Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wnews

നേതൃയോ​ഗത്തിൽ ധാരണ; വനിത സംവരണ ബില്ലിനെ എതിർക്കും

ന്യൂഡൽഹി: വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണയായി. തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം ഇടിയുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ബില്ലിനെ എതിർക്കാൻ തീരുമാനായത്. എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത ശേഷമായിരിക്കും അന്തിമ നിലപാട് അറിയിക്കുക. മൂന്നിൽ രണ്ട് ഭൂരിപക്ഷം ബില്ലുകള്‍ പാസാക്കാൻ അനിവാര്യമാണ്. ആ സാഹചര്യത്തിൽ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ഈ ബില്ലിനെ എങ്ങനെ കാണുന്നു എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനായത്. വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കുന്നതിനോടൊപ്പം മണ്ഡല […]
Read more

മക്കളെ മടങ്ങി വരൂ; ആരാധകരോട് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് കോച്ച്

എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. സീസണുകളിലെ ടീമിന്റെ മോശം പ്രകടനങ്ങൾ കാരണം ആരാധകർ വലിയ നിരാശയിലായിരുന്നു. കഴിഞ്ഞ പതിമൂന്ന് വർഷമായി കപ്പ് മോഹവുമായി കാത്തിരുന്ന ആരാധകർക്ക് കാത്തിരിപ്പ് മാത്രമാണ് മിച്ചമായത്. ടീമിലെ പ്രമുഖ താരങ്ങളുടെ കൊഴിഞ്ഞുപോക്കും ആരാധകർക്ക് വലിയ തിരിച്ചടിയായി. അതിനിടയിൽ ബ്ലാസ്റ്റേഴ്സിന്റെ മുൻ കോച്ചിനെ ടീമിന്റെ മോശം പ്രകടനം കാരണം പുറത്താക്കുകയൂം ചെയ്തിരുന്നു. ടീം മാനേജ്‌മെന്റുമായി ബ്രേക്ക് അപ്പായിയിരുന്നു മഞ്ഞപ്പട. ഇന്ന് കൊച്ചിയില്‍ ഹോം മത്സരം കളിക്കാൻ […]
Read more

വിജയത്തുടർച്ചയ്ക് ആർസിബി തടയിടാൻ ലക്‌നൗ സൂപ്പര്‍ ജയന്‍റ്സ്

ബെംഗളൂരു: ഐപിഎല്ലിൽ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. തുടർച്ചയായ ജയം തുടരാനാകും ആർസിബി ഇന്നിറങ്ങുക. കളിച്ച നാല് മത്സരങ്ങളിലും 200 റണ്‍സിൽ അധികം റൺസാണ് ആർസിബി അടിച്ചുകൂട്ടിയത്. അതിനാൽ തന്നെ സീസണിലെ ശക്തരായ ബാറ്റിംഗ് നിറയാൻ ടീമിനുള്ളത്. വിരാട് കോഹ്‌ലി, സാള്‍ട്ട്, രജത് പാട്ടിദാർ, ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ റൺവേട്ടക്ക് തടയിടുക എന്നത് ലക്‌നൗവിന്റെ ബോളർമാരുടെ മുന്നിലുള്ള വലിയൊരു കടമ്പയാണ്. മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം, റിഷഭ് പന്ത്, നിക്കോളാസ് പൂരന്‍, […]
Read more

കാണിപ്പൊന്ന് കാണാതായി; ഒടുക്കം കണ്ടെത്തിയത് വീട്ടിലെ പൂജാമുറിയിൽ

പത്തനംതിട്ട: വിഷുദിനത്തിൽ ആശങ്കയായി പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ കാണിപ്പൊന്ന് കാണാതായി. വിഷുക്കണി ദര്‍ശനത്തിനിടെ തിരുവാഭരണത്തിന് ഒപ്പമുള്ള കാണിപ്പൊന്നാണ് കാണാതായത്. പിന്നീട് പോലീസ് എത്തി സിസിടിവി ദൃശ്യം പരിശോധിച്ച് കാണിപ്പൊന്ന് കണ്ടെത്തി. ക്ഷേത്രത്തില്‍ എത്തിയ ഭക്തൻ കാണിപ്പൊന്ന് പോക്കറ്റിൽ ഇട്ട് വിട്ടേലേക്ക് കൊണ്ടുപോയിരുന്നു. മോഷ്ടിച്ചതെന്ന നിഗമനത്തിൽ ഇയാളെ അന്വേഷിച്ചു പോലീസ് വീട്ടിലെത്തി. ഇയാളുടെ പൂജാമുറിയിൽ നിന്നും കാണിപ്പൊന്ന് കണ്ടെത്തി.ക്ഷേത്രത്തില്‍ നിന്നും ലഭിച്ച കൈനീട്ടം ആണെന്ന് കരുതിയാണ് ഇയാൾ കാണിപ്പൊന്ന് വീട്ടിലേക്ക് കൊണ്ടുപോയത്.
Read more

നിതിൻ രാജിന്റെ മരണം; ഇടപെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ഇടപെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ. കോളേജ് അധികൃതർക്കെതിരെ കർശന നടപടികൾക്ക് വിസിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ സർവകലാശാല അന്വേഷണസമിതി നാളെ കോളേജിലെത്തി തെളിവെടുപ്പ് നടത്തും. ഏപ്രിൽ പത്തിനാണ് കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ നിതിൻ രാജ് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിക്കുന്നത്. ആത്മഹത്യ എന്നാണ് പോലീസ് നിഗമനം. എന്നാൽ മകൻ ആത്മഹത്യ ചെയ്യില്ലെന്നുള്ള നിലപടിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം. അതേസമയം, […]
Read more

ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ സഞ്ജു ചേട്ടന്റെ മാസ് എന്‍ട്രി

ചെന്നൈ: ഐപിഎല്ലിൽ രാജസ്ഥാനിൽ നിന്നും ചെന്നൈയുടെ മഞ്ഞ കുപ്പായത്തിലേക്ക് ചേക്കേറിയ ചേട്ടന്റെ തകർപ്പൻ ബാറ്റിങ്ങിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. പക്ഷെ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ടക്കം കടക്കാതെ ചേട്ടൻ ആരാധകരെ നിരാശപ്പെടുത്തി. പിന്നീടുള്ള രണ്ട് മത്സരങ്ങളും സഞ്ജുവിന്റെ തിരിച്ചുവരവായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 115 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്‍റെ ടോപ് സ്കോററായ സഞ്ജു ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 48 റണ്‍സുമായി വീണ്ടും ചെന്നൈയുടെ ടോപ് സ്കോററായി മാറി. ചേട്ടൻ ചെന്നൈയിലേക്ക് എത്തിയതോടെ പലരും മഞ്ഞ കുപ്പായത്തിന്റെ […]
Read more

സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിന് മോദി എത്തിയില്ല

ന്യൂഡൽഹി: ബിഹാറിൽ മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു. ബിഹാറിൽ 20 കൊല്ലക്കാലം മുഖ്യമന്ത്രിയായ നിതീഷ് കുമാർ യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായത്. ബിഹാറിൽ എൻഡിഎ സഖ്യത്തെ അധികാരത്തിൽ നിലനിർത്തുന്നതിൽ നിർണ്ണായകമായിരുന്നു നിതീഷ് കുമാറിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് നിതീഷ് രാജി സമർപ്പിച്ചത്. പിൻഗാമി ആയാണ് സമ്രാട്ട് ചൗധരി എത്തിയത്. സമ്രാട്ട് ചൗധരിക്കൊപ്പം വിജയ് ചൗധരിയും ബിജേന്ദ്ര യാദവും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിനെത്തിയില്ല.
Read more

ശ്വാസനാളത്തിൽ മുലപ്പാൽ കുടുങ്ങി കുട്ടി മരിച്ചു

പാലക്കാട്: ശ്വാസനാളത്തിൽ മുലപ്പാൽ കുടുങ്ങി ഒരു വയസുകാരി മരിച്ചു. അസം സ്വദേശികളായ അബ്ദുൽസലാം – ഹാബിജ കധോൻ ദമ്പതികളുടെ മകളാണ് മരണപ്പെട്ടത്. പാല് കൊടുത്തപ്പോൾ തന്നെ കുഞ്ഞിന് ബോധക്ഷയം ഉണ്ടായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാലക്കാട് റെയിൽവേ സ്റ്റേഷനിലെ ഫീഡിങ് റൂമിൽ വെച്ചായിരുന്നു സംഭവം.
Read more

നെടുമങ്ങാട് ആളില്ലാത്ത വീട്ടില്‍ മോഷണം; 25 പവന്‍ കവര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ആളില്ലാത്ത വീട്ടില്‍ നിന്നും 25 പവന്‍ സ്വർണം മോഷണം പോയി. നെടുമങ്ങാട്-ചുള്ളിമാനൂര്‍ അനസിന്റെ വീട്ടിലാണ് മോഷണം നടന്നത്. സിസിടിവി അടിച്ചുതകര്‍ത്ത നിലയിലായിരുന്നു. കുടുംബം വിനോദയാത്രക്ക് പോയപ്പോഴായിരുന്നു മോഷണം സംഭവം. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്. ഇന്ന് രാവിലെ വിനോദ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം വീട്ടിലുള്ളവർ അറിഞ്ഞത്. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read more

ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ്; ഇന്ന് സ്വന്തം തട്ടകത്തിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ കഴിഞ്ഞ മത്സരത്തിലെ വിജയവുമായി അടുത്ത മത്സരത്തിനിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാം ജയം ലക്ഷ്യമിട്ടിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് എതിരാളികൾ നോ​ർ​ത്ത് ഈ​സ്റ്റ് യുണൈറ്റഡ് എ​ഫ്സി​യാ​ണ്. കളിച്ച ഏഴ് മത്സരങ്ങളിൽ ആറെണ്ണത്തിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. എന്നാൽ, ബെംഗളൂരു എ​ഫ്സിയുടെ തട്ടകത്തിൽ പോയി അവരെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കൊമ്പന്മാർ ഇന്നിറങ്ങുക. നിലവിൽ നാല് പോ​യ​ൻ​റു​മാ​യി പോയിന്റ് പട്ടികയിൽ 13-ാം സ്ഥാ​ന​ത്താ​ണ് കേരള ബ്ലാ​സ്റ്റേ​ഴ്സ്. ടീമിലെ പല താരങ്ങളും ടീം വിട്ടുപോയതതോടെ ദുർബലവസ്ഥയിലായിരുന്നു ടീം. അതിനിടയാണ് കോച്ചിൻറെ […]
Read more

Recent News

Advertisement
WhiteswanTV Footer