Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wnews

ഹജ്ജ് കർമങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും; ഇന്ത്യൻ തീർഥാടകർ മക്കയിലെത്തി

മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തിങ്കളാഴ്ച മുതൽ ഔദ്യോഗിക തുടക്കം. ആഗോള മുസ്ലിം സമൂഹത്തിന്റെ പുണ്യനഗരമായ മക്കയിൽ ഇതിനകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ എത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരും മക്കയിലെത്തിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള അവസാന വിമാനം ബംഗളൂരുവിൽ നിന്നാണ് മക്കയിലെത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരെ 17 എംബാർക്കേഷൻ കേന്ദ്രങ്ങളിൽ നിന്നായി 34 ദിവസത്തെ പ്രത്യേക വ്യോമ സർവീസുകളിലൂടെയാണ് ജിദ്ദയും മക്കയും […]
Read more

രക്ഷാപ്രവർത്തനം; അഞ്ച് പൊലീസുകാർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി എസ്ഐടി

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ നടന്ന ‘രക്ഷാപ്രവർത്തനം’ സംബന്ധിച്ച കേസിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് പ്രത്യേക അന്വേഷണ സംഘമായ എസ്ഐടി കണ്ടെത്തി. ഇതുസംബന്ധിച്ച റിപ്പോർട്ട് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. അനിൽ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നിവരാണ് കേസിൽ പ്രതികളായി ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ ഗൺമാൻമാർക്കെതിരെ ഇതുവരെ വകുപ്പുതല കുറ്റം ചുമത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ വകുപ്പുതല നടപടി ശുപാർശ ഉടൻ ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം. സംഭവ സമയത്ത് ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന എഡിജിപി […]
Read more

കൂടിക്കാഴ്ച ഹൃദ്യം; വി ഡി സതീശനും യുഡിഎഫിനും ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ എഐസിസി ദേശീയ നേതാക്കളുമായി നിർണായക കൂടിക്കാഴ്ചകൾ നടത്തി. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി അദ്ദേഹം വിവിധ ഘട്ടങ്ങളിലായി ചർച്ച നടത്തി. രാവിലെ 9 മണിയോടെയാണ് വി.ഡി. സതീശൻ ആദ്യം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സന്ദർശിച്ചത്. തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുൻ […]
Read more

ആരോ​ഗ്യമന്ത്രി ആദ്യം ചർച്ച നടത്തേണ്ടത് രോഗികളുമായി:ഡോ. ഹാരിസ് ചിറക്കൽ

തിരുവനന്തപുരം: പുതിയ ആരോഗ്യ മന്ത്രി ആദ്യം ഉദ്യോഗസ്ഥരുമായി അല്ല, രോഗികളുമായി ചർച്ച നടത്തണമെന്ന ആവശ്യവുമായി ഡോ. ഹാരിസ് ചിറക്കൽ. ആരോഗ്യ സംവിധാനത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയാണെന്നും അവ പഠിച്ച് പരിഹാരം കാണാൻ സർക്കാർ മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. സിസ്റ്റം ഇപ്പോഴും പൂർണമായും ശരിയായിട്ടില്ല. രോഗികളുടെ അടിസ്ഥാന ആവശ്യങ്ങൾ മനസിലാക്കി അതനുസരിച്ച് നടപടികൾ സ്വീകരിക്കണം. ശക്തമായ വികസന പ്രവർത്തനങ്ങൾ ആരോഗ്യ മേഖലയ്ക്ക് അനിവാര്യമാണ്, എന്നാണ് ഹാരിസ് ചിറക്കലിന്റെ പ്രതികരണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് സംസ്ഥാനത്തെ പ്രധാന […]
Read more

ജിഹാദി ആരോപണം എന്താണെന്ന് എനിക്കറിയില്ല അൻസിബ സഹോദരിയെ പോലെ:ടിനി ടോം

എറണാകുളം: നടി അൻസിബ അമ്മ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നു രാജിവെച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരണവുമായി നടൻ ടിനി ടോം. അമ്മയിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയെന്ന നിലയിൽ തന്റെ വളർച്ച ചിലർ ഭയപ്പെടുന്നുവെന്നും പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും ടിനി ടോം ആരോപിച്ചു. അൻസിബയുടെ രാജിക്കു പിന്നാലെ നടത്തിയ തുറന്നുപറച്ചിലിൽ, ടിനി ടോം തന്നെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതായും “ജിഹാദി” എന്ന് വിളിച്ച് അധിക്ഷേപിച്ചതായും ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ടിനി ടോമിന്റെ പ്രതികരണം. അൻസിബ എനിക്ക് സഹോദരിയെ […]
Read more

കോക്രോച്ചിന് ഭീഷണി തുടരുന്നു; അഭിജീത്തിന്റെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു

ന്യൂഡൽ‍ഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടും സ്ഥാപകൻ അഭിജീതിന്റെ വ്യക്തിഗത അക്കൗണ്ടും ഹാക്ക് ചെയ്തതായി റിപ്പോർട്ട്. അഭിജീത് തന്നെയാണ് ഇക്കാര്യം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്. 21.9 മില്യൺ ഫോളോവേഴ്‌സുള്ള സിജെപിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ലക്ഷ്യമിട്ടാണ് സൈബർ ആക്രമണം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം പേജ് പൂട്ടപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്ക അഭിജീത് നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. ഇതിനുമുമ്പ് സിജെപിയുടെ എക്‌സ് അക്കൗണ്ട് ഇന്ത്യയിൽ നിരോധിക്കപ്പെട്ടതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര […]
Read more

പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക നിർദ്ദേശപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ഔദ്യോഗികമായി ക്ഷണിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസായ സേവാ തീർത്ഥ് ഹാളിൽ നടന്ന നിർണായക കൂടിക്കാഴ്ചയിലാണ് റൂബിയോ ക്ഷണക്കത്ത് കൈമാറിയത്. വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ ഇന്ത്യ-അമേരിക്ക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ഒരു മണിക്കൂറിലേറെ നീണ്ട ചർച്ച നടത്തി. പ്രധാനമന്ത്രി മോദിയുടെ വാഷിംഗ്ടൺ സന്ദർശനം അടുത്ത ദിവസങ്ങളിൽ തന്നെ നടന്നേക്കുമെന്നാണ് […]
Read more

നീന്തുന്നതിനിടെ മുങ്ങിത്താഴ്ന്ന പ്ലസ് വൺ വിദ്യാര്‍ത്ഥിക്ക് രക്ഷകരായി സുഹൃത്തുക്കൾ

ആലപ്പുഴ: തോട്ടിൽ മുങ്ങിത്താഴ്ന്ന പ്ലസ് വൺ വിദ്യാർത്ഥിയെ സുഹൃത്തുക്കളുടെ സാഹസിക ഇടപെടലിലൂടെ രക്ഷപ്പെടുത്തി. പച്ച ചെക്കിടിക്കാട് ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്. കൂട്ടുകാരായ പച്ച പടിഞ്ഞാറേ കാട്ടുങ്കൽ സെബാസ്റ്റ്യൻ ജോസഫിന്റെ മകൻ ഷാരോൺ സെബാസ്റ്റ്യനും പച്ച ചേന്ദങ്കര സിജോ ദേവസ്യയുടെ മകൻ മൈക്കിൾ സി. സിജോയും ചേർന്നാണ് വിദ്യാർത്ഥിയെ രക്ഷിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് പന്തുകളിച്ച ശേഷം സമീപത്തെ തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. നീന്തുന്നതിനിടെ വിദ്യാർത്ഥി ആഴമേറിയ ഭാഗത്തേക്ക് മുങ്ങിത്താഴ്ന്നു. ഇത് ശ്രദ്ധയിൽപ്പെട്ട […]
Read more

കെഎസ്ആർടിസി സൗജന്യ യാത്ര; ശമ്പളവും പെന്‍ഷനും മുടങ്ങില്ല: സി പി ജോൺ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കിയാലും ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ ഉറപ്പുനൽകി. എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ സർക്കാരിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും പെൻഷനും സൗജന്യ യാത്രാ പദ്ധതിയുമായി സാമ്പത്തികമായി ബന്ധിപ്പിക്കേണ്ട കാര്യമില്ല. ഇത് സർക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതിയാണ്. ഇതിനായി വ്യക്തമായ സാമ്പത്തിക പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, എന്നാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം, […]
Read more

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറിനെ നിയമിച്ചതിൽ വിമർശനവുമായി പി രാജീവ്

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ഐഎഎസിനെ നിയമിച്ചതിനെതിരെ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ പി. രാജീവ് രംഗത്ത്. കേരളത്തിൽ ചീഫ് ഇലക്ട്രൽ ഓഫീസറായിരുന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിൽ കോൺഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗാളിൽ ചീഫ് ഇലക്ട്രൽ ഓഫീസറായിരുന്ന വ്യക്തിയെ ചീഫ് സെക്രട്ടറിയാക്കിയതിനെതിരെ രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് കേരളത്തിലെ നിയമനമെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട സുപ്രധാന സ്ഥാനത്ത് ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ കൂളിംഗ് […]
Read more

Recent News

Advertisement
WhiteswanTV Footer