Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇത് തഗ് മമ്മി; പുതിയ വീഡിയോയുമായി ടീം പ്രിൻസ് ആൻഡ് ഫാമിലി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണത്തോടെ മുന്നോട്ടു പോകുന്ന ദിലീപ് ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ദിലീപിന്റെ 150-ാംമത് ചിത്രമെന്ന ലേബലിൽ എത്തിയ ചിത്രം നടന്റെ തിരിച്ചുവരവാണിതെന്നും പറയപ്പെടുന്നുണ്ട്. കുടുകുടെ ചിരിപ്പിക്കുന്ന ഫാമിലി എന്റർടെയ്നറായി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് നവാ​ഗതനായ ബിന്റോ സ്റ്റീഫൻ ആണ്. ആദ്യദിനം മുതൽ മികച്ച പ്രതികരണം നേടിക്കൊണ്ടാണ് ചിത്രം മുന്നോട്ടു പോകുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് . ഈ അവസരത്തിൽ പ്രിൻസ് ആൻഡ് ഫാമിലിയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ ജാൻസമ്മയുടെ ത​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ബിന്ദു പണിക്കരാണ് ജാൻസി എന്ന ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രിൻസിന്റെ അമ്മയാണ് ഈ കഥാപാത്രം. തിയറ്ററിൽ ചിരിപ്പൂരം സൃഷ്ട്ടിച്ച രം​ഗങ്ങളാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ലാലേട്ടത്തി ത​ഗ് ലൈഫ്- ജാൻസമ്മ 2.0 എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന പേര്.

ഒരു വർഷത്തിനുശേഷം ദിലീപിന്റേതായി റിലീസ് ചെയ്ത ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ആ ചിത്രം തന്നെ മികച്ച വിജയമായതിന്റെ സന്തോഷത്തിലാണ് അണിയറക്കാർ. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്. പചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ,ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix