സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വിമാനം ലാന്‍ഡിങ്ങിനിടെ സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം ബര്‍മിങ്ഹാമില്‍ അടിയന്തരമായി ഇറക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡല്‍ഹി:സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. അമൃത്‌സറില്‍ നിന്ന് ബര്‍മിങ്ഹാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ബര്‍മിങ്ഹാമില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ബര്‍മിങ്ഹാമില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ലാന്‍ഡിങുള്ള ക്രമീകരണം നടത്തുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇതേതുടര്‍ന്ന് ബര്‍മിങ്ഹാമില്‍ നിന്ന് ഇന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്നലെയാണ് അമൃത്‌സറില്‍ നിന്ന് ബര്‍മിങ്ഹാമിലേക്ക് എയര്‍ ഇന്ത്യ വിമാനം യാത്ര തിരിച്ചത്.

വിമാനംലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് റാറ്റ് (റാം എയര്‍ ടര്‍ബൈന്‍) പുറത്തുവന്നതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വിമാനത്തിലെ വൈദ്യുതി സംവിധാനം മൊത്തത്തില്‍ നിശ്ചലമാകുന്നതടക്കമുള്ള അടിയന്തര സാഹചര്യങ്ങളിലാണ് അത്യാവശ്യമുള്ള വൈദ്യുതി സംവിധാനങ്ങളെ ചലിപ്പിക്കുന്ന റാം എയര്‍ ടര്‍ബൈന്‍ പ്രവര്‍ത്തിക്കാറുള്ളത്.സംഭവം അറിഞ്ഞ ഉടന്‍ വിമാനത്താവളത്തില്‍ അറിയിച്ച് അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. വിമാനത്തിന്റെ ഇലക്ട്രിക്കല്‍, ഹൈഡ്രോളിക് സംവിധാനങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും വിശദമായ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.