തിരുവനന്തപുരം: ടെയ്ലറെ കുത്തിക്കൊലപ്പെടുത്തി ഒളിവിൽപോയ പ്രതി പിടിയിൽ. തൂത്തുക്കുടി ശ്രീവൈകുണ്ഠം സെയ്തുങ്കനല്ലൂർ സ്വദേശിയും, നാഗർകോവിലിലെ ഹോട്ടൽ ജീവനക്കാരനുമായ ചന്ദ്രമണി (37) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാന്റ്സ് തയ്ച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ നയിച്ചത്.
തിട്ടുവിള സ്വദേശിയും നാഗർകോവിൽ ഡതി സ്കൂളിനു സമീപം തയ്യൽക്കട നടത്തിവന്ന ശെൽവം (60) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെ തയ്യൽക്കടയിൽ പോയ ആളാണ് ശെൽവം കുത്തേറ്റ് മരിച്ച നിലയിൽ കിടക്കുന്നതു കണ്ടത്.
തുടർന്ന് സ്ഥലത്തെത്തിയ വടശ്ശേരി പോലീസ് സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചതിൽ നിന്നാണ് ചന്ദ്രമണിയെ കുറിച്ച് വിവരം ലഭിക്കുന്നത്. കടയിലെത്തി കത്രികകൊണ്ട് തയ്യൽക്കാരനെ കൊലപ്പെടുത്തിയ ഇയാൾ മുങ്ങുകയായിരുന്നു. ഒളിവിൽ പോയ ചന്ദ്രമണിയെ പോലീസ് അറസ്റ്റു ചെയ്തു.






