ചെന്നൈ: തമിഴ്‌നാട് വിരുദുനഗറിലെ ക്ഷേത്രത്തില്‍ രണ്ട് സുരക്ഷാ ജീവനക്കാരെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍. രാജപാളയം ദേവദാനത്ത് ദേവസ്വം വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ ആണ് സംഭവം.
രാവിലെ പൂജയ്ക്കായി എത്തിയ പൂജാരിമാര്‍ ആണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് പേരെയും വെട്ടിക്കോലപ്പെടുത്തിയ നിലയില്‍ ആണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
മോഷണശ്രമത്തിനിടെ ഉള്ള കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ക്ഷേത്ര ഭണ്ഡാരം തുറക്കാനുള്ള ശ്രമം തടയുന്നതിനിടെ വെട്ടേറ്റതാവാം എന്നും പൊലീസ്പറയുന്നു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.






