പാലക്കാട്: സ്കൂൾ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. പാലക്കാട് മലമ്പുഴ യു.പി സ്കൂളിലെ അധ്യാപകൻ അനിലാണ് അറസ്റ്റിലായത്. വിദ്യാർത്ഥിയെ മദ്യം നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ആറാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. എസ്‍സി വിഭാഗത്തിൽപെട്ട കുട്ടിയെ ക്വാര്‍ട്ടേഴ്സിൽ വെച്ചാണ് പീഡിപ്പിച്ചത്. നവംബർ 29 നാണ് സംഭവം നടന്നത്. സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം നടത്തിയത്.






