരന്റെ ശരീരത്തിനുള്ളിൽ ഗർഭപാത്രവും ഫലോപ്പിയൻ ട്യൂബിന് സമാനമായ ഘടനകളും കണ്ടെത്തി. അപൂർവമായ ജന്മനാ ഉണ്ടായ അവസ്ഥയാണെന്ന് പരിശോധനകളിലൂടെ കണ്ടെത്തുകയായിരുന്നു. രാജൗരി ഗാർഡനിലെ ആർ.ജി. ആശുപത്രിയിലെത്തിയ യുവാവിലാണ് അപൂർവ രോഗാവസ്ഥ കണ്ടെത്തിയത്. പ്രാഥമിക വന്ധ്യതയുമായി ആശുപത്രിയിലെത്തിയ യുവാവിൽ അസോസ്പെർമിയ കണ്ടെത്തിയിരുന്നു. ബീജത്തിൽ പൂർണമായും ബീജാണുക്കൾ ഇല്ലാത്ത അവസ്ഥയാണ് അസോസ്പെർമിയ. ഇരുവശത്തെയും വൃഷണങ്ങൾ സാധാരണ സ്ഥാനത്ത് അല്ലായിരുന്നു. തുടർന്ന് എംആർഐ ഉൾപ്പെടെയുള്ള വിശദമായ പരിശോധനകളും ജനിതക പരിശോധനയും നടത്തി. പെൽവിസിൽ ഗർഭപാത്രത്തിന് സമാനമായ ഘടനയും […]
Read more

സംസ്ഥാനം ചൂടിലേക്ക്; മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു. ഇന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ നൽകിയിരുന്ന മഴ മുന്നറിയിപ്പും നാളത്തേക്കുള്ള മുന്നറിയിപ്പുമാണ് പിൻവലിച്ചത്. അതേസമയം, ഇന്ന് മുതൽ 15 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വടക്കുപടിഞ്ഞാറൻ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രാപ്രദേശ് തീരത്തും […]
Read more

സ്വർണ വിലയിൽ വീണ്ടും ചാഞ്ചാട്ടം; രാവിലെ കുറഞ്ഞ വില ഉച്ചയ്ക്ക് കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം. ഇന്ന് രാവിലെ വില കുറഞ്ഞതിന് പിന്നാലെ ഉച്ചയോടെ സ്വർണവിലയിൽ നേരിയ വർധനവുണ്ടായി. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 140 രൂപ ഉയർന്ന് 14,155 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,13,240 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 115 രൂപ കൂടി 11,630 രൂപയായി. പവന്റെ വില 93,040 രൂപയായി. 14 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 90 രൂപ ഉയർന്ന് 9,060 രൂപയായി. […]
Read more

മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെ ട്രെയിൻ തീപിടിത്തം; മനഃപൂർവം തീവെച്ചതെന്ന് പൊലീസ്

ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീപിടിച്ച സംഭവം അപകടമല്ലെന്ന് റെയിൽവേ പൊലീസ്. കോച്ചിന് മനഃപൂർവം തീയിട്ടതാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. നാസിക് സ്വദേശിയായ രവി ബോറാക്കാണ് കോച്ചിന് തീയിട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ലഹരിക്ക് അടിമയായ ഇയാൾ ലഹരി ഉപയോഗിച്ച ശേഷമാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30ഓടെയാണ് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപം നിർത്തിയിട്ടിരുന്ന കോച്ചിൽ തീപിടിത്തമുണ്ടായത്. തീ അതിവേഗം പടർന്നതോടെ കോച്ച് പൂർണമായും കത്തിനശിച്ചിരുന്നു. ആദ്യം ഷോർട്ട് […]
Read more

കൃത്രിമ വൈദ്യുതി ക്ഷാമം ഉണ്ടാക്കി കമ്മീഷന്‍ തട്ടാനുള്ള നീക്കം: എം എം മണി

ഇടുക്കി: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വൈദ്യുതി മന്ത്രി എം.എം. മണി. സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതിയുടെ 40 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. ബാക്കി 60 ശതമാനം വിവിധ കരാറുകളിലൂടെ വാങ്ങുകയാണ് ചെയ്യുന്നതെന്നും എം.എം. മണി പറഞ്ഞു. താൻ വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണ് സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കിയതെന്നും ഭാവിയിൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധി മുൻകൂട്ടി കണ്ടെത്തി പരിഹാരം കാണേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം […]
Read more

ചിറയിൻകീഴിൽ സിപിഎം നേതാവിന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞ് ആക്രമണം

തിരുവനന്തപുരം: ചിറയിൻകീഴിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞ് ആക്രമണം. സിപിഎം ശാർക്കര ലോക്കൽ കമ്മിറ്റി അംഗവും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ ബീജ സുരേഷിന്റെ വീടിന് നേരെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. ചിറയിൻകീഴ് പുതുക്കരി അവിട്ടം വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മഴക്കോട്ട് ധരിച്ചെത്തിയ സംഘം ബോംബിന് സമാനമായ മൂന്ന് സ്ഫോടക വസ്തുക്കൾ വീടിന് നേരെ എറിഞ്ഞു. ഇതിൽ രണ്ടെണ്ണം ഗേറ്റിനുള്ളിൽ വീണ് പൊട്ടുകയായിരുന്നു. മറ്റൊന്ന് സിറ്റൗട്ടിൽ […]
Read more

ഭരണിക്കാവിൽ വീട് കുത്തിത്തുറന്ന് 27 പവൻ കവർന്നു; 2 പേർ അറസ്റ്റിൽ

ആലപ്പുഴ: ഭരണിക്കാവിൽ വീട് കുത്തിത്തുറന്ന് 22 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളായ അനിൽദാസ് (54), നസീർ (54) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപത്തുനിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കറ്റാനം ഭരണിക്കാവ് പതിനൊന്നാം വാർഡിലെ വിളയിൽ ജോർജിന്റെ വീട്ടിലാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി മോഷണം നടന്നത്. ജോർജും കുടുംബവും വീട്ടിലില്ലാത്ത സമയത്തായിരുന്നു മോഷണം. കുഞ്ഞിനെ ഡോക്ടറെ കാണിക്കാനായി ജോർജ് ഭാര്യയെയും മകളെയും കൂട്ടി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix