Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wnews

മഴ മുന്നറിയിപ്പിൽ മാറ്റം: ആലപ്പുഴയിൽ ഓറഞ്ച് അലേർട്ട്; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേ‍ർട്ടുമാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അറബിക്കടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയിരുന്ന മത്സ്യബന്ധന വിലക്ക് പിൻവലിച്ചിട്ടുണ്ട്. കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും […]
Read more

ഗർഭകാല പരിചരണത്തിനായി ഭാര്യയോട് വിവാഹമോചനം ആവശ്യപ്പെട്ടു; നിഷേധിച്ച് കോടതി

ചെന്നൈ: ഭാര്യ ഗർഭകാല പരിചരണത്തിനായി സ്വന്തം വീട്ടിലേക്ക് മാറിയതിനെ തുടർന്ന് വിവാഹമോചനത്തിന് അപേക്ഷിച്ച ഭർത്താവിന് മദ്രാസ് ഹൈക്കോടതി തിരിച്ചടി നൽകി. വിദേശത്ത് ജോലി ചെയ്യുമ്പോഴും ഭാര്യയുടെയും കുഞ്ഞിൻ്റെയും ആവശ്യങ്ങൾ അവഗണിച്ച്, സമ്പാദ്യം മുഴുവൻ സ്വന്തം അമ്മയ്ക്ക് മാത്രം അയച്ചുകൊടുക്കുന്ന ഭർത്താവിന് വിവാഹമോചനത്തിന് അർഹതയില്ലെന്നാണ് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയത്. 2012-ൽ ഇവരുടെ വിവാഹം നടന്നത്, ഏഴു മാസം കഴിഞ്ഞ് ഭർത്താവ് സിംഗപ്പൂരിലേക്ക് ജോലിക്ക് പോയി. ജോലി വഴി ലഭിച്ച പണം മുഴുവൻ തന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് അയച്ചുവെന്നും, ഭാര്യയ്ക്ക് […]
Read more

സ്റ്റാര്‍ ഹെല്‍ത്ത് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ ‘വാല്യു പ്ലസ്’ അവതരിപ്പിച്ചു;പ്രീമിയത്തില്‍ 20 ശതമാനത്തോളം കുറവ്

കൊച്ചി: രാജ്യത്തെ പ്രമുഖ സ്റ്റാന്‍ഡ്-എലോണ്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്‍റെ 20-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി കുറഞ്ഞ നിരക്കിലുള്ള പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘വാല്യു പ്ലസ്’ കൊച്ചിയില്‍ അവതരിപ്പിച്ചു. 2, 3, 4 നിര നഗരങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഈ പ്ലാനില്‍ സാധാരണയേക്കാള്‍ 20 ശതമാനത്തോളം കുറഞ്ഞ നിരക്കിലാണ് പ്രീമിയം ഈടാക്കുന്നത്. ‘വാല്യു പ്ലസ്’ലൂടെ 7.5 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ […]
Read more

എഞ്ചിനില്‍ തീപ്പൊരി; എയർ ഇന്ത്യ വിമാനം ഡൽഹിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു

ന്യുഡൽഹി: വിമാനത്തിന്റെ എഞ്ചിനില്‍ തീപടർന്നെന്ന സംശയത്തെ തുടർന്ന് എയർഇന്ത്യ വിമാനം ഡൽഹിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. പൈലറ്റുമാർക്ക് തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമാനം അടിയന്തര ലാൻഡിങ്ങ് നടത്തിയത്. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ട വിമാനത്തിലാണ് തീപ്പൊരി കണ്ടെത്തിയത്. രാത്രി 9.30 ഓടെയാണ് വിമാനം ലാൻഡ് ചെയ്തത്. വൻ ദുരന്തം ഒഴിവാകുകയായി. വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ കോക്ക്പിറ്റിലെ ജീവനക്കാർക്ക് ഒരു എൻജിനിൽ തീപിടിച്ചതായി സൂചന നൽകുന്ന ഫയർ ഇൻഡിക്കേഷൻ ലഭിക്കുകയായിരുന്നു. എന്നാൽ എൻജിനിൽ […]
Read more

ആന്റണി മുതല്‍ സതീശന്‍ വരെയുള്ള കോൺഗ്രസ് കാലം

പതിനാറാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ പ്രോ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നില്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. വി ഡി സതീശന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടരുത് എന്ന് ഏറ്റവും അധികം ആഗ്രഹിച്ചിരിക്കുക എ കെ ആന്റണിയാവും. പ്രതിപക്ഷ നേതാവായി സിപിഐഎം നിയോഗിച്ച പിണറായി വിജയനും ഇതേ ചരിത്രം ഓര്‍മ്മിച്ചിരിക്കണം. 1995 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ രാഷ്ട്രീയ അനുഭവങ്ങള്‍ തന്നെയാണ് ഒരു കാലഘട്ടം പിന്നോട്ട് പോയി ചരിത്രം ഓര്‍മ്മിക്കാന്‍ എ കെ ആന്റണിയെയും പിണറായി വിജയനെയും […]
Read more

നാക്ക് പിഴക്കാത്ത ആരെങ്കിലുമുണ്ടോ? ഞാനും ജനസമൂഹത്തിലെ ഒരാൾ: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാര്‍ട്ടി ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്തമാണ് ഇത്. സഭയ്ക്കകത്ത് പക്ഷമുണ്ടാകാന്‍ പാടില്ല. എന്നാൽ, രാഷ്ട്രീയാഭിപ്രായം പണയംവെച്ചുപോകുന്ന അരാഷ്ട്രീയവാദി ആകണം എന്ന അഭിപ്രായമില്ല. എല്ലാ അർത്ഥത്തിലും നീതിബോധത്തോടും നീതിനിഷ്ടയോടും മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി. ഈ ചുമതല നിറവേറ്റാനുള്ള ഉത്തരവാദിത്ത ബോധം തനിക്കുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഈ ചുമതല നിര്‍വഹിക്കാന്‍ തനിക്ക് കഴിയുമെന്ന് കണ്ടെത്തിയതില്‍ സന്തോഷമുണ്ട്. മന്ത്രിസ്ഥാനവും സ്പീക്കര്‍ സ്ഥാനവും തമ്മിൽ താരതമ്യം ചെയ്യാനാവില്ല. പാർട്ടിയോടും നേതൃസ്ഥാനത്തോടും ബഹുമാനവും […]
Read more

രാജ്യത്തെ റെയിൽവേയിൽ എ.ഐ സുരക്ഷാ ക്യാമറകൾ: യാത്ര കൂടുതൽ സുരക്ഷിതമാക്കും

ന്യൂഡൽഹി: ട്രെയിൻ യാത്രകൾ കൂടുതൽ സുരക്ഷിതവും സുഗമവുമാക്കുന്നതിനായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്നതായി അറിയിച്ചു. റെയിൽഭവനിൽ നടത്തിയ ഉന്നതതല സുരക്ഷാ റിവ്യൂ മീറ്റിങ്ങിലാണ് ഇത് പ്രഖ്യാപിച്ചത്. റെയിൻ ചൂട്, സാമൂഹിക വിരുദ്ധരുടെ അപ്രതീക്ഷിതപ്രവൃത്തികൾ, അഗ്നിബാധ, സാമൂഹികവിരുദ്ധരുടെ അതിക്രമങ്ങളും തുടങ്ങിയ അപകടങ്ങൾ അടുത്തിടെ വർധിച്ചതിനാലാണ് പുതിയ നീക്കം. മന്ത്രിയുടെ നേതൃത്വത്തിൽ എ.ഐ ക്യാമറകൾ ഉപയോഗിച്ച് അപരിചിതരെ ഉപദ്രവിക്കുന്നതും, സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നതും തടയാനുള്ള […]
Read more

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: സോന ജീവനൊടുക്കിയത്; നിഗമനത്തിൽ പോലീസ്

കോഴിക്കോട്: ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തിലെത്തി പൊലീസ്. കാർ കത്തിയതിൽ സോനയുടെ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം. രജിനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് സൂചന. ഇതേദിവസം വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയിൽ എത്തിയ സോന കന്നാസിൽ പെട്രോൾ വാങ്ങിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മരണത്തിന് തൊട്ട് മുൻപും താൻ അനുഭവിച്ച പീഡനങ്ങൾ സഹോദരിയോട് സോന പങ്കുവെച്ചിരുന്നു. വെള്ളിയാഴ്ച്ച രാത്രി ഒൻപത് മണിയോടെ ബന്ധുവീട്ടിൽനിന്ന് രജിൻലാലിനൊപ്പം വീട്ടിലേക്ക് പോകുന്നവഴിയാണ് […]
Read more

എക്സൈസ് ഉദ്യോഗസ്ഥൻ ലോഡ്‌ജിൽ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: എക്സൈസ് ഉദ്യോഗസ്ഥൻ സ്വകാര്യ ലോഡ്ജിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം സ്വദേശിയായ ബി.ജെ ശ്രീജിയാണ് മരിച്ചത്. 54 വയസ്സായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ശ്രീജി പാലക്കാട് യാക്കരയിലുള്ള ഒരു സ്വകാര്യ ലോഡ്ജിലായിരുന്നു താമസം. ഇന്ന് രാവിലെ തനിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടെന്ന് കാണിച്ച് സുഹൃത്തുക്കളെ മുറിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ഇവർക്കൊപ്പം ആശുപത്രിയിൽ ചികിത്സയും തേടി. എന്നാൽ, ഉച്ചയോടെ ബാത്ത് റൂമിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെ തുടർനടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
Read more

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മറ്റന്നാൾ പൂർത്തിയാക്കണം

എറണാകുളം: മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ കർശന നിർദേശം നൽകി പെരുമ്പാവൂർ മുൻസിഫ് കോടതി. ശനിയാഴ്ച തന്നെ കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. ഉത്തരവ് നടപ്പാക്കി 23 ന് റിപ്പോർട്ട്‌ നൽകാൻ കോടതി ഉദ്യോഗസ്ഥർക്കും അഡ്വക്കേറ്റ് കമ്മിഷണർക്കും നിർദ്ദേശം നൽകി. ഭൂമി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പൊലീസ് നടപടികളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി […]
Read more
Advertisement
WhiteswanTV Footer