തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് പറഞ്ഞത് പോലെ ടീം യുഡിഫ് അധികാരത്തിൽ വരുമെന്നും, അതാണ് ലക്ഷ്യമെന്നും കെ മുരളീധരൻ. കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിഒരാൾ ഇല്ലന്നും കെ മുരളീധരന്‍ പറഞ്ഞു. ടീം യുഡിഎഫാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തന്നെയാണ് തീരുമാനിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു. ജയിച്ചുവരുന്ന എല്ലാ എംഎല്‍എമാരുടെയും അഭിപ്രായം കൂടി കണക്കിലെടുത്തു തീരുമാനമെടുക്കുമെന്നും ഭൂരിപക്ഷം എംഎല്‍എമാര്‍ ആരുടെ പറയുന്ന പേര് പ്രഖ്യാപിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
തിരുവനന്തപുരം മണ്ഡലത്തില്‍ സിപിഐഎം- ബിജെപി ഡീല്‍ ഉണ്ടെന്നും കെ മുരളീധരന്‍ ആരോപിച്ചു. തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കലാരംഗത്ത് മിടുക്കനാണെങ്കിലും രാഷ്ട്രീയ രംഗത്ത് അല്ലെന്നും പരിഹസിച്ചു. ബിജെപി പ്രചാരണത്തിന് സ്വാമിമാർ എത്തിയതിനെയും മുരളീധരൻ പരിഹസിച്ചു. അഘോരികളെ രാഷ്ട്രീയത്തില്‍ കൊണ്ടുവരരുതെന്നും അവര്‍ക്ക് ദൈവിക ചിന്ത മാത്രമേ പാടുളളുവെന്നുമായിരുന്നു പരിഹാസം.






