സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വിദ്യാർത്ഥികള്‍ക്ക് മുന്നില്‍ അധ്യാപകരുടെ ‘തല്ലുമാല’ ; അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: വിദ്യാർത്ഥികള്‍ക്ക് മുന്നില്‍ കിടന്ന് തമ്മില്‍ തല്ലിയ 7 അധ്യാപകർക്ക് സ്ഥലംമാറ്റം.കോട്ടയം പാലാ അന്തിനാട് ഗവ. യുപി സ്കൂളിലെ അധ്യാപകർക്കാണ് കൂട്ട സ്ഥലംമാറ്റം. അധ്യാപകരായ നയന പി. ജേക്കബ്, ധന്യ പി. ഗോപാല്‍, അമല്‍ ജോസ്, സുനിത തങ്കപ്പൻ, മേരിക്കുട്ടി, കെ.ജി. മനുമോള്‍, കെ.വി. റോസമ്മ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. പ്രധാനാധ്യാപികയുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെത്തുടർന്നാണ് നടപടി.

അധ്യാപകർ കുട്ടികളുടെ മുന്നില്‍വച്ചുതന്നെ വാക്കു തർക്കങ്ങളില്‍ ഏർപ്പെടുന്നതായും വിഭാഗീയ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നതായും കാണിച്ച്‌ ഒട്ടേറെ പരാതികള്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അന്വേഷണവും നടപടിയും. പ്രധാനാധ്യാപിക ഉള്‍പ്പെടെ ആകെ 8 അധ്യാപികമാരായിരുന്നു സ്കൂളില്‍ ഉണ്ടായിരുന്നത്. പ്രധാനാധ്യാപികയുടെ നിർദേശങ്ങള്‍ വകവയ്ക്കാതെ അധ്യാപകർ തമ്മില്‍ തല്ല് തുടർന്നതോടെ പ്രധാനാധ്യാപിക 2 മാസം മുൻപ് അവധിയില്‍ പോയിരുന്നു. പിന്നീട് സ്കൂളില്‍ അവശേഷിച്ച 7 അധ്യാപകരെയാണ് ഇപ്പോള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയത്

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.