Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wnews

റുതുരാജിനെ ടീമിൽ നിന്നൊഴിവാക്കൂ, പകുതി വിലക്ക് തിരികെ വാങ്ങാം: കെ ശ്രീകാന്ത്

ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫിലെത്താതെ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ നായകൻ റുതുരാജ് ഗെയ്‌ക്‌വാദിനെതിരെ മുൻ ഇന്ത്യൻ ഓപ്പണറും ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മോശം ഫോമിലുള്ള റുതുരാജ് ഗെയ്‌ക്‌വാദിനെ ചെന്നൈ ടീമിൽ നിന്ന് റിലീസ് ചെയ്യണം. പിന്നീട് അടുത്ത ലേലത്തിൽ കുറവായ വിലക്ക് തിരികെ വാങ്ങാൻ ശ്രമിക്കമെന്നാണ് ശ്രീകാന്ത് പറഞ്ഞത്. ഈ സീസണിൽ 14 മത്സരങ്ങളിൽ കളിച്ച റുതുരാജ് വെറും 337 റൺസ് മാത്രമാണ് നേടിയത്, ശരാശരി 28.08നും സ്ട്രൈക്ക് റേറ്റ് 123.44നുമാണ്. […]
Read more

പാരിയത്തുകാവിലെ പൊലീസ് അതിക്രമം; ഗൂഢാലോചന സംശയിക്കുന്നു: രാജു പി നായര്‍

എറണാകുളം: പാരിയത്തുകാവ് ഉന്നതിയിലെ പോലീസ് ഇടപെടലിൽ ഗൂഢാലോചനയുടെ സാധ്യതയുണ്ടെന്ന് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ. പതിനാലു പ്രാവശ്യം സുപ്രീം കോടതിയുടെ വിധി നടപ്പാക്കാൻ എത്തിയെങ്കിലും പൊലീസ് സംയമനത്തോടെ പെരുമാറിയിട്ടുണ്ടെങ്കില്‍ എന്ത് കൊണ്ടാണ് പുതിയ സര്‍ക്കാരിന്റെ വകുപ്പ് പ്രഖ്യാപനം വന്ന് ആഭ്യന്തര മന്ത്രി ചുമതലയേല്‍ക്കുന്ന മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് ഇത്ര വലിയ സന്നാഹമായി അക്രമം അഴിച്ചുവിട്ടതെന്ന് രാജു പി നായര്‍ ചോദിക്കുന്നു. പത്തു വർഷമായി ഈ വിഷയത്തിൽ കോടതിക്ക് പുറത്ത് പരിഹാരത്തിനോ പുനരധിവാസത്തിനോ നടപടിയെടുത്തിട്ടില്ലാത്ത സിപിഐഎം, […]
Read more

എബോള വൈറസ്; തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ മെഡിക്കൽ ബോർഡ് യോഗം

തിരുവനന്തപുരം: എബോള വൈറസ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കി. എയർപോർട്ട് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. യോഗത്തിൽ കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾ പാലിച്ചുള്ള യാത്രക്കാർക്ക് സ്ക്രീനിംഗ് നടപടികൾ നടപ്പിലാക്കാനുള്ള കാര്യങ്ങൾ വിലയിരുത്തും. വിമാനത്താവളത്തിൽ 24 മണിക്കൂറും നിരീക്ഷണ സംവിധാനങ്ങൾ സജ്ജീകരിക്കുകയും, തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ, യാത്രാ ചരിത്രം പരിശോധിക്കൽ എന്നിവ നടപ്പാക്കുകയും ചെയ്യും. അന്താരാഷ്ട്ര യാത്രക്കാർക്ക് ഇമിഗ്രേഷൻ വകുപ്പ് സെൽഫ് ഡിക്ലറേഷൻ ഫോം […]
Read more

പെട്രോൾ, ഡീസൽ എന്നിവയുടെ നികുതി കുറയ്ക്കണം: കമൽഹാസൻ

ചെന്നൈ: പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ മക്കൾ നീതി മയ്യം പ്രസിഡൻ്റ് കമൽഹാസൻ രംഗത്ത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെട്രോൾ, ഡീസലിനും ട്രെയിൻ, മെട്രോ, ബസ് നിരക്കുകൾക്കും ഏർപ്പെടുത്തിയിരിക്കുന്ന നികുതികൾ കുറയ്ക്കണമെന്നും ചുമലിലേക്ക് സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. രാജ്യസഭ എംപിയായ കമൽഹാസൻ വീഡിയോ സന്ദേശത്തിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത് . ത്യാഗം പൗരന്മാരിൽനിന്ന് മാത്രം പ്രതീക്ഷിക്കരുത്. സർക്കാരുകളും സാമ്പത്തിക ഭാരം പങ്കിടണം. പ്രധാനമന്ത്രി മുഴുവൻ മുഖ്യമന്ത്രിമാരുടെയും യോഗം വിളിക്കണം, എന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് ട്രാൻസ്പോർട്ടിലേക്ക് കൂടുതൽ […]
Read more

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ്; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഒരു വർഷത്തോളം ശരീരത്തിൽ സൂചിയുടെ ഭാഗം കുടുങ്ങിയെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ ജില്ലാ മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് തേടി. ആറന്മുള സ്വദേശിനി, അറുപതുകാരിയായ വത്സലയാണ് ഒരു വർഷം മുമ്പ് ആശുപത്രിയിൽ കുത്തിവെയ്പ്പിനിടെ സംഭവിച്ച പ്രശ്‌നത്തെ കുറിച്ച് പരാതി നൽകിയത്. ഇടക്കിടെ വേദന അനുഭവപ്പെടുകയും, ശരീരം അനങ്ങുകയും ചെയ്തിരുന്നു. ആറു ദിവസം മുൻപ് വേദന തീവ്രമായപ്പോള്‍ വീണ്ടും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. എക്‌സ്-റേ പരിശോധനയിൽ സൂചി […]
Read more

മുസ്ലീം ലീഗ്, വിസികെ പാർട്ടികളെ ആരും വിമർശിക്കരുത്: എംകെ സ്റ്റാലിൻ

ചെന്നൈ: വിസികെയ്ക്കും മുസ്‌ലിം ലീഗിനും എതിരെ വിമർശനം പാടില്ലെന്ന് ഡിഎംകെ നേതാക്കളെയും പ്രവർത്തകർക്കും നിർദ്ദേശം നൽകി എം.കെ സ്റ്റാലിൻ. ഇതിനു മുമ്പ് എ.രാജ ഉൾപ്പെടെയുള്ള ചില നേതാക്കളുടെ പരാമർശങ്ങൾ വിവാദമായിരുന്നു. പാർട്ടി സ്ഥിതി എക്സിൽ പോസ്റ്റുകളിൽ സ്റ്റാലിൻ വ്യക്തമാക്കിയതോടെ, നേതാക്കളും പ്രവർത്തകരും കടുത്ത വാക്കുകൾ ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. മന്ത്രിമാരായി ചുമതലയേറ്റവർക്ക് ആശംസകൾ. ഏതൊരു പാർട്ടിക്കും അവരുടെ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം ഉണ്ട്. അതിനാൽ പാർട്ടിയിലെ അംഗങ്ങൾ ആരെയും വ്രണപ്പെടുത്തുന്ന രീതിയിലുള്ള പരാമർശങ്ങൾ ചെയ്യരുത്. നന്മയെ വിലമതിക്കുകയും, […]
Read more

നെയ്മറിന് വീണ്ടും പരിക്ക്; ആശങ്ക വേണ്ടെന്ന് സാന്റോസ് ക്ലബ്ബ്

ബ്രസീൽ ഫുട്‌ബോൾ ലോകകപ്പിൽ നെയ്മറിനെ വീണ്ടും ടീമിൽ ഉൾപ്പെടുത്തി കോച്ച് കാർലോ ആഞ്ചലോട്ടി. പ്രഖ്യാപന സമയത്ത് ആരാധകർ വലിയ ആവേശത്തോടെയാണ് വരവേറ്റത്. എന്നാൽ ഇപ്പോൾ ഏറ്റവും ആശങ്കയാക്കിയ വാർത്തയാണ് നെയ്മറിന് വീണ്ടും പരിക്കേറ്റിരിക്കുന്നത്. കാലിലെ കണങ്കാൽ പേശിക്കാണ് പരിക്ക്. സാന്റോസ് ക്ലബ്ബിന്റെ വിശദീകരണം പ്രകാരം, പരിക്ക് ഭേദമായി വരുന്നതനുസരിച് താരം അടുത്തയാഴ്ച ടീമിനൊപ്പം ചേരാൻ സാദ്ധ്യതയുണ്ട്. നെയ്മറിന്റെ കരിയറിൽ ഇതുവരെ 46 പരിക്കുകൾ നേരിട്ടുവെന്നും, ഈ സാഹചര്യത്തിൽ 1576 ദിവസങ്ങൾ മത്സരങ്ങളിൽ നിന്ന് വിട്ടുമാറേണ്ടി വന്നതായും റിപ്പോർട്ട് […]
Read more

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; കോടതി ഉത്തരവിന്റെ ഭാഗം: മന്ത്രി കെ എ തുളസി

എറണാകുളം: മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ സംബന്ധിച്ച വിവാദത്തിൽ പിന്നാക്ക ക്ഷേമ മന്ത്രി കെ എ തുളസിയുടെ പ്രതികരണം. പലരും പുതിയ സർക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടി എന്ന രീതിയിൽ പ്രചരണം നടത്തുന്നതായും മന്ത്രി വ്യക്തമാക്കി. ഈ നടപടി സർക്കാരിന്റെ തീരുമാനമല്ല, കോടതിയുടെ ഉത്തരവിന്റെ ഭാഗമായുള്ള നടപടിയാണ്. സർക്കാർ നയം സാധാരണക്കാരന്റെ പിന്തുണയ്ക്കാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങൾക്ക് ഉത്തരവാദിത്തമുള്ളവർ പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് മന്ത്രിയുടെ പ്രതികരണം. അന്വേഷണത്തിനും പ്രക്രിയകൾക്ക് നേരിട്ട് റിപ്പോർട്ടുകൾ സമർപ്പിക്കാൻ വകുപ്പ് ശ്രമിച്ചുവെന്നും, പ്രതിഷേധപ്രകടനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ സമ്പർക്കത്തിലുണ്ടായതായും […]
Read more

എബോള വൈറസ്; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി

എറണാകുളം: ആഫ്രിക്കയിലെ എബോള വൈറസ് വ്യാപന റിപ്പോർട്ടിനെത്തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. സിയാൽ , എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. യോഗത്തിൽ 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന സർവൈലൻസ് സംവിധാനം സജ്ജമാക്കാൻ തീരുമാനിച്ചു. തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ, യാത്ര ചരിത്ര പരിശോധന (21 ദിവസത്തെ) തുടങ്ങിയ നടപടികൾ നടപ്പാക്കും. അന്താരാഷ്ട്ര യാത്രക്കാർക്ക് ഇമിഗ്രേഷൻ ഭാഗത്ത് സെൽഫ് ഡിക്ലറേഷൻ ഫോമുകൾ സമർപ്പിക്കേണ്ടതും നിർദേശമായി. ഡെമോക്രാറ്റിക് […]
Read more

ക്രിസ്റ്റ്യാനോയുടെ കാത്തിരിപ്പിന് വിരാമം; കിരീടം ചൂടി അല്‍ നസ്ര്‍

റിയാദ്: സൗദി പ്രോ ലീഗിലെ കിരീടം ചൂടി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ര്‍. 2023 ജനുവരിയിൽ സൗദി അറേബ്യൻ ലീഗിലേക്ക് ചുവടു വെച്ച റൊണാൾഡോ ടീമിനെ ലീഗ് ചാമ്പ്യന്മാരാക്കാൻ സഹായിച്ചു. ഇതാദ്യമായാണ് സൗദി പ്രൊ ലീഗ് ഫുട്‌ബോള്‍ കിരീടത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മുത്തമിടുന്നത്. അല്‍നസ്‌റിന്റെ പതിനൊന്നാമത്തെ ലീഗ് കിരീടവുമാണിത്. 34 മത്സരങ്ങളിൽ 28 ജയവും 2 സമനിലയും 4 തോൽവികളും നേടി, 86 പോയിന്റുമായി അൽ നസ്‌ർ സീസൺ അവസാനിപ്പിച്ചു. രണ്ടാമതുള്ള അൽ ഹിലാൽ 84 പോയിന്റിൽ […]
Read more

Recent News

Advertisement
WhiteswanTV Footer